Nivin Pauly: നിവിനുമായി ഒരുമിച്ച് സിനിമ ചെയ്യണമെന്നുണ്ട്; അവൻ പഴയ നിവിനായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്: വിനീത് ശ്രീനിവാസൻ

Nivin Pauly - Vineeth Sreenivasan: നിവിൻ പോളിയുമായി സിനിമ ചെയ്യണമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് വിനീത് ശ്രീനിവാസൻ്റെ വെളിപ്പെടുത്തൽ. പഴയ രീതിയിൽ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് നിവിൻ. തങ്ങൾ ഒരുമിച്ച് ചെയ്ത സിനിമയൊന്നും പാളിയിട്ടില്ലെന്നും വിനീത് പറഞ്ഞു.

Nivin Pauly: നിവിനുമായി ഒരുമിച്ച് സിനിമ ചെയ്യണമെന്നുണ്ട്; അവൻ പഴയ നിവിനായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്: വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ, നിവിൻ പോളി

abdul-basith
Published: 

28 Jan 2025 14:43 PM

നിവിൻ പോളിയുമായി ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. താൻ നായകനായി പുറത്തിറങ്ങുന്ന ‘ഒരു ജാതി ജാതകം’ എന്ന സിനിമയുടെ പ്രമോഷൻ ഇൻ്റർവ്യൂവിൽ ഒരു യൂട്യൂബ് ചാനലിനോടാണ് വിനീതിൻ്റെ വെളിപ്പെടുത്തത്. നിവിൻ പഴയ രീതിയിൽ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

“ഇപ്പോ ആള് ഒരു ശ്രമത്തിലാണ്. ബോഡിവൈസ് ഒക്കെ, നമുക്ക് പഴയ പോലെ നിവിനെ കിട്ടും. എല്ലാവർക്കും ആഗ്രഹമുണ്ട്, നിവിൻ ഒരു സിക്സറടിച്ച്, നിവിനെ ഫുൾ ഫോമിൽ കാണണമെന്ന് എല്ലാവർക്കും പൊതുവേയുണ്ട്. എനിക്ക് തന്നെ ആൾക്കാർ മെസേജയക്കാറുണ്ട്. നിങ്ങൾ ഒരുമിച്ച് പടം ചെയ്യണമെന്നൊക്കെ. നമുക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഞാനും നിവിനും ഒരുമിച്ച് ചെയ്ത ഒരു പടവും പാളിയിട്ടില്ല. നിവിൻ്റെ ഒരു മൂന്നാല് സിനിമകൾ വരുന്നുണ്ട്. അതിലൊക്കെ വലിയ പ്രതീക്ഷകളാണ്.”- വിനീത് ശ്രീനിവാസൻ പറഞ്ഞു.

വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ നിവിൻ പോളി അഭിനയിച്ചെങ്കിലും അതൊരു കാമിയോ റോൾ ആയിരുന്നു. നിവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ അവസാനം സംവിധാനം ചെയ്ത സിനിമ 2016ൽ പുറത്തിറങ്ങിയ ജേക്കബിൻ്റെ സ്വർഗരാജ്യമായിരുന്നു. മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് നടനെന്ന നിലയിൽ നിവിനും സംവിധായകനെന്ന നിലയിൽ വിനീതും കരിയർ ആരംഭിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ സിനിമയിലൂടെ അജു വർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ തുടങ്ങിവരൊക്കെ അരങ്ങേറ്റം കുറിച്ചു. സിനിമ സൂപ്പർ ഹിറ്റായി.

Also Read: Basil Joseph: ബേസിൽ ടൊവിനോയെ തിരുത്തി, മുട്ട പഫ്സിലെ മുട്ടയാണത്

2012ൽ തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ നിവിൻ പോളിയും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിച്ചു. ആൽബം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമ ബ്ലോക്ക്ബസ്റ്ററായി. ഇഷ തൽവാർ സിനിമാഭിനയം ആരംഭിക്കുന്നതും ഈ സിനിമയിലൂടെയാണ്. തീയറ്ററുകൾ നിറഞ്ഞോടിയ സിനിമ അന്ന് റെക്കോർഡ് കളക്ഷനും നേടി. 2015ൽ ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ നിവിനും വിനീതും മൂന്നാം തവണയും ഒരുമിച്ചു. മഞ്ജിമ മോഹൻ നായികയായി ആദ്യം അഭിനയിച്ച സിനിമയാണ് വടക്കൻ സെൽഫി. ഈ സിനിമയും സൂപ്പർ ഹിറ്റായി. 2016ൽ പുറത്തിറങ്ങിയ ജേക്കബിൻ്റെ സ്വർഗരാജ്യം റേബ മോണിക്ക ജോണിൻ്റെ ആദ്യ സിനിമയായിരുന്നു. നിരൂപകരിൽ നിന്ന് മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സോഫീസിൽ നിന്നും നേട്ടമുണ്ടാക്കി.

2018ൽ പുറത്തിറങ്ങിയ അരവിന്ദൻ്റെ അതിഥികൾ എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസവും എം മോഹനനും ഒന്നിക്കുന്ന സിനിമയാണ് ഒരു ജാതി ജാതകം. നിഖില വിമൽ, സയനോര ഫിലിപ്പ്, പൂജ മോഹൻരാജ്, ബാബു ആൻ്റണി, കയാദു ലോഹർ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. രാകേഷ് മാന്തൊടി തിരക്കഥയൊരുക്കുന്ന സിനിമ മഹാസുബൈറാണ് നിർമ്മിക്കുന്നത്. രഞ്ജൻ അബ്രഹാമാണ് എഡിറ്റർ. ഗുണ ബാലസുബ്രഹ്മണ്യൻ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. ചിത്രത്തിൻ്റെ ടീസറിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്, ജനുവരി 31 ന് സിനിമ തീയറ്ററുകളിലെത്തും.

 

Related Stories
Bhavana: ‘ഷൂട്ടിങ്ങിനിടെ ആ നടനുമായി അടിയുണ്ടാക്കി; രണ്ട് ദിവസം തമ്മില്‍ മിണ്ടിയില്ല’: ഭാവന
Mohanlal-Vedan: ലാലേട്ടനോടും വേടനോടും പെരുമാറിയത് ഒരുപോലെ; പലരും ട്രോളിയും മരിച്ചുപോയെന്നും പറഞ്ഞ ലാലേട്ടന്‍ തിരിച്ചുവന്നു: ഇര്‍ഷാദ്‌
WAVES 2025 : ചാറ്റ്ജിപിടി ഉപയോഗിച്ച് തൻ്റെ കുക്ക് മിസ്റ്റർ ഇന്ത്യ 2-ൻ്റെ സ്‌ക്രിപ്റ്റ് എഴുതിയെന്ന് ബോളിവുഡ് സംവിധായകൻ ശേഖർ കപൂർ
Waves 2025 : ഇന്ത്യൻ സിനിമ പുതിയ ഉയരങ്ങളിലെത്തി.. വേവ്സ് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
Rapper Vedan: പുലിപ്പല്ല് തിരികെ നല്‍കാം; ശാസ്ത്രീയ പരിശോധന കഴിഞ്ഞ് മതിയെന്ന് വനംവകുപ്പിനോട് വേടന്‍
Nivin Pauly: ‘സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങിപ്പോയിട്ടില്ല’; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ബേബി ഗേളിൻ്റെ സംവിധായകൻ
ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം
തക്കാളിയുടെ കുരു കഴിക്കാന്‍ പാടില്ല
കുരുമുളകിൻ്റെ ആരോഗ്യഗുണങ്ങളറിയാം
കുടവയർ കുറയ്ക്കാൻ ഉലുവ മതി