5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nunakuzhi Movie: ബേസിലിൻ്റെ നുണക്കുഴി’: പൊട്ടിച്ചിരിപ്പിക്കാൻ ജീത്തു ജോസഫ്, ചിത്രം തീയ്യേറ്ററിൽ

Nunakuzhi Movie Release: ദൃശ്യം 2'ന് ശേഷം '12ത്ത് മാൻ', 'കൂമൻ', 'നേര്' തുടങ്ങിയ സിനിമകളും സംവിധാനം ചെയ്ത ജീത്തുവിന്റെ ഏറ്റവും പുതിയ സിനിമയാണ് 'നുണക്കുഴി'. 'ട്വെൽത്ത് മാൻ', 'കൂമൻ' എന്നിവയുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാറാണ്

Nunakuzhi Movie: ബേസിലിൻ്റെ നുണക്കുഴി’: പൊട്ടിച്ചിരിപ്പിക്കാൻ ജീത്തു ജോസഫ്, ചിത്രം തീയ്യേറ്ററിൽ
Nunakkuzhi Movie | Poster
arun-nair
Arun Nair | Published: 14 Aug 2024 17:41 PM

ബേസിൽ ജോസഫ്, നിഖില വിമൽ, ഗ്രേസ് ആന്റണി എന്നീ ഈ മൂന്ന് പേരുകളോടൊപ്പം ജീത്തു ജോസഫ് എന്ന പേര് കൂടെ ചേരുമ്പോൾ പ്രേക്ഷകർ സാക്ഷ്യം വഹിക്കാൻ പോവുന്നത് ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നറായ ‘നുണക്കുഴി’ എന്ന ചിത്രത്തിനാണ്. ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയകളിൽ ലഭിച്ചത്. ബേസിൽ -ഗ്രേസ് ആന്റണി കോംബോ ആദ്യമായി എത്തുന്ന ചിത്രമണിത്.ബേസിൽ ജോസഫ്-നിഖില വിമൽ കോംബോ വീണ്ടും സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ്. നർമ്മം കലർന്ന കഥാപാത്രങ്ങളെ വിതറിയിട്ട ‘നുണക്കുഴി’ക്കായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് ഇനി അവസാനിപ്പിക്കാം. സ്വാതന്ത്ര്യദിനത്തിൽ ചിത്രം തിയറ്റർ റിലീസ് ചെയ്യും.

ദൃശ്യം 2’ന് ശേഷം ’12ത്ത് മാൻ’, ‘കൂമൻ’, ‘നേര്’ തുടങ്ങിയ സിനിമകളും സംവിധാനം ചെയ്ത ജീത്തുവിന്റെ ഏറ്റവും പുതിയ സിനിമയാണ് ‘നുണക്കുഴി’. ‘ട്വെൽത്ത് മാൻ’, ‘കൂമൻ’ എന്നിവയുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാറാണ്. നുണക്കുഴി’യുടെ തിരക്കഥ രചിച്ചത് നിരവധി വ്യത്യസ്തകളുമായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്‌, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.


ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെ നോക്കിയാൽ

ഛായാഗ്രഹണം: സതീഷ് കുറുപ്പും ചിത്രസംയോജനം: വിനായക് വി എസുമാണ്. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് (സരിഗമ): സൂരജ് കുമാർ, ആശിഷ് മെഹ്‌റ, അനുരോദ് ഗുസൈൻ, രതി ഗലാനി എന്നിവരാണ്. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സൗരഭ് അരോറ എന്നിവരാണ്.

നുണക്കുഴിയുടെ സംഗീതം: ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം എന്നിവരാണ്. ബാക്ക്ഗ്രൗണ്ട് സ്കോർ: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ എന്നിവരാണ് നുണക്കുഴിയുടെ പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവാണ്. പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർമാർ: രോഹിത്, രാഹുൽ എന്നിവരാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടേർസ്: സോണി ജി സോളമൻ, അമരേഷ് കുമാർ കെ,

ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടേർസ്: മാർട്ടിൻ ജോസഫ്, ഗൗതം കെ നായനാർ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി: ബിനു കുര്യൻ, ഏരിയൽ സിനിമാറ്റോഗ്രഫി: നിതിൻ അന്തിക്കാടൻ, സ്പോട്ട് എഡിറ്റർ: ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്: വിനീത് ബാലചന്ദ്രൻ, അഖിലേഷ് കൊയിലാണ്ടി, റെക്കോർഡിംഗ് എഞ്ചിനീയർ: സുബൈർ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമൽ ചന്ദ്രൻ, രതീഷ് വിജയൻ, കളറിസ്റ്റ്: ലിജു പ്രഭാഷകർ, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റിൽസ്: ബെന്നറ്റ് എം വർഗീസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കൽറ, പിആർഒ&മാർക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.