O Baby OTT : ദിലീഷ് പോത്തൻ്റെ ഒ.ബേബി ഒടിടിയിൽ എത്തിയോ? എങ്കിൽ എവിടെ കാണാം?

O Baby OTT Platform : ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിൻ്റ് ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്

O Baby OTT : ദിലീഷ് പോത്തൻ്റെ ഒ.ബേബി ഒടിടിയിൽ എത്തിയോ? എങ്കിൽ എവിടെ കാണാം?

O Baby Movie Poster

Published: 

15 May 2024 18:26 PM

O Baby Malayalam Movie OTT Release Updates : രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയ്ക്ക് ശേഷം ദിലീഷ് പോത്തനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ഒ.ബേബി. കഴിഞ്ഞ വർഷം 2023 ജൂണിൽ തിയറ്ററുകളിൽ എത്തിയ ചിത്രം ഇതുവരെയായി ഒടിടിയിൽ എത്തിയിരുന്നില്ല. ഈ വർഷം നടന്ന സംസ്ഥാന ചലച്ചിത്ര മേളയിലും ചിത്രം പ്രദർശനം നടത്തിയിരുന്ന. എന്നാൽ ഒ.ബേബിയുടെ ഒടിടി റിലീസ് നീണ്ടു പോയി.

അതേസമയം ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുന്ന വിവരമാണ് സിനിമ സംബന്ധമായ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ഒ.ബേബിയുടെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. എന്നാൽ ചിത്രം ഇന്ത്യയിൽ കാണാൻ സാധിക്കുന്നതല്ല. പ്രൈ വീഡിയോയുടെ യൂറോപ്പ്, അമേരിക്കൻ മേഖലകളിൽ മാത്രം ഇപ്പോൾ ഈ ചിത്രം ലഭ്യമായിട്ടുള്ളത്. ഇന്ത്യക്ക് ഗൾഫ് രാജ്യങ്ങളിലും പ്രൈം വീഡിയോ ലഭ്യമല്ല.

ALSO READ : Guruvayoorambala Nadayil: റിലീസിന് മുമ്പ് തീപ്പൊരി ടീസര്‍; ‘ഗുരുവായൂര്‍ അമ്പലനടയില്‍’ ടീസര്‍ പുറത്ത്‌

ടൈറ്റിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ എന്നി ബാനറുകളിൽ ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേവരപ്പള്ളി എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് ഒ.ബേബി. സംവിധായകൻ രഞ്ജൻ പ്രമോദ് തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന് പുറമെ രുഘനാഥ് പാലേരി, ഹനിയ നഫിസ, ദേവ്ദത്ത്, സജി സോമൻ, ഷിനു ശ്യമളൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അരുൺ ചളിലാണ് ചിത്രത്തിൻ്റെ ഛായഗ്രാഹകൻ. സംജിത്ത് മുഹമ്മദാണ് എഡിറ്റർ. വരുൺ കൃഷ്ണയും പ്രണവ് ദാസും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ലിജിൻ ബംബിനോയാണ് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍