5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malayalam OTT releases in March: ആസിഫിന്റെ ‘രേഖാചിത്രം’, ചാക്കോച്ചന്റെ ‘ഓഫിസർ ഓൺ ഡ്യൂട്ടി’; മാർച്ചിൽ ഒടിടിയിലെത്തുന്ന ചിത്രങ്ങൾ ഇതാ

New Malayalam OTT Releases March 2025: ഏറ്റവും പുതിയ ഒടിടി റിലീസുകൾ, സ്ട്രീമിങ് ചെയ്യുന്ന പ്ലാറ്റ്ഫോമുകൾ, എപ്പോൾ മുതൽ കാണാം തുടങ്ങിയ വിവരങ്ങൾ നോക്കാം.

Malayalam OTT releases in March: ആസിഫിന്റെ ‘രേഖാചിത്രം’, ചാക്കോച്ചന്റെ ‘ഓഫിസർ ഓൺ ഡ്യൂട്ടി’; മാർച്ചിൽ ഒടിടിയിലെത്തുന്ന ചിത്രങ്ങൾ ഇതാ
ഒടിടി റിലീസുകൾ Image Credit source: Facebook
nandha-das
Nandha Das | Published: 07 Mar 2025 11:37 AM

മലയാളി സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരുപിടി ചിത്രങ്ങൾ ഈ മാസം ഒടിടിയിൽ എത്തും. ആസിഫ് അലിയുടെ ‘രേഖാചിത്രം’, കുഞ്ചാക്കോ ബോബന്റെ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ ഉൾപ്പടെ വിവിധ ഒടിടി പ്ലാറ്റുഫോമുകളിലായി നിരവധി ചിത്രങ്ങളാണ് ഈ മാസം സ്ട്രീമിങ് ആരംഭിക്കുന്നത്. ഏറ്റവും പുതിയ ഒടിടി റിലീസുകൾ, സ്ട്രീമിങ് ചെയ്യുന്ന പ്ലാറ്റ്ഫോമുകൾ, എപ്പോൾ മുതൽ കാണാം തുടങ്ങിയ വിവരങ്ങൾ നോക്കാം.

രേഖാചിത്രം ഒടിടി

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ജോഫിൻ ടി ചാക്കോ ഒരുക്കിയ സിനിമയാണ് രേഖാചിത്രം. നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ നേടിയ ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ആണ്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. രേഖാചിത്രം സോണി ലിവിൽ മാർച്ച് 7 മുതൽ സ്ട്രീമിംഗ് ആരംഭിക്കും.

ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ഒടിടി

മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ‘ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ്’ ജനുവരി 23നാണ് തിയേറ്ററുകളിൽ പ്രദർശനമാരംഭിച്ചത്. പ്രൈവറ്റ് ഡിറ്റക്ടീവ് വേഷത്തിൽ മമ്മൂട്ടി എത്തിയ ചിത്രത്തിൽ ഗോകുൽ സുരേഷ്, സുഷ്‍മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരും അണിനിരന്നു. ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് ആമസോണ്‍ പ്രൈം വീഡിയോ ആണ്. മാർച്ച് 7 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ഓഫീസർ ഓൺ ഡ്യൂട്ടി ഒടിടി

ജിത്തു അഷ്‌റഫിന്റെ സംവിധാനത്തിൽ നടൻ കുഞ്ചാക്കോ ബോബൻ പൊലീസ് ഓഫീസറായി എത്തുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഫെബ്രുവരി 20നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ളിക്സാണ്. മാർച്ച് 20ന് ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

പ്രാവിൻകൂട് ഷാപ്പ് ഒടിടി

സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ കേന്ദ്ര കഥാപത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’. ജനുവരി 16ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അൻവർ റഷീദ് എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് ആണ് ചിത്രത്തിന്റെ നിർമാണം. മാർച്ച് 20ന് ശേഷം ചിത്രം ഒടിടിയിൽ എത്തുമെന്നാണ് വിവരം. എന്നാൽ, സ്ട്രീമിംഗ് പാർട്ണേഴ്സ് ആരെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഒരു ജാതി ജാതകം ഒടിടി

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എം മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് ഒരു ജാതി ജാതകം. വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് മനോരമ മാക്സ് ആണ്. ഒരു ജാതി ജാതകം മാർച്ചിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷൻ ഒടിടി

നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തിയ സീരീസ് ആണ് ‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷൻ’. വിഷ്ണു ജി രാഘവ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിർമാണം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ്. ജിയോ സിനിമാസും ഡിസ്നി പ്ലസ് ഹോട്സ്റ്റാറും ഒന്നിച്ചതിന് ശേഷം ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന ആദ്യ മലയാളം സീരീസ് എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രം ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.