5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nikhila Vimal: ‘സിനിമയിൽ സ്ത്രീകൾക്ക് അത്ര ശമ്പളം ലഭിക്കുന്നില്ല, ഇനിയും കുറച്ചാൽ ഞങ്ങൾക്ക് ഒന്നുമുണ്ടാവില്ല’; നിഖില വിമൽ

Nikhila Vimal Says Women in Film Industry Earn Less Than Male Artists: ചലച്ചിത്ര മേഖലയിൽ നടന്മാർക്ക് ലഭിക്കുന്നത്ര ശമ്പളം നടിമാർക്ക് ലഭിക്കുന്നില്ലെന്നും തങ്ങളുടെ പ്രതിഫലം ഇനിയും കുറയ്ക്കുകയാണെങ്കിൽ ഒന്നും ലഭിക്കാത്ത അവസ്ഥയാകുമെന്നും നിഖില വിമൽ പറയുന്നു.

Nikhila Vimal: ‘സിനിമയിൽ സ്ത്രീകൾക്ക് അത്ര ശമ്പളം ലഭിക്കുന്നില്ല, ഇനിയും കുറച്ചാൽ ഞങ്ങൾക്ക് ഒന്നുമുണ്ടാവില്ല’; നിഖില വിമൽ
നിഖില വിമൽ Image Credit source: Facebook
nandha-das
Nandha Das | Updated On: 25 Feb 2025 12:15 PM

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് നിഖില വിമൽ. 2009ൽ സത്യൻ അന്തിക്കാട് സംവിധാന ചെയ്ത ‘ഭാഗ്യദേവത’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന നിഖില 2015ൽ ദിലീപ് നായകനായ ‘ലവ് 24×7’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത താരം മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി മാറി.

അതേസമയം, നിഖിലയുടെ മിക്ക അഭിമുഖങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അതിനുള്ള പ്രധാന കാരണം തന്റേതായ നിലപാട് തുറന്നു പറയാൻ നടി മടിക്കാറില്ല എന്നത് തന്നെയാണ്. ഇപ്പോഴിതാ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സിനിമാ സമരം പ്രഖ്യാപിച്ചതിൽ തന്റെ അഭിപ്രായം തുറന്നടിച്ചിരിക്കുകയാണ് താരം. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

ചലച്ചിത്ര മേഖലയിൽ നടന്മാർക്ക് ലഭിക്കുന്നത്ര ശമ്പളം നടിമാർക്ക് ലഭിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ തങ്ങളുടെ പ്രതിഫലം ഇനിയും കുറയ്ക്കുകയാണെങ്കിൽ ഒന്നും ലഭിക്കാത്ത അവസ്ഥയാകുമെന്നും നിഖില വിമൽ പറഞ്ഞു. നിലവിൽ ഇക്കാര്യത്തിൽ ഒരു അഭിപ്രായം പറയാൻ കഴിയില്ല. പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ചർച്ച ചെയ്ത് അവസാനം ഒരു തീരുമാനം അറിയിക്കുമ്പോൾ മാത്രമേ ഇതിൽ പ്രതികരിക്കാൻ സാധിക്കൂ. അറിയാത്ത വിഷയത്തെ കുറിച്ച് ഇപ്പോൾ സംസാരിക്കരുതെന്നാണ് തനിക്ക് തോന്നുന്നത് എന്നും നിഖില കൂട്ടിച്ചേർത്തു.

ALSO READ: കൂട്ടി വായിക്കാനറിയാത്തവരാവും അമ്മയെ എഎംഎംഎ എന്ന് വിളിക്കുന്നതെന്ന് ദിവ്യദർശൻ; എങ്ങനെ വിളിച്ചാലും കുഴപ്പമില്ലെന്ന് ധ്യാൻ ശ്രീനിവാസൻ

“സ്ത്രീകളുടെ ഭാഗത്ത് നിന്ന് സംസാരിക്കുകയാണെങ്കിൽ, ഞങ്ങൾക്ക് അത്രയും ശമ്പളം കിട്ടുന്നില്ല. അതുകൊണ്ട് ഞങ്ങൾ ഇനിയും ശമ്പളം കുറയ്ക്കുക എന്ന് പറഞ്ഞാൽ പിന്നെ ഞങ്ങൾക്ക് ഒന്നുമുണ്ടാവില്ല. ഞങ്ങളുടെ സൈഡിൽ നിന്നല്ലലോ ഇത് പറയേണ്ടത്. അസോസിയേഷൻ ഇക്കാര്യത്തിൽ അവരുടെ ഇടയിൽ ചർച്ച നടത്തിയ ശേഷം ഒരു അവസാന തീരുമാനം വരുമ്പോൾ അല്ലെ ഞാൻ അതിനെപ്പറ്റി സംസാരിക്കാൻ താല്പര്യപ്പെടുക. അതല്ലാതെ ചർച്ച നടക്കുന്ന ഒരു സമയത്ത് എനിക്കറിയാത്ത ഒരു വിഷയത്തെ കുറിച്ച് സംസാരിക്കരുതെന്നാണ് എന്റെ ഒരു നിലപാട്. അവരുടെ ഉള്ളിൽ ശെരിക്കും നടക്കുന്ന പ്രശ്നങ്ങൾ എന്താണെന്നുള്ളതോ അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നതിനെ കുറിച്ചോ എനിക്ക് വലിയ ധാരണ ഇല്ല. അതുകൊണ്ട് തന്നെ വെറുതെ അതിനെ കുറിച്ച് ഞാൻ പറയുന്നതിനേക്കാളും നല്ലത് അതിന്റെ അവസാന തീരുമാനം അറിഞ്ഞിട്ട് സംസാരിക്കുന്നതാണെന്ന് തോന്നുന്നു” നിഖില പറഞ്ഞു.