Neeraj Madhav: ‘ബാഹുബലിയുടെ പ്രീക്വലിൽ കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാൻ വേണ്ടി അവരെന്നെ സമീപിച്ചിരുന്നു’; നീരജ് മാധവ്

Neeraj Madhav About the Role of Young Kattappa in Baahubali: ബാഹുബലിയുടെ പ്രീക്വലിൽ ഒരു പ്രധാന വേഷം ചെയ്യാൻ തന്നെ അണിയറ പ്രവർത്തകർ സമീപിച്ചിരുന്നുവെന്നും പക്ഷെ എന്തുകൊണ്ടോ ആ പ്രൊജക്ട് നടന്നില്ല എന്നും നീരജ് മാധവ് പറയുന്നു.

Neeraj Madhav: ബാഹുബലിയുടെ പ്രീക്വലിൽ കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാൻ വേണ്ടി അവരെന്നെ സമീപിച്ചിരുന്നു; നീരജ് മാധവ്

നീരജ് മാധവ്, 'ബാഹുബലി' പോസ്റ്റർ

nandha-das
Updated On: 

23 Feb 2025 21:54 PM

മലയാളത്തിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് നീരജ് മാധവ്. 2013ൽ രാജ് പ്രഭാവതി മേനോൻ സംവിധാനം ചെയ്ത ‘ബഡി’ എന്ന ചിത്രത്തിലൂടെയാണ് നീരജിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മെമ്മറീസ്’, ‘ദൃശ്യം’ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ചെറിയ കഥാപാത്രങ്ങളിലൂടെ തന്റെ സിനിമ കരിയർ ആരംഭിച്ച നീരജ് ആദ്യം കോമഡി റോളുകളാണ് ചെയ്തിരുന്നതെങ്കിലും ‘ഊഴം’, ‘ഒരു മെക്സിക്കൻ അപാരത’ തുടങ്ങിയ സിനിമകളിലൂടെ നായക വേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ചു.

ഇപ്പോഴിതാ അടുത്തിടെ നീരജ് മാധവ് കൗമുദിക്ക് നൽകിയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ബാഹുബലിയുടെ പ്രീക്വലിൽ ഒരു പ്രധാന വേഷം ചെയ്യാൻ തന്നെ സമീപിച്ചിരുന്നു എന്ന് നീരജ് പറയുന്നു. പിന്നീട് ചില കാരണങ്ങളാൽ ആ പ്രോജക്ട് നെറ്റ്ഫ്ലിക്സ് ഉപേക്ഷിക്കുകയായിരുന്നു എന്നും താരം വെളിപ്പെടുത്തി. ആനന്ദ് നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവഗാമി’, ‘ചതുരംഗ’, ‘ക്വീന്‍ ഓഫ് മഹിഷ്മതി’ തുടങ്ങിയ നോവലുകളെ അടിസ്ഥാനമാക്കി ഒരുക്കാനിരുന്ന വെബ് സീരീസാണ് ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിങ്’. ബാഹുബലി ഫ്രാഞ്ചൈസിയുടെ ഭാഗമായ ഈ സീരീസ് രാജമൗലിയും അര്‍ക മീഡിയ വര്‍ക്ക്‌സും ചേർന്ന് നിർമിക്കുമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു.

ALSO READ: പെട്ടെന്ന് തീരെ വയ്യാതായി; പ്രതീക്ഷിക്കാതെ വന്ന അസുഖത്തെ പറ്റി സൗഭാഗ്യ വെങ്കിടേഷ്

2018 ഓഗസ്റ്റിൽ നെറ്റ്ഫ്‌ലിക്‌സ് ബാഹുബലി പ്രീക്വൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പ്രൊജക്ടിനെ കുറിച്ച് കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഒന്നും തന്നെ വന്നില്ല. പ്രൊഡക്‌ഷൻ ചെലവ് കണക്കിലെടുത്താണ് നെറ്റ്ഫ്ലിക്സ് ഈ പ്രോജക്ട് ഉപേക്ഷിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോൾ ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിങ്ങി’ല്‍ കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാൻ തന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു എന്ന് പറയുകയാണ് നടനും റാപ്പറുമായ നീരജ് മാധവ്.

‘ബാഹുബലിയുടെ ഒരു പ്രീക്വല്‍ പ്ലാന്‍ ഉണ്ടായിരുന്നു. ഇപ്പോൾ നെറ്റ്ഫ്‌ലിക്‌സ് ആ പ്രൊജക്ട് ക്യാന്‍സല്‍ ചെയ്‌തെന്ന് തോന്നുന്നു. അതില്‍ കട്ടപ്പയുടെ ചെറുപ്പകാലം ചെയ്യാന്‍ വേണ്ടി എന്നെ അവർ സമീപിച്ചിരുന്നു. പക്ഷെ എന്തുകൊണ്ടോ ആ പ്രൊജക്ട് നടന്നില്ല. സംവിധായകൻ രാജമൗലി സാര്‍ റൈറ്റ്‌സ് കൊടുത്തിട്ട് വേറെ ആളുകളായിരുന്നു പ്രീക്വല്‍ ചെയ്യാന്‍ ഇരുന്നത്’ നീരജ് പറഞ്ഞു.

Related Stories
Maranamass OTT Release: മരണമാസ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Kamal Haasan: നായക്കുട്ടി എന്നേക്കാള്‍ നന്നായി അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു, അതോടെ അസൂയയായി: കമല്‍ ഹാസന്‍
Binu Pappu: ‘കഴുത്തിന് പിടിച്ച് പൊക്കിക്കോയെന്ന് അവള്‍ പറഞ്ഞു, ഏറ്റവും ടെന്‍ഷനടിച്ചത് അപ്പോഴായിരുന്നു’: ബിനു പപ്പു
Tharun Moorthy: ‘ആ പാട്ട് മൂളിക്കോട്ടെ എന്ന് ലാലേട്ടൻ ചോദിച്ചു, ഇളയരാജയാണ്, കോപ്പിറൈറ്റടിച്ച് പണി വാങ്ങണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു’: തരുൺ മൂർത്തി
Navya Nair: ‘ഇന്ത്യന്‍ ആര്‍മിക്കായി പ്രാര്‍ത്ഥിക്കണം, വിജയം സുനിശ്ചിതം’; വന്ദേ മാതരം മുഴക്കി നവ്യ നായര്‍
Operation Sindoor: ഇന്ത്യ-പാക് സംഘർഷത്തിനിടെ ‘ഓപ്പറേഷൻ സിന്ദൂർ’ സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി; വിമർശിച്ച് ആരാധകർ
നല്ല ചുവന്ന് തുടുത്ത ചുണ്ടുകൾ സ്വന്തമാക്കാം
ദഹനം മെച്ചപ്പെടുത്താൻ നെയ്യ് കഴിക്കാം
ബാത്ത്‌റൂമില്‍ നിന്ന് നീക്കം ചെയ്യേണ്ട 'ഐറ്റംസ്'
യുദ്ധ സാഹചര്യത്തിൽ ചെയ്യേണ്ട കാര്യങ്ങൾ