Nisha Sarangh: ആരോഗ്യം ശ്രദ്ധിക്കുന്നതിനെക്കുറിച്ചാണ് അന്ന് പറഞ്ഞത്; പക്ഷേ, അതിന് വന്നത് വേറെ അര്‍ത്ഥങ്ങളായിരുന്നു
Nisha Sarangh Interview: ആരെയും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യം എല്ലായിടത്തുമുണ്ട്. ജീവിതം ഒരു യാത്രയാണ്. അതില്‍ പല തരത്തിലുള്ള ആള്‍ക്കാരുമുണ്ടാകും. എത്ര ശ്രദ്ധയോടെ ഇരുന്നാലും ചിലപ്പോള്‍ ചതിയില്‍ വീഴാം. ചതിയില്‍ വീഴാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മളെ വിശ്വസിക്കുന്നത് പോലെ നമുക്ക് മറ്റൊരാളെ വിശ്വസിക്കാന്‍ പറ്റില്ലെന്നും താരം

ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടികള്‍ക്ക് മറ്റ് തരത്തിലുള്ള ഹെഡിങുകളാണ് നല്‍കുന്നതെന്ന് സിനിമാ, സീരിയല്‍ താരം നിഷാ സാരംഗ്. ഒരാള്‍ ചോദിക്കുന്നതിന് നമ്മള്‍ മറുപടി പറയും. എന്നാല്‍ അത് വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്നവര്‍ അതിന് വേറൊരു ഹെഡിങ് നല്‍കി, വേറൊരു രീതിയിലാണ് പൈസ ഉണ്ടാക്കുന്നതെന്ന് നിഷ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നിഷ ഇക്കാര്യം പറഞ്ഞത്. പണ്ട് ഒരു അഭിമുഖത്തില്‍ 50 വയസിന് ശേഷം തനിക്കായി ജീവിക്കുമെന്ന് താരം പറഞ്ഞുവെന്ന തരത്തിലാണ് ഹെഡിങുകള്‍ വന്നത്. ഇതുസംബന്ധിച്ച് അവതാരിക ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നിഷ സാരംഗ്.
”അതുകൊണ്ട് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉള്ളില്‍ ഭയമാണ്. ഒരു മറുപടി പറയുന്നത് വേറൊരാള്‍ക്ക് ജീവിക്കാനുള്ള വരുമാന മാര്‍ഗമാണ്. എല്ലാ മനുഷ്യരും 50 വയസ് കഴിയുമ്പോള്‍ അവരുടെ ആരോഗ്യം ശ്രദ്ധിച്ച് തുടങ്ങും. അതാണ് ഉദ്ദേശിച്ചത്. പക്ഷേ, അതിന് വേറെ അര്‍ത്ഥങ്ങളായിരുന്നു”- നിഷ പറഞ്ഞു.




ആരെയും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യം എല്ലായിടത്തുമുണ്ട്. ജീവിതം ഒരു യാത്രയാണ്. അതില്‍ പല തരത്തിലുള്ള ആള്‍ക്കാരുമുണ്ടാകും. എത്ര ശ്രദ്ധയോടെ ഇരുന്നാലും ചിലപ്പോള്‍ ചതിയില്‍ വീഴാം. ചതിയില്‍ വീഴാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
നമ്മളെ വിശ്വസിക്കുന്നത് പോലെ നമുക്ക് മറ്റൊരാളെ വിശ്വസിക്കാന്‍ പറ്റില്ല. അത് വീട്ടിലുള്ളവരാണെങ്കിലും, പുറത്തുള്ളവരാണെങ്കിലും, എവിടെയുള്ളവരാണെങ്കിലും. നമുക്ക് മാത്രമേ നമ്മളെ വിശ്വസിക്കാന്‍ പറ്റൂ. അത് എപ്പോഴും ഓര്‍ക്കണമെന്നും നിഷ സാരംഗ് വ്യക്തമാക്കി.
നേരത്തെ വിവാഹം കഴിച്ചതിനെപറ്റി
നേരത്തെ വിവാഹം കഴിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് എല്ലാ നിയോഗമാണെന്നായിരുന്നു മറുപടി. ജനനവും, മരണവുമാണ് സത്യം. ഇതിനിടയില്‍ സംഭവിക്കുന്നതെല്ലാം നിയോഗമാണ്. എന്തെല്ലാം സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പറ്റില്ല. നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറമാകും സംഭവിക്കുന്നതെന്നും താരം പറഞ്ഞു.