O Baby OTT : ഒ ബേബി ഒടിടിയിൽ എത്തി; എവിടെ കാണാം?

O Baby OTT Release Updates : ആമസോൺ പ്രൈം വീഡിയോയാണ് ഒ ബേബിയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

O Baby OTT : ഒ ബേബി ഒടിടിയിൽ എത്തി; എവിടെ കാണാം?

O Baby (Image Courtesy : Dileesh Pothen Instagram)

Updated On: 

24 May 2024 11:15 AM

O Baby Malayalam Movie OTT Platform : ദിലീഷ് പോത്തൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒ ബേബി എന്ന ചിത്രം ഒടിടിയിൽ എത്തി. ആമോസൺ പ്രൈം വീഡിയോയ്ക്കാണ് ഒ.ബേബിയുടെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസം മുതൽ ഒടിടിയിൽ (ഇന്ത്യയിൽ) സംപ്രേഷണം ചെയ്ത് തുടങ്ങി. രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയ്ക്ക് ശേഷം രഞ്ജൻ പ്രമോദ് ഒരുക്കിയ ചിത്രമാണ് ഒ.ബേബി. ഈ കഴിഞ്ഞ കേരള ചലച്ചിത്ര മേളയിലും ചിത്രം സംപ്രേഷണം ചെയ്തിരുന്നു.

ഇപ്പോൾ ഒ ബേബി എല്ലാവർക്കും കാണാം

2023ൽ റിലീസായെങ്കിൽ ചിത്രം ഏറെ വൈകിയാണ് ഒടിടിയിലേക്കെത്തിയത്. ഒ ബേബിയുടെ ഒടിടി സംപ്രേഷണം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. എന്നാൽ യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിൽ ആമസോൺ ഉപയോക്താക്കൾക്ക് മാത്രമായിരുന്നു ചിത്രം കാണാൻ സാധിച്ചിരുന്നത്. ഇപ്പോൾ ചിത്രം ഇന്ത്യ, യുഎഇ ഉൾപ്പെടെ മറ്റ് മേഖലകളിലും ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ് പ്രൈം വീഡിയോ.

ALSO READ : Aadujeevitham OTT : ആടുജീവിതം ഇനി ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

ടൈറ്റിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിൽ ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേവരപ്പള്ളി എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് ഒ.ബേബി. സംവിധായകൻ രഞ്ജൻ പ്രമോദ് തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന് പുറമെ രുഘനാഥ് പാലേരി, ഹനിയ നഫിസ, ദേവ്ദത്ത്, സജി സോമൻ, ഷിനു ശ്യമളൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അരുൺ ചളിലാണ് ചിത്രത്തിൻ്റെ ഛായഗ്രാഹകൻ. സംജിത്ത് മുഹമ്മദാണ് എഡിറ്റർ. വരുൺ കൃഷ്ണയും പ്രണവ് ദാസും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ലിജിൻ ബംബിനോയാണ് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ