Mammootty: ‘മമ്മൂട്ടിയുടെ അറിവോടെയാണ് ശബരിമലയിൽ വഴിപാട് കഴിച്ചതെങ്കിൽ‌‌ തൗബ ചൊല്ലണം, മുസ്ലീം സമുദായത്തോട് മാപ്പ് പറയണം’

O Abdulla On Mohanlal Offers Special Prayers for Mammootty: ഇതിനിടെയിൽ വഴിപാട് കഴിച്ചതിൽ വിമര്‍ശനം ഉന്നയിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല. മോഹന്‍ലാല്‍ വഴിപാട് അര്‍പ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെ ആണെങ്കില്‍ അത് വിശ്വാസ പ്രകാരം തെറ്റാണെന്നാണ് ഒ അബ്ദുല്ല പറയുന്നത്.

Mammootty: മമ്മൂട്ടിയുടെ അറിവോടെയാണ് ശബരിമലയിൽ വഴിപാട് കഴിച്ചതെങ്കിൽ‌‌ തൗബ ചൊല്ലണം, മുസ്ലീം സമുദായത്തോട് മാപ്പ് പറയണം

Mohanlal , mammootty

sarika-kp
Updated On: 

25 Mar 2025 10:20 AM

നടൻ മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. ഇതിനിടെയിലാണ് മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ ശബരിമലയില്‍ വഴിപാട് നടത്തിയത്. ശബരിമലയിൽ എത്തിയ മോഹൻലാൽ അദ്ദേഹത്തിന് വേണ്ടി ഉഷപൂജ നടത്തിയതിന്റെ റെസീപ്റ്റ് അടക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ നിരവധി പേരാണ് ഇരുവരുടെയും സൗഹൃദത്തെയും പരസ്പരമുള്ള കരുതലും വാഴ്ത്തി എത്തിയത്. ആരാധകരുടെ സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസും സ്റ്റോറിയും ഇതായിരുന്നു.

എന്നാൽ ഇപ്പോഴിതാ ഇതിനിടെയിൽ വഴിപാട് കഴിച്ചതിൽ വിമര്‍ശനം ഉന്നയിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല. മോഹന്‍ലാല്‍ വഴിപാട് അര്‍പ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെ ആണെങ്കില്‍ അത് വിശ്വാസ പ്രകാരം തെറ്റാണെന്നാണ് ഒ അബ്ദുല്ല പറയുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തിലാണ് ഒ അബ്ദുല്ലയുടെ വിമര്‍ശനം.

Also Read:കേട്ടിടത്തോളം ഒന്നും പേടിക്കാനില്ല, ഓപ്പറേഷനോ റേഡിയേഷനോ എന്ന് മമ്മൂക്കയുടെ ഡോക്ടർ തീരുമാനിക്കും; തമ്പി ആൻ്റണി

മമ്മൂട്ടിയുടെ അറിവോടെയാണ് ശബരിമലയിൽ വഴിപാട് നടത്തിയതെങ്കിൽ മമ്മൂട്ടി തൗബ ചൊല്ലണമെന്നും മുസ്ലീം സമുദായത്തോട് മാപ്പ് പറയണമെന്നുമാണ് അബ്ദുള്ള പറയുന്നത്. ഗുരുതരമായ വീഴ്ചയാണ് മമ്മൂട്ടിയെന്ന കലാകാരനിൽ നിന്ന് ഉണ്ടായിരിക്കുന്നത്. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അതില്‍ തെറ്റില്ല. കാരണം മോഹൻലാലിന്റെ വിശ്വാസം അത്രത്തോളം ഉണ്ടാകും ശബരിമല ശാസ്താവിനോട്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ചെയ്തത്.

O Abdulla Fb Post

എന്നാൽ മമ്മൂട്ടി പറഞ്ഞ് ഏൽപ്പിച്ചാണ് അത് ചെയ്തത് എങ്കിൽ അത് മഹാ അപരാധമാണ്. കാരണം ഇസ്ലാം വിശ്വാസപ്രകാരം അള്ളാഹുവിനല്ലാതെ ഒരു വഴിപാടും നടത്തരുത്. ഇതിന്റെ ലംഘനമാണ് ഇപ്പോഴത്തെ സംഭവം എന്നും ഖുര്‍ആന്‍ സുക്തങ്ങള്‍ ഉദ്ധരിച്ച് അബ്ഗുള്ള പറഞ്ഞു. മമ്മൂട്ടിയുടെ വിശദീകരണം ഇക്കാര്യത്തിൽ ആവശ്യമാണ്. ഇല്ലെങ്കിൽ ഇത് വലിയ തെറ്റാണ്. മുസ്ലീം മതപണ്ഡിതർ ഈ വിഷയത്തിൽ തീർച്ചയായും ഇടപെടണമെന്നും അബ്ദുള്ള ആവശ്യപ്പെട്ടു.

അതേസമയം ഒ അബ്ദുള്ളയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനമാണ് നടക്കുന്നത്. മമ്മൂട്ടി ഇതൊന്നും പറഞ്ഞു ചെയ്യിപ്പിക്കില്ല. മോഹൻലാൽ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണ്. അതാണ് അവർ തമ്മിലുള്ള ബന്ധം. മമ്മൂട്ടിയുടെ അറിവോടെ ചെയ്തതാണേലും അല്ലേലും, മമ്മൂട്ടി മാപ്പ് പറയില്ല, ഒരു കോപ്പും പറയില്ല എന്നിങ്ങനെ പോകുന്നു കമന്റ്. ‌

അതേസമയം മോഹൻലാൽ വഴിപാട് നടത്തിയതിൽ പ്രതികരിച്ച് എത്തിയിരുന്നു. മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചതിൽ തെറ്റെന്താണ് എന്നും മമ്മൂട്ടി തനിക്ക് സഹോദരനും സുഹൃത്തുമാണെന്നുമാണ് മോഹൻലാൽ പറഞ്ഞത്. ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് വ്യക്തപരമായ കാര്യമാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

Related Stories
L2 Empuraan controversy :എമ്പുരാൻ പ്രദർശനം ത‍ടയണമെന്ന ഹർജി തള്ളി ഹൈക്കോടതി; ഹർജിക്കാരനെ സസ്പെൻഡ് ചെയ്ത് ബിജെപി
Vivek Gopan: സയീദ് മസൂദിലൂടെ ഭീകരവാദത്തെ വെള്ളപൂശി, മാപ്പ് പറയേണ്ടത് പൃഥ്വിരാജ്: നടൻ വിവേക് ഗോപൻ
Sandeep Varier-Empuraan: ‘ആ സിനിമയെ ഇല്ലാതാക്കാൻ വേണ്ടി ഏതറ്റം വരെയും പോവുന്ന നെറികെട്ട രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്’; സന്ദീപ് വാര്യർ
Manjima Mohan: ‘ഒരു വടക്കന്‍ സെല്‍ഫി പേഴ്‌സണലി ഒരു പരാജയമായിരുന്നു; അഭിനയം നിർത്തിയാലോയെന്ന് പോലും ചിന്തിച്ചു’; മഞ്ജിമ മോഹൻ
Supriya Menon: ‘ചരിത്രം കുറിക്കുന്നു, പൃഥ്വിരാജിനെ ഓർത്ത് അഭിമാനം’; ചർച്ചയായി സുപ്രിയയുടെ പോസ്റ്റ്
Suresh Gopi: ‘വെറും ഡ്രാമയാണ്, കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമ; എമ്പുരാൻ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല’; സുരേഷ് ​ഗോപി
വീണ്ടും മണവാട്ടിയായി അഹാന കൃഷ്ണ
ഇവ ഒരിക്കലും വേവിക്കാതെ കഴിക്കല്ലേ
എസിയിൽ കൂടുതൽ നേരം ഇരിക്കരുത്! പ്രശ്നമാണ്
അതീവ ​ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ