Nikita Nayyar: മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരം നികിതാ നയ്യാർ അന്തരിച്ചു
Nikita Nayyar Passed Away: സെയിന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്‌സൺ കൂടിയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് നികിത.വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗമാണ് നികിതയെ ബാധിച്ചത്. തുടർന്ന് രണ്ട് വട്ടമാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായത്. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് അന്ത്യം.

നികിതാ നയ്യാർ Image Credit source: Social Media
കൊച്ചി: ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ബാലതാരമായി വേഷമിട്ട നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയാണ് നികിതാ. സെയിന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്‌സൺ കൂടിയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് നികിത. അസുഖബാധിതയായി ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗമാണ് നികിതയെ ബാധിച്ചത്. തുടർന്ന് രണ്ട് വട്ടമാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായത്. രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് അന്ത്യം. അമ്മ- നമിതാ മാധവന്‍കുട്ടി (കപ്പാ ടി.വി), പിതാവ്- ഡോണി തോമസ് (യുഎസ്എ). തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടില്‍ പൊതുദര്‍ശനം നടക്കും.