5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nivin Pauly: നിവിന്‍ പോളിക്കെതിരെയും പീഡന കേസ്; ദുബായില്‍ വച്ച് പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ

Nivin Pauly Me Too Case: സംഭവത്തിൽ ഒന്നാം പ്രതി ശ്രയ എന്ന സ്ത്രീയാണ്. ഇവരാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. കഴിഞ്ഞ നവംബറില്‍ ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. എറണാകുളം ഊന്നുകല്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

Nivin Pauly: നിവിന്‍ പോളിക്കെതിരെയും പീഡന കേസ്; ദുബായില്‍ വച്ച് പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ
Nivin Pauly
neethu-vijayan
Neethu Vijayan | Updated On: 03 Sep 2024 19:55 PM

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടന്‍ നിവിന്‍ പോളി (Nivin Pauly) പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കേസില്‍ നിവിന്‍ പോളി ആറാം പ്രതിയാണ്. നിര്‍മാതാവ് എ കെ സുനില്‍ രണ്ടാം പ്രതിയാണ്. സംഭവത്തിൽ ഒന്നാം പ്രതി ശ്രയ എന്ന സ്ത്രീയാണ്. ഇവരാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. കഴിഞ്ഞ നവംബറില്‍ ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. എറണാകുളം ഊന്നുകല്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

കേസിൽ ​ഗുരുതരവകുപ്പുകളാണ് നിവിൻ പോളിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, കൂട്ടബലാത്സം​ഗം എന്നീ ​ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിന്റെ അന്വേഷണം എസ്ഐറ്റി ഏറ്റെടുക്കുമെന്ന് പോലീസ് അറിയിച്ചു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍‌കിയിരിക്കുന്നത്. നേര്യമംഗലം ഊന്നുകല്‍ സ്വദേശിയായ യുവതിയാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. വിദേശത്ത് വെച്ചാണ് സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു.

നിവിന്‍ പോളിക്കൊപ്പം മറ്റ് ചിലര്‍ കൂടി തന്നെ പീഡിപ്പിച്ചെന്നും സംഘമായി ചേര്‍ന്നാണ് പീഡനം നടന്നതെന്നുമാണ് പരാതിയില്‍ പറയുന്നത്. നേര്യമംഗലം ഊന്നുകല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് റിപ്പോർട്ട്. കേസിൽ ആറു പ്രതികളാണുള്ളത്. പരാതി ആദ്യം എത്തിയത് എറണാകുളം റൂറൽ എസ്പിക്കാണ്. പിന്നീട് ഊന്നുകൽ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇതോടെ 11 ആയി.

UPDATING….