Neeraj Madhav-Aju Varghese: ‘വിഗ്ഗ് വെക്കാന്‍ മടി കാണിക്കാത്ത ഒരേയൊരു യുവതാരം അജുവാണ്, അദ്ദേഹം സിനിമയ്ക്കായി വലിയ ഹോം വര്‍ക്കുകള്‍ നടത്താറില്ല’
Neeraj Madhav Talks About Aju Varghese: ഫാമിലി മാന്‍ എന്ന വെബ് സീരീസിലൂടെ ബോളിവുഡിലും നീരജിന് സാന്നിധ്യമറിയിക്കാന്‍ സാധിച്ചു. പിന്നാലെ ആര്‍ഡിഎക്‌സ് എന്ന ചിത്രത്തില്‍ മികച്ച ആക്ഷന്‍ വേഷവും നീരജിനെ തേടിയെത്തിയിരുന്നു.

ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് നീരജ് മാധവ്. മറ്റ് നടന്മാരെ പോലും അത്രയേറെ വേഷങ്ങള്‍ നീരജിനെ തേടിയെത്താറില്ലെങ്കിലും ലഭിക്കുന്ന വേഷങ്ങളെല്ലാം വളരെ മികച്ചതാക്കാന്‍ നീരജ് ശ്രദ്ധിക്കാറുണ്ട്.
ഫാമിലി മാന്‍ എന്ന വെബ് സീരീസിലൂടെ ബോളിവുഡിലും നീരജിന് സാന്നിധ്യമറിയിക്കാന്‍ സാധിച്ചു. പിന്നാലെ ആര്‍ഡിഎക്‌സ് എന്ന ചിത്രത്തില്‍ മികച്ച ആക്ഷന്‍ വേഷവും നീരജിനെ തേടിയെത്തിയിരുന്നു.
ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന മലയാളം വെബ് സീരീസിലാണ് നീരജ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സീരിസിലെ വിനോദ് എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ നീരജിന് സാധിച്ചു.




സീരീസില്‍ നീരജിനോടൊപ്പം തിളങ്ങിയ താരമാണ് അജു വര്‍ഗീസ്. അജുവിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ നീരജ്. അജു വര്‍ഗീസ് കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഒരുപാട് ഹോം വര്‍ക്ക് ചെയ്യാറില്ലെന്നാണ് നീരജ് പറയുന്നത്. മലയാള സിനിമയില്‍ വിഗ്ഗ് വെക്കാന്‍ മടി കാണിക്കാത്ത യുവതാരമാണ് അജു എന്നും നീരജ് കൂട്ടിച്ചേര്‍ത്തു.
”അജു വര്‍ഗീസ് കഥാപാത്രങ്ങള്‍ക്കായി വലിയ ഹോം വര്‍ക്കുകള്‍ ചെയ്യുന്നത് കണ്ടിട്ടില്ല. എന്നാല്‍ അവയെല്ലാം സ്‌ക്രീനില്‍ വരുമ്പോള്‍ വിസ്മയിപ്പിക്കാറുണ്ട്. മലയാള സിനിമയില്‍ വിഗ്ഗ് വെക്കാന്‍ മടി കാണിക്കാത്ത യുവ താരം അജു മാത്രമാണ്,” നീരജ് പറയുന്നു.