5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nelson Sooranad: ‘തങ്കച്ചനെ കളിയാക്കാനുള്ള യോഗ്യത എനിക്കില്ല, അങ്ങനെ പറയേണ്ടി വരുന്നതാണ്’; വിമര്‍ശനങ്ങളോട് പ്രതികരിച്ച് നെല്‍സണ്‍ ശൂരനാട്‌

Nelson Sooranadu responds: വിമര്‍ശനങ്ങളോട് പ്രതികരിച്ച് നെല്‍സണ്‍. സ്റ്റാര്‍ മാജിക്കില്‍ മനപ്പൂര്‍വം ആരെയൊന്നും പറയുന്നതല്ലെന്നും, അവിടുത്തെ രീതി അങ്ങനെയാണെന്നും നെല്‍സണ്‍ പറഞ്ഞു. 'ആത്മ സഹോ' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നെല്‍സണ്‍ ഇക്കാര്യം പറഞ്ഞത്

Nelson Sooranad: ‘തങ്കച്ചനെ കളിയാക്കാനുള്ള യോഗ്യത എനിക്കില്ല, അങ്ങനെ പറയേണ്ടി വരുന്നതാണ്’; വിമര്‍ശനങ്ങളോട് പ്രതികരിച്ച് നെല്‍സണ്‍ ശൂരനാട്‌
നെല്‍സണ്‍ ശൂരനാട്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 23 Feb 2025 16:13 PM

കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ടയാളാണ് നെല്‍സണ്‍ ശൂരനാട്. ഏഷ്യാനെറ്റിലെ വോഡഫോണ്‍ കോമഡി സ്റ്റാര്‍സിലെ പ്രകടനമാണ് നെല്‍സന്റെ കലാജീവിതത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് താരം ചില സിനിമകളിലും അഭിനയിച്ചു. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലും സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍ ഈ പരിപാടിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമുയര്‍ന്നിരുന്നു. ബോഡി ഷെയ്മിങ് അടക്കം താരങ്ങള്‍ നടത്തുന്നുവെന്നായിരുന്നു ആരോപണം. ഇപ്പോഴിതാ, വിമര്‍ശനങ്ങളോട് നെല്‍സണ്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്. സ്റ്റാര്‍ മാജിക്കില്‍ മനപ്പൂര്‍വം ആരെയൊന്നും പറയുന്നതല്ലെന്നും, അവിടുത്തെ രീതി അങ്ങനെയാണെന്നും നെല്‍സണ്‍ പറഞ്ഞു. ‘ആത്മ സഹോ’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നെല്‍സണ്‍ ഇക്കാര്യം പറഞ്ഞത്.

ഷോയില്‍ പങ്കെടുക്കുന്നവരെല്ലാം സുഹൃത്തുക്കളാണ്. നമ്മള്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അവര്‍ക്കും അറിയാം. അവരും അതുപോലെ തിരിച്ചുപറയും. നമ്മള്‍ അതുകേട്ട് ചിരിച്ചുകൊണ്ടിരിക്കും. പക്ഷേ, കാണുന്നവര്‍ക്ക് അതൊരു വൈരാഗ്യമായിട്ട് തോന്നുകയും, നിങ്ങള്‍ എന്തിനാണ് അവരെ അങ്ങനെ പറയുന്നതെന്ന തരത്തില്‍ വിമര്‍ശനം ഉയരുകയും ചെയ്യും. പരസ്പരം കളിയാക്കി പറയുന്നതാണ് ആ ഷോയിലെ രീതിയെന്നും നെല്‍സണ്‍ പറഞ്ഞു.

”കറുത്തിരിക്കുന്നവരെ പറയാന്‍ നീ എന്താ ചോരപ്പുള്ളനായിട്ടിരിക്കുവാണോ എന്നാണ് കാണുന്നവര്‍ ചോദിക്കുന്നത്. തങ്കച്ചനെയൊക്കെ കളിയാക്കാനുള്ള യോഗ്യത എനിക്കുണ്ടോ? ഇല്ല. അങ്ങനെ പറയേണ്ടി വരുന്നതാണ്”-നെല്‍സന്റെ വാക്കുകള്‍. ഒന്നോ രണ്ടോ കമന്റുകള്‍ ക്ഷമിക്കാം. എന്നാല്‍ പത്ത് കമന്റൊക്കെ കാണുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും. ഇവര് എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നതെന്ന് അറിയില്ലെന്നും നെല്‍സണ്‍ പറഞ്ഞു.

Read Also : തലകീഴായി മറിഞ്ഞത് പലവട്ടം; റേസിങ്ങിനിടെ നടൻ അജിത്തിൻ്റെ കാർ വീണ്ടും അപകടത്തിൽപ്പെട്ടു

ആത്മ സഹോ

ഫെബ്രുവരി 28നാണ് ‘ആത്മ സഹോ’ തിയേറ്ററിലെത്തുന്നത്. ഗോപു കിരണ്‍ സദാശിവന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഷിന്‍ കിരണ്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.