Nayanthara New Movie: ബജറ്റ് നൂറ് കോടി; ഈ ചിത്രത്തിനായി നയൻതാര മാത്രമല്ല, കുട്ടികളും വ്രതത്തിലാണ്!

Nayanthara New Movie: സുന്ദർ സി ഒരുക്കുന്ന മുക്കൂത്തി അമ്മാന്റെ രണ്ടാം ഭാ​ഗത്തിന് ഇന്ന് തുടക്കമായി. പതിവുകൾ തെറ്റിച്ച് സിനിമയുടെ പൂജാ ചടങ്ങിൽ നയൻതാര പങ്കെടുത്തു. 100 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.

Nayanthara New Movie: ബജറ്റ് നൂറ് കോടി; ഈ ചിത്രത്തിനായി നയൻതാര മാത്രമല്ല, കുട്ടികളും വ്രതത്തിലാണ്!
nithya
Published: 

07 Mar 2025 08:02 AM

ലയാള സിനിമയിൽ നിന്ന് തമിഴിലെത്തി പിന്നീട് ​തെന്നിന്ത്യയിൽ താരറാണിയായി മാറിയ നടിയാണ് നയൻതാര. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞിരിക്കുകയാണ്. സുന്ദർ സി ഒരുക്കുന്ന മുക്കൂത്തി അമ്മാന്റെ രണ്ടാം ഭാ​ഗത്തിനാണ് ഇന്ന് തുടക്കമായത്. പതിവുകൾ തെറ്റിച്ച് സിനിമയുടെ പൂജാ ചടങ്ങിൽ നയൻതാര പങ്കെടുത്തു. ഒരു കോടി രൂപയുടെ മുകളിൽ മുതൽ മുടക്കി ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നിർമ്മിച്ച സെറ്റിലായിരുന്നു പൂജാ ചടങ്ങുകൾ നടന്നത്. സുന്ദർ സിയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മുക്കൂത്തി അമ്മാൻ 2വിനുണ്ട്.

ചടങ്ങിൽ നിർമാതാവ് ഇഷരി കെ ​ഗണേശ് പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധേയമായി. അമ്മനായി അഭിനയിക്കാൻ നയൻതാര ഒരു മാസത്തെ വ്രതമെടുത്തുവെന്ന നിർമാതാവിന്റെ വെളിപ്പെടുത്തലാണ് പൂജ ചടങ്ങിൽ ശ്രദ്ധേയമായത്. നയൻതാര മാത്രമല്ല, നടിയുടെ കുട്ടികളുൾപ്പെടെ വീട്ടിലുള്ള എല്ലാവരും വ്രതത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുക്കൂത്തി അമ്മാന്റെ പൂജ കഴിഞ്ഞതോടെ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവരികയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 100 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. പാൻ ഇന്ത്യൻ സിനിമയായാണ് ചിത്രം ഒരുങ്ങുന്നത്. മുക്കൂത്തി അമ്മാനായി വേഷമിടാൻ നയൻതാര വാങ്ങിക്കുന്ന പ്രതിഫലം 12 കോടിയാണെന്നും റിപ്പോർട്ടുണ്ട്. ഉർവശി, യോ​ഗി ബാബു, അഭിനയ, മീന, റെജീന കസാൻഡ്ര, കൂൾ സുരേഷ്, ദുനിയ വിജയ്, രാമചന്ദ്ര രാജു, അജയ് ഘോഷ്, സിങ്കം പുലി, വിച്ചു വിശ്വനാഥ്, ഇനിയ, മൈന നന്ദിനി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ: ആൺകുട്ടികളുടെ സംഘം ലൈറ്റർ എറിഞ്ഞു, ഭാ​ഗ്യത്തിന് കാലിൽ കാർ കയറിയില്ല; ദുരനുഭവം പറഞ്ഞ് ഡിംപൽ ഭാൽ

വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡും ഐവി എന്റർടൈൻമെന്റും ചേർന്ന് നിർമിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നതും സുന്ദർ സിയാണ്. ഒരു മാസം കൊണ്ടാണ് സുന്ദർ തിരക്കഥ പൂർത്തിയാക്കിയതെന്നും നിർമാതാവ് പറഞ്ഞു. അവ്നി സിനിമാക്സ് (പ്രൈ) ലിമിറ്റഡും റൗഡി പിക്ചേഴ്സും ചേർന്നാണ് ചിത്രത്തിന്റെ സഹ നിർമാണം. ഹിപ്ഹോപ്പ് ആദിയാണ് സം​ഗീതം. ഛായ​ഗ്രഹണം: ​ഗോപി അമർനാഥ്, എഡിറ്റർ: ഫെന്നി ഒലിവർ, വെങ്കട്ട് രാഘവൻ: സംഭാഷണങ്ങൾ. കലാസംവിധാനം ​ഗുരുരാജ്. ആക്ഷൻ: രാജശേഖരൻ. പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീക്ഷ് ശേഖർ.

2020ൽ ആർജെ ബാലാജി സംവിധാനം ചെയ്ത് നയൻതാര മുഖ്യ വേഷത്തിലെത്തിയ ചിത്രമാണ് മുക്കൂത്തി അമ്മൻ. ബാലാജി തിരക്കഥ എഴുതിയ ചിത്രം ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു. അരൺമനൈ 3 ആണ് സുന്ദർ സിയുടേതായി ഒടുവിലെത്തിയ ചിത്രം. കലകളപ്പ് 3, വിശാലിനൊപ്പമുള്ള ചിത്രം എന്നിവയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കഴിഞ്ഞ മാസം നയൻതാര ജോയിൻ ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

Related Stories
Ranjith: ‘ആ ഹിറ്റ് ചിത്രം മമ്മൂക്കയെ വെച്ച് തീരുമാനിച്ചത്, പക്ഷേ…’; നിർമാതാവ് രഞ്ജിത്ത്
Dileep: ‘എന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല, അവള്‍ പഠിച്ച് ഡോക്ടറായി, അവളെന്റെ വലിയ ബലമാണ്’
Thudarum Movie: ‘മോശം സമയത്ത് ഏറ്റവുമധികം പിന്തുണച്ചത് മമ്മൂക്കയാണ്’; നിർമ്മാതാവായി തിരികെവരുമെന്ന ആത്മവിശ്വാസം നൽകിയെന്ന് എം രഞ്ജിത്
Urvashi: എന്നെ നിയന്ത്രിച്ചിരുന്നത് ആ നടിയായിരുന്നു, ഭക്ഷണ കാര്യത്തില്‍ പോലുമുണ്ടായിരുന്നു അത്: ഉര്‍വശി
Thudarum Box office Collection: ലാല്‍ മാജിക്ക് ‘തുടരും’; രണ്ടാമത്തെ തിങ്കളാഴ്ചയും ഞെട്ടിപ്പിച്ച് ബോക്സോഫീസ് കളക്ഷൻ
Shah Rukh Khan Met Gala 2025: ആദ്യ മെറ്റ് ഗാലയിൽ കസറി കിങ് ഖാൻ; ചിത്രങ്ങൾ വൈറൽ
ഫ്രിഡ്ജില്‍ ഭക്ഷണം വെക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം
മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ചിട്ട് 46 വർഷം ..
സപ്പോട്ട കഴിക്കാറുണ്ടോ? സൂപ്പറാണ്‌
ശരീരത്തിലെ ചുളിവുകൾ തടയാനുള്ള ചില മാർഗങ്ങൾ