Bill Cobbs Passes Away: ഹോളിവുഡ് നടൻ ബിൽ കോബ്‌സ് അന്തരിച്ചു
Actor Bill Cobbs Passes Away: ദ ഹിറ്റലർ, ദ ബ്രദർ ഫ്രം അനതർ പ്ലാനെറ്റ്, നൈറ്റ് അറ്റ് ദ മ്യൂസിയം, ഐ വിൽ ഫ്‌ലൈ എവേ, ബോഡിഗാർഡ് തുടങ്ങിയവയാണ് ബിൽ കോബ്‌സിൻ്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. സിനിമയിലേതുപോലെ ടെലിവിഷൻ രംഗത്തും കോബ്‌സ് ഏറെ ശ്രദ്ധിക്കപ്പെട്ട നടനായി.

Actor Bill Cobbs.
ഹോളിവുഡ് നടനും ടെലിവിഷൻ താരവുമായ ബിൽ കോബ്‌സ് (90) (Bill Cobbs Passes Away) അന്തരിച്ചു. കാലിഫോർണിയയിലെ റിവർസൈഡിലെ അദ്ദേഹത്തിൻ്റെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആഫ്രിക്കൻ അമേരിക്കൻ പെർഫോമിങ് ആർട്ട്‌സെൻ്ററിൻ്റെ നാടകങ്ങളിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്.
1974 ൽ ദ ടേക്കിങ് ഓഫ് പെലം വൺ ടു ത്രീ എന്ന ചിത്രത്തിലൂടെയാണ് ബിൽ കോബ്‌സ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദ ഹിറ്റലർ, ദ ബ്രദർ ഫ്രം അനതർ പ്ലാനെറ്റ്, നൈറ്റ് അറ്റ് ദ മ്യൂസിയം, ഐ വിൽ ഫ്‌ലൈ എവേ, ബോഡിഗാർഡ് തുടങ്ങിയവയാണ് ബിൽ കോബ്‌സിൻ്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.
ALSO READ: നടൻ സിദ്ധിക്കിൻ്റെ മകൻ റാഷിൻ സിദ്ധിഖ് അന്തരിച്ചു
സിനിമയിലേതുപോലെ ടെലിവിഷൻ രംഗത്തും കോബ്‌സ് ഏറെ ശ്രദ്ധിക്കപ്പെട്ട നടനായി. ഡിനോ ഡനാ എന്ന സീരീസിലൂടെ ടേ ടൈം എമ്മി പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. ദി സോപ്രാനോസ്, ദി വെസ്റ്റ് വിംഗ്, ദി ഇക്വലൈസർ, സിക്‌സ് ഫീറ്റ് അണ്ടർ, സെസെം സ്ട്രീറ്റ്, ഗുഡ് ടൈംസ് എന്നീ ടിവി ഷോകളിലും കോബ്സ് തൻ്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. 2020 ൽ റിലീസ് ചെയ്ത ബ്ലോക്ക് പാർട്ടിയാണ് അവസാനമായി വേഷമിട്ട ചിത്രം.
1934 ൽ ഒഹായോയിലെ ക്ലീവ്‌ലാന്റിലാണ് ബിൽ കോബ്‌സിൻ്റെ ജനനം. കെട്ടിട നിർമ്മാണ തൊഴിലാളികളായിരുന്നു മാതാപിതാക്കൾ. യുഎസ് എയർ ഫോഴ്‌സിൽ റഡാർ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന കോബ്‌സ് 1960 കളുടെ അവസാനത്തിൽ അഭിനയ മോഹവുമായി ന്യൂയോർക്കിലേക്ക് താമസം മാറുകയായിരുന്നു. ടാക്‌സി ട്രൈവറായും കളിപ്പാട്ടങ്ങൾ വിൽക്കുന്ന കച്ചവടക്കാരനായും ആദ്യകാലത്ത് ഉപജീവനമാർഗം കണ്ടെത്തിയത്.