5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nikhila Vimal: ‘ലൈംഗികന്യൂനപക്ഷങ്ങളെ അവതരിപ്പിച്ചതിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു’; ‘ഒരു ജാതി ജാതകം’ മുഴുവൻ കണ്ടില്ലെന്ന് നിഖില വിമൽ

Nikhila Vimal - Oru Jaathi Jathakam Script: ഒരു ജാതി ജാതകം തിരക്കഥയുമായി ബന്ധപ്പെട്ട് തനിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായി നിഖില വിമൽ. സിനിമയിൽ ലൈംഗിക ന്യൂനപക്ഷങ്ങളെ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു എന്നാണ് നിഖില വെളിപ്പെടുത്തിയത്.

Nikhila Vimal: ‘ലൈംഗികന്യൂനപക്ഷങ്ങളെ അവതരിപ്പിച്ചതിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു’; ‘ഒരു ജാതി ജാതകം’ മുഴുവൻ കണ്ടില്ലെന്ന് നിഖില വിമൽ
നിഖില വിമൽ, ഒരു ജാതി ജാതകം
abdul-basith
Abdul Basith | Published: 17 Feb 2025 10:51 AM

വിനീത് ശ്രീനിവാസൻ നായകനായി പുറത്തിറങ്ങിയ സിനിമയാണ് ‘ഒരു ജാതി ജാതകം’. എം മോഹനൻ്റെ സംവിധാനത്തിലാണ് സിനിമയൊരുങ്ങിയത്. തീയറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമയ്ക്ക് പൊതുവെ നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നതെങ്കിലും എൽജിബിടിക്യു കമ്മ്യൂണിറ്റിയെ മോശമായ രീതിയിലാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. ലൈംഗികന്യൂനപക്ഷങ്ങളെ മോശം പദങ്ങൾ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നു എന്നതടക്കം വിമർശനങ്ങളുയർന്നു. ഈ ചോദ്യത്തോട് സിനിമയിലെ ഒരു നായികയായ നിഖില വിമൽ പ്രതികരിച്ചിരിക്കുകയാണ്.

‘ഒരു ജാതി ജാതകം’ സിനിമ മുഴുവനായി കണ്ടിട്ടില്ല. അപ്പോൽ അതെങ്ങനെയാണ് വന്നതെന്ന് ധാരണയില്ല. കഥ കേട്ട് അത് ചർച്ച ചെയ്തപ്പോൾ ഞാൻ ചോദിച്ചിരുന്നു, ‘അങ്ങനെയൊരു ന്യൂനപക്ഷത്തെ ശരിയായ നിലയിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് പറയാതിരിക്കുകയല്ലേ വേണ്ടതെ’ന്ന്. പക്ഷേ അവർ പറഞ്ഞത്, ‘ഇങ്ങനെയുള്ള ആളുകളും സമൂഹത്തിലുണ്ട്. ജയേഷിനെപ്പോലൊരു കഥാപാത്രം സമൂഹത്തിലുണ്ട്. അയാളെപ്പോലൊരു പതിനായിരക്കണക്കിന് ആളുകളുണ്ട്. അയാൾ ഒരു മെയിൽ ഷോവനിസ്റ്റാണ്. റിഗ്രസീവ് ചിന്തകളുള്ള ഒരു മനുഷ്യനാണ്. അയാൾക്കൊരു മാറ്റം വരുന്നെന്ന് പറയുന്നതാണ് ആ സിനിമ അഡ്രസ് ചെയ്യുന്നത്. അപ്പോൾ ആദ്യം ഇത്തരത്തിലുള്ള കാര്യങ്ങൾ കാണിക്കാതെ അയാൾക്കൊരു മാറ്റം വന്നെന്ന് പറയാനാവില്ല’ എന്നാണ്. സിനിമ കാണാത്തതുകൊണ്ട് അത് ആൾക്കാരിലേക്ക് പോയതെങ്ങനെയാണെന്നറിയില്ല.’- നിഖില വിശദീകരിച്ചു.

Also Read: Mammootty: കഥ പറയുമ്പോൾ സിനിമയിലെ ആ സീൻ വീണ്ടും ചെയ്യണമെന്ന് മമ്മൂട്ടി വാശിപിടിച്ചു; ഇപ്പോഴുള്ളത് റിഹേഴ്സൽ സീനാണ്: വെളിപ്പെടുത്തി സംവിധായകൻ

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവർക്കൊപ്പം കയാദു ലോഹർ, ഇഷ തൽവാർ, പൂജ മോഹൻരാജ്, സയനോര, മൃദുൽ നായർ, ബാബു ആൻ്റണി, പിപി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ അഭിനയിച്ച സിനിമയാണ് ഒരു ജാതി ജാതകം. മമ്മൂട്ടി നായകനായ ‘കഥ പറയുമ്പോൾ’ എന്ന സിനിമയിലൂടെ സംവിധാനം ആരംഭിച്ച എം മോഹനൻ്റെ ആറാം സിനിമയാണ് ഒരു ജാതി ജാതകം. 2018ൽ പുറത്തിറങ്ങിയ അരവിന്ദൻ്റെ അതിഥികൾ എന്ന സിനിമയ്ക്ക് ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഈ സിനിമയും വിനീത് ശ്രീനിവാസൻ – നിഖില വിമൽ കൂട്ടുകെട്ടിലാണ് പുറത്തിറങ്ങിയത്. രാകേഷ് മാന്തൊടിയാണ് ‘ഒരു ജാതി ജാതക’ത്തിൻ്റെ തിരക്കഥാകൃത്ത്. വിശ്വജിത്ത് ഒടുക്കത്തിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. രഞ്ജൻ എബ്രഹാം എഡിറ്റും ഗുണ ബാലസുബ്രഹ്മണ്യൻ സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. വർണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിച്ച ചിത്രം ഈ വർഷം ജനുവരി 31നാണ് തീയറ്ററുകളിലെത്തിയത്. അഞ്ച് കോടി ബജറ്റിലൊരുക്കിയ സിനിമ തീയറ്ററിൽ നിന്ന് നേട്ടമുണ്ടാക്കിയെന്നാണ് വിവരം.