5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nayanthara: ‘മറ്റൊരു നടിയുണ്ടെങ്കിൽ ഞാൻ അഭിനയിക്കില്ലെന്ന് നയൻ‌താര പറഞ്ഞു’; മംമ്‌തയുടെ വാക്കുകൾ വീണ്ടും ശ്രദ്ധനേടുന്നു

Mamta Mohandas About Nayanthara: മംമ്ത മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ രജനികാന്ത് നായകനായ ഒരു ചിത്രത്തിൽ നിന്നും തന്റെ ഭാഗങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടത് ചിത്രത്തിലെ നായികയാണെന്ന് പറഞ്ഞിരുന്നു.

Nayanthara: ‘മറ്റൊരു നടിയുണ്ടെങ്കിൽ ഞാൻ അഭിനയിക്കില്ലെന്ന് നയൻ‌താര പറഞ്ഞു’; മംമ്‌തയുടെ വാക്കുകൾ വീണ്ടും ശ്രദ്ധനേടുന്നു
മംമ്ത മോഹൻദാസ്, നയൻ‌താര (Image Credits: Mamtha Facebook, Nayanthara Instagram)
nandha-das
Nandha Das | Updated On: 22 Nov 2024 22:03 PM

നയൻ‌താര-ധനുഷ് പ്രശ്നം തമിഴ് സിനിമ മേഖല ഒട്ടാകെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലും മറ്റും പ്രധാന ചർച്ചാവിഷയം ഇത് തന്നെയാണ്. തങ്ങളുടെ താരങ്ങൾക്ക് പിന്തുണ നൽകിയും, വാദങ്ങൾ ഉന്നയിച്ചും പലരും രംഗത്തെത്തി. ധനുഷിനെതിരെ നയൻ‌താര തുറന്ന കത്ത് പുറത്തുവിട്ടതാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം തുടക്കം. നയൻതാരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ധനുഷിന്റെ നായികയായി അഭിനയിച്ചിട്ടുള്ള പല നടിമാരും രംഗത്തെത്തിയിരുന്നു.

നയൻതാരയുടെ വിവാഹ ഡോക്യൂമെന്ററിയായ ‘നയൻ‌താര: ബീയോണ്ട് ദി ഫെയറി ടേലി’ൽ നാനും റൗഡി താൻ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ഉപയോഗിക്കാനുള്ള എൻഒസി ധനുഷ് നല്കിയില്ലെന്നായിരുന്നു നടിയുടെ ആരോപണം. ധനുഷ് തന്നോടും ഭർത്താവ് വിഘ്‌നേശ് ശിവനോടും വർഷങ്ങളായി പക കൊണ്ട് നടക്കുകയാണെന്നും നടി ആരോപിച്ചിരുന്നു. നയൻതാരയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ചു.

ഇതിനിടെ മംമ്ത മോഹൻദാസിന്റെ ഒരു പഴയ അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. മംമ്ത മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ രജനികാന്ത് നായകനായ ഒരു ചിത്രത്തിൽ നിന്നും തന്റെ ഭാഗങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടത് ചിത്രത്തിലെ നായികയാണെന്ന് പറഞ്ഞിരുന്നു. നടി അന്ന് പരാമർശിച്ചത് നയൻതാരയെ ആണെന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നത്.

ALSO READ: തർക്കങ്ങൾക്കിടെ ഒരേ ചടങ്ങിൽ പങ്കെടുത്ത് നയൻതാരയും ധനുഷും; മുഖം തിരിച്ച് താരങ്ങൾ

“രജനി സാറിനൊപ്പം ഒരു പാട്ട് ചെയ്യാൻ എന്നെ വിളിച്ചിരുന്നു. നാലഞ്ച് ദിവസം ആ പാട്ട് ഷൂട്ട് ചെയ്തു. എന്നാൽ, പുറത്തുവന്നപ്പോൾ അതിൽ എന്റെ ഭാഗങ്ങൾ ഒന്നും തന്നെയില്ല. പിന്നീട് ഞാൻ അറിഞ്ഞത് മറ്റൊരു നടിയാണ് പാട്ടിൽ അഭിനയിക്കുന്നതെങ്കിൽ താൻ അഭിനയിക്കാൻ വരില്ലെന്ന് ആ സിനിമയിലെ നായിക പറഞ്ഞുവെന്നാണ്.

പാട്ടിൽ അഭിനയിക്കാൻ ഞാൻ തീരുമാനിച്ചപ്പോൾ, മറ്റൊരാളുണ്ട് എന്നത് ഒരു വെല്ലുവിളിയായി തോന്നിയിരുന്നുല്ല. അവർ ക്യാമറ പ്ലേസ് ചെയ്തപ്പോൾ തന്നെ എനിക്ക് മനസിലായി ഞാൻ ഫ്രെയിമിൽ ഇല്ലെന്ന്. എന്റെ മൂന്ന് നാല് ദിവസം വെറുതെ പോയി. സിനിമ പുറത്തുവന്നപ്പോൾ എന്റെ ഒരു ബാക്ക് ഷോട്ട് മാത്രമാണ് അതിൽ ഉള്ളത്. തൊപ്പിയുടെ ഒരറ്റം മാത്രം കാണാം. എന്റെ മുഖം പോലും മര്യാദയ്ക്ക് കാണാനാകില്ല. അത് കണ്ടപ്പോൾ വളരെ നിരാശ തോന്നി” എന്നാണ് മംമ്ത അന്ന് പറഞ്ഞത്.

ഇതിനു പിന്നാലെ നിരവധി പേരാണ് ആ നടി നയൻ‌താര ആണെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്. ‘നയൻതാരയുടെ യഥാർത്ഥ മുഖം ഒടുവിൽ പുറത്തു വന്നു’, ‘നയൻതാരയെക്കാൾ മികച്ച നടി മംമ്ത തന്നെയാണ്’ തുടങ്ങിയ പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്. എന്നാൽ, നയൻതാരയെ അനുകൂലിച്ച് സംസാരിക്കുന്നവരും ഉണ്ട്.