5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nikhila Vimal Sister:’ആ വീഴ്ച ഏറെ ബാധിച്ചത് അവളെയാണ്; അത് ഉൾക്കൊള്ളാൻ കുറേ സമയമെടുത്തു’; നിഖില വിമൽ

Actress Nikhila Vimal Sister Akhila Vimal :അച്ഛന്റെ മരണം ഉൾക്കൊള്ളാൻ സഹോദരിക്ക് കുറെ സമയമെടുത്തെന്നും നടി പറയുന്നു. ഫാദേഴ്സ് ഡേയിൽ അച്ഛനെ കുറിച്ച് അഖില എഴുതി പോസ്റ്റ് ചെയ്തതിനു ശേഷം തന്നെ വിളിച്ച് അവൾ കുറെ കരഞ്ഞിരുന്നുവെന്നും താരം പറയുന്നു.

Nikhila Vimal Sister:’ആ വീഴ്ച ഏറെ ബാധിച്ചത് അവളെയാണ്; അത് ഉൾക്കൊള്ളാൻ കുറേ സമയമെടുത്തു’; നിഖില വിമൽ
Nikhila Vimal
sarika-kp
Sarika KP | Updated On: 30 Jan 2025 10:46 AM

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒന്നാണ് നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചു എന്നത്. ഇതിനു മുൻപ് അഖില തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ സന്യാസ വേഷത്തിലുള്ള ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വാർത്ത പുറത്ത് വന്നത്. അഖിലയുടെ ​ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അവന്തിക ഭാരതി എന്ന് പേരും സ്വീകരിച്ചതായി കുറിപ്പിൽ പറയുന്നു.

ഇതിനിടെ മുൻപ് ഒരിക്കൽ അഖിലയെക്കുറിച്ച് നടിയും സഹോദരിയുമായ നിഖില വിമൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നിഖിലയുടെ പിതാവ് എംആർ പവിത്രൻ നക്സലെെറ്റ് ആയിരുന്നു, വിവാഹ ശേഷമാണ് ഇദ്ദേഹം ഇത് ഉപേക്ഷിച്ചത്. വാഹനാപകടത്തിൽ ​ഗുരുതര പരിക്കേറ്റ പവിത്രൻ കുറെ നാൾ കിടപ്പിലായിരുന്നു. തുടർന്ന് 2020-ലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടത്. ഇതിനു ശേഷം അച്ഛന്റെ വിയോ​ഗത്തെ കുറിച്ച് താരം ഒരിക്കൽ സംസാരിച്ചിരുന്നു. അച്ഛന്റെ മരണം ചേച്ചിയെ വല്ലാതെ ബാധിച്ചിരുന്നെന്നാണ് അന്ന് നടി പറഞ്ഞത്. ധന്യ വർമയുമായുള്ള അഭിമുഖത്തിലായിരുന്നു നിഖിലയുടെ പ്രതികരണം.

Also Read:ഒടുവിൽ ആ വലിയ സർപ്രൈസ് ഇതാ! ഇനി ഉണ്ണി മുകുന്ദനൊപ്പം മോഹൻലാലും ആശീ‌ർവാദ് സിനിമാസും

അച്ഛന്റെ മരണം തന്നേക്കാളും അമ്മയേക്കാളും ഏറ്റവും അധികം ബാധിച്ചത് ചേച്ചിയേയാണ്. അവൾ ഒരു അച്ഛൻ കുട്ടിയായിരുന്നുവെന്നും അവൾക്ക് പുസ്തകങ്ങൾ വാങ്ങിക്കൊടുക്കാറുള്ളത് അച്ഛൻ ആയിരുന്നെന്നും നിഖില പറയുന്നു. സഹോദരിയെ ലോകം കാണിച്ചു കൊടുത്തതും പഠിപ്പിച്ചതും അച്ഛനാണ്. അച്ഛന്റെ വീഴ്ച ഏറെ ബാധിച്ചത് അഖിലയെയാണ്. അച്ഛന്റെ മരണം ഉൾക്കൊള്ളാൻ സഹോദരിക്ക് കുറെ സമയമെടുത്തെന്നും നടി പറയുന്നു. ഫാദേഴ്സ് ഡേയിൽ അച്ഛനെ കുറിച്ച് അഖില എഴുതി പോസ്റ്റ് ചെയ്തതിനു ശേഷം തന്നെ വിളിച്ച് അവൾ കുറെ കരഞ്ഞിരുന്നുവെന്നും താരം പറയുന്നു.

തന്റെ ജീവിതത്തിൽ ഏറ്റവും സ്ട്രോങ്ങായ ആൾ സഹോദരിയാണെന്നും തനിക്ക് എല്ലാ സപ്പോർട്ടും നൽകാറുണ്ടെന്നും നിഖില പറഞ്ഞു. താൻ എന്ത് തീരുമാനം എടുക്കാൻ പോകുന്നുണ്ടെങ്കിലും അവളോട് ചോദിക്കുമെന്നും താരം പറഞ്ഞു. അച്ഛൻ ഏറ്റവും സ്വാധീനിച്ചത് സഹോദരിയെയാണ് എന്നും താരം പറയുന്നു. ജീവിതത്തിലുണ്ടായ എന്ത് ബുദ്ധിമുട്ടും താനും ചേച്ചിയും ചിരിച്ച് മാത്രമേ പങ്കുവെക്കാറുള്ളൂവെന്നും അന്ന് താരം പറഞ്ഞിരുന്നു.

ആരാണ് അഖില വിമൽ

കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്‍.പവിത്രന്റെയും മക്കളാണ് അഖില. നടി നിഖില വിമലാണ് സ​ഹോദരി. നല്ലൊരു നർത്തകി കൂടിയാണ് അഖില. ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്. അമേരിക്കയിൽ ഉപരിപഠനത്തിനു പോയിരുന്നു. ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു.