AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actress Chitra Nair: നടി ചിത്ര നായർ വിവാഹിതയായി; ആശംസകളുമായി താരങ്ങൾ

Chitra Nair's Gets Married: ലെനീഷ് ആണ് വരൻ. ചിത്ര തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.

Actress Chitra Nair: നടി ചിത്ര നായർ വിവാഹിതയായി; ആശംസകളുമായി താരങ്ങൾ
Actress Chitra Nair
sarika-kp
Sarika KP | Updated On: 21 Feb 2025 11:46 AM

കുഞ്ചാക്കോ ബോബനെ പ്രധാനകഥാപാത്രമാക്കി നിർമ്മിച്ച ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ പ്രേക്ഷകപ്രീതി നേടിയ നടി ചിത്ര നായർ വിവാഹിതയായി. ലെനീഷ് ആണ് വരൻ. ചിത്ര തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. എന്നെന്നും ഒപ്പം കൂടാനുള്ള സമയം ആയി എന്ന ക്യാപ്ഷ്യനോടെയാണ് വിവാഹ വീഡിയോ പങ്കുവച്ചത്. പരസ്പരം മാല ചാർത്തി, പിന്നെ താലിയും നെറുകയിൽ സിന്ദൂരവും ചാർത്തുന്നത് വീഡിയോയിൽ കാണാം.

ഇതോടെ രാജേഷ് മാധവൻ ഉൾപ്പടെ നിരവധി താരങ്ങളാണ് ചിത്രയ്ക്കും ലെനീഷിനും ആശംസകളുമായി എത്തിയത്. വളരെ ലളിതമായി നടത്തിയ ചടങ്ങിൽ വളരെ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ചിത്രയുടെ മകൻ അദ്വൈതും ചടങ്ങിലെ സാന്നിധ്യമായി. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ഭാവിവരന് ചിത്ര പിറന്നാൾ ആശംസകൾ നേർ‌‌ന്ന് പോസ്റ്റ് പങ്കുവച്ചിരുന്നു.സ്നേഹവും വ്യക്തിത്വവും കൊണ്ട് തന്റെ ലോകം പ്രകാശപൂരിതമാക്കുന്ന വ്യക്തിക്ക് ഒരു നല്ല ജന്മദിനാശംസയേകുന്നു എന്നായിരുന്നു ലെനീഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ചിത്ര കുറിച്ചത്.

 

ഇരുപതാം വയസ്സിൽ തന്റെ വിവാഹ കഴിഞ്ഞിരുന്നുവെന്നും എന്നാൽ അത് അധികം വൈകാതെ വിവാഹമോചനം നടന്നുവെന്നും ചിത്ര മുൻപ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. ആ ബന്ധത്തിൽ തനിക്ക് ഒരു മകൻ ഉണ്ടെന്നും മകന് പതിനാല് വയസ്സ് പ്രായമുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുന്നുവെന്നും ചിത്ര തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാഹമോചിതയായിട്ട് എട്ടുവർഷമായെന്നും ജാതകമൊക്കം നോക്കിയാണ് താൻ വിവാഹം കഴിച്ചതെന്നും അതിലൊന്നും ഒരു കാര്യമില്ലെന്ന് മനസിലായെന്നും താരം പറഞ്ഞിരുന്നു.

Also Read:‘ഞാനും നന്ദുവും ഇപ്പോള്‍ ഒരുമിച്ചല്ല; ഈ വേര്‍പിരിയല്‍ അത്യാവശ്യം!’ വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലച്ചേരി

കാസർഗോട് നീലേശ്വരം കുന്നുംകൈ സ്വദേശിയാണ് നടി ചിത്ര നായർ. മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ന്നാ, താൻ കേസ് കൊട് എന്ന സിനിമയിൽ സുമലത ടീച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് രം​ഗത്ത് എത്തി.