5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nikhila Vimal-Dileep Dance: നിഖിലയ്ക്കൊപ്പം ദിലീപിന്റെ ഡാൻസ്; വീഡിയോ വൈറൽ, ട്രോളി സോഷ്യൽ മീഡിയ

Nikhila Vimal Trolled for Sharing the Stage with Dileep: വീഡിയോ വൈറലായതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിഖില വിമലിനെ ട്രോൾ ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

Nikhila Vimal-Dileep Dance: നിഖിലയ്ക്കൊപ്പം ദിലീപിന്റെ ഡാൻസ്; വീഡിയോ വൈറൽ, ട്രോളി സോഷ്യൽ മീഡിയ
വീഡിയോയിൽ നിന്നും Image Credit source: X
nandha-das
Nandha Das | Published: 03 Apr 2025 16:03 PM

നടി നിഖില വിമലിനും ഡയാന ഹമീദിനും ഒപ്പം ചുവടുവയ്ക്കുന്ന നടൻ ദിലീപിന്റെ വീഡിയോ വൈറലാകുന്നു. അടുത്തിടെ ഖത്തറിലെ ദോഹയിൽ നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെ ആയിരുന്നു മൂവരുടെയും നൃത്ത പ്രകടനം. ദിലീപിന്റെ ‘ക്രിസ്ത്യൻ ബ്രദേഴ്‌സ്’ എന്ന ചിത്രത്തിലെ ‘കർത്താവേ നീ കൽപ്പിച്ചപ്പോൾ’ എന്ന ഹിറ്റ് ഗാനത്തിനാണ് താരങ്ങൾ ചുവടുവച്ചത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ വീഡിയോ വൈറലായി.

വീഡിയോ വൈറലായതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിഖില വിമലിനെ ട്രോൾ ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. 2017ലെ നടിയെ ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാളായ ദിലീപിനൊപ്പം വേദി പങ്കിട്ടതിനാണ് നിഖില വിമലിനെ ഒരു വിഭാഗം ആളുകൾ വിമർശിച്ചത്. ദിലീപിനൊപ്പം പ്രവർത്തിക്കാനുള്ള നിഖിലയുടെ തീരുമാനത്തെ പലരും ചോദ്യം ചെയ്തു.

വൈറലായ വീഡിയോ:

ALSO READ: ഒരു നല്ല ബിരിയാണി കഴിച്ചാലും ആവറേജ് എന്നേ പറയൂ, അയാളുടെ വായില്‍ നിന്ന് നല്ലതൊന്നും വീഴില്ല: ഗണപതി

വീഡിയോയ്ക്ക് താഴെ നിഖിലയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകൾ പങ്കുവെച്ചത്. “നിഖില അഭിമുഖങ്ങളിലും മറ്റും തഗ്‌ലൈഫ് മറുപടികൾ നൽകും. പക്ഷേ വേണ്ട സമയത്ത് ഒരു നിലപാട് എടുക്കില്ല” എന്നായിരുന്നു ഒരാളുടെ അഭിപ്രായം. ‘നിഖിലയോടുള്ള ബഹുമാനം നഷ്ടപ്പെട്ടു’, ‘പൈസയാണ് പ്രധാനം’ തുടങ്ങിയ കമന്റുകളും വരുന്നുണ്ട്. അതേസമയം, നിഖിലയെയും ദിലീപിനെയും അനുകൂലിച്ചും പലരും രംഗത്തെത്തി ‘ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും ഊർജ്ജസ്വലതയോടെ ദിലീപിനെ വേദിയിൽ കാണുന്നതെ’ന്നും ഒരാൾ പറഞ്ഞു.