Neeraj Madhav-Aju Varghese: ‘വിഗ്ഗ് വെക്കാന്‍ മടി കാണിക്കാത്ത ഒരേയൊരു യുവതാരം അജുവാണ്, അദ്ദേഹം സിനിമയ്ക്കായി വലിയ ഹോം വര്‍ക്കുകള്‍ നടത്താറില്ല’

Neeraj Madhav Talks About Aju Varghese: ഫാമിലി മാന്‍ എന്ന വെബ് സീരീസിലൂടെ ബോളിവുഡിലും നീരജിന് സാന്നിധ്യമറിയിക്കാന്‍ സാധിച്ചു. പിന്നാലെ ആര്‍ഡിഎക്‌സ് എന്ന ചിത്രത്തില്‍ മികച്ച ആക്ഷന്‍ വേഷവും നീരജിനെ തേടിയെത്തിയിരുന്നു.

Neeraj Madhav-Aju Varghese: വിഗ്ഗ് വെക്കാന്‍ മടി കാണിക്കാത്ത ഒരേയൊരു യുവതാരം അജുവാണ്, അദ്ദേഹം സിനിമയ്ക്കായി വലിയ ഹോം വര്‍ക്കുകള്‍ നടത്താറില്ല

നീരജ് മാധവ്, അജു വര്‍ഗീസ്‌

shiji-mk
Updated On: 

15 Apr 2025 11:16 AM

ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് നീരജ് മാധവ്. മറ്റ് നടന്മാരെ പോലും അത്രയേറെ വേഷങ്ങള്‍ നീരജിനെ തേടിയെത്താറില്ലെങ്കിലും ലഭിക്കുന്ന വേഷങ്ങളെല്ലാം വളരെ മികച്ചതാക്കാന്‍ നീരജ് ശ്രദ്ധിക്കാറുണ്ട്.

ഫാമിലി മാന്‍ എന്ന വെബ് സീരീസിലൂടെ ബോളിവുഡിലും നീരജിന് സാന്നിധ്യമറിയിക്കാന്‍ സാധിച്ചു. പിന്നാലെ ആര്‍ഡിഎക്‌സ് എന്ന ചിത്രത്തില്‍ മികച്ച ആക്ഷന്‍ വേഷവും നീരജിനെ തേടിയെത്തിയിരുന്നു.

ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന മലയാളം വെബ് സീരീസിലാണ് നീരജ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സീരിസിലെ വിനോദ് എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ നീരജിന് സാധിച്ചു.

സീരീസില്‍ നീരജിനോടൊപ്പം തിളങ്ങിയ താരമാണ് അജു വര്‍ഗീസ്. അജുവിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ നീരജ്. അജു വര്‍ഗീസ് കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഒരുപാട് ഹോം വര്‍ക്ക് ചെയ്യാറില്ലെന്നാണ് നീരജ് പറയുന്നത്. മലയാള സിനിമയില്‍ വിഗ്ഗ് വെക്കാന്‍ മടി കാണിക്കാത്ത യുവതാരമാണ് അജു എന്നും നീരജ് കൂട്ടിച്ചേര്‍ത്തു.

Also Read: Berny – Ignatius: “പിന്നേ, ചെയ്ത പട്ടം നാല് നിലയിൽ പൊട്ടിയ എന്നെ പ്രിയദർശൻ വിളിക്കാനല്ലേ?”; തേന്മാവിൻ കൊമ്പത്തിൻ്റെ കഥ പറഞ്ഞ് ഇഗ്നേഷ്യസ്

”അജു വര്‍ഗീസ് കഥാപാത്രങ്ങള്‍ക്കായി വലിയ ഹോം വര്‍ക്കുകള്‍ ചെയ്യുന്നത് കണ്ടിട്ടില്ല. എന്നാല്‍ അവയെല്ലാം സ്‌ക്രീനില്‍ വരുമ്പോള്‍ വിസ്മയിപ്പിക്കാറുണ്ട്. മലയാള സിനിമയില്‍ വിഗ്ഗ് വെക്കാന്‍ മടി കാണിക്കാത്ത യുവ താരം അജു മാത്രമാണ്,” നീരജ് പറയുന്നു.

Related Stories
‘കാന്താര 2’ ചിത്രീകരണ സംഘത്തിലെ മലയാളി യുവാവ് നദിയിൽ മുങ്ങിമരിച്ചു
Amala Paul: ‘ഡേറ്റ് ചെയ്യുമ്പോൾ ഞാൻ ആ കാര്യം പറഞ്ഞിരുന്നില്ല; ഗർഭിണിയായി വിവാഹം കഴിഞ്ഞാണ് ജ​ഗത് അറിയുന്നത്’; അമല പോൾ
Thamar: ‘കൊടും തണുപ്പിൽ, നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ’; കുറിപ്പുമായി സംവിധായകൻ താമർ
Anson Paul Marriage: കൊട്ടും കുരവയുമില്ലാതെ വിവാഹം; ചടങ്ങ് ലളിതമാക്കി നടൻ ആൻസൺ പോൾ
Abin Bino: അമ്മ കയ്യില്‍ പിടിച്ചുവലിച്ച് നീ എന്ത് തോന്ന്യവാസമാണ് കാണിച്ചെ എന്ന് ചോദിച്ചു; തുടരും സിനിമയിലെ വേഷത്തെ കുറിച്ച് അബിന്‍
Thudarum Box Office: ‘തുടരും’ വിജയകുതിപ്പ് തുടരുന്നു; കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടി
വർക്ക് ഫ്രം ഹോമിൽ എങ്ങനെ സ്മാർട്ടാവാം?
വേനലിൽ ശർക്കര വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് താരങ്ങൾ
ഈ ആളുകൾ ചിയ വിത്തുകൾ കഴിക്കരുത്! കാരണം