Nayanthara Documentary: ‘ഒരു ലംഘനവുമില്ല, അത് സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ള ദൃശ്യം’; ധനുഷിന് മറുപടിയുമായി നയൻതാരയുടെ അഭിഭാഷകൻ

Nayanthara Lawyer Responds to Dhanush Law Suit: ഡോക്യൂമെന്ററിയിൽ ഉപയോഗിച്ചിട്ടുള്ള ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും സിനിമയുടെ മേക്കിങ് വീഡിയോയിൽ നിന്നുള്ളതല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.

Nayanthara Documentary: ഒരു ലംഘനവുമില്ല, അത് സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ള ദൃശ്യം; ധനുഷിന് മറുപടിയുമായി നയൻതാരയുടെ അഭിഭാഷകൻ

നടി നയൻ‌താര, നടൻ ധനുഷ് (Image Credits: Facebook)

Updated On: 

29 Nov 2024 16:32 PM

“നയൻ‌താര: ബിയോണ്ട് ദി ഫെയറിടെയ്ൽ” എന്ന നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിക്കെതിരെ ധനുഷ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോഴിതാ, വിഷയത്തിൽ ധനുഷിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നയൻതാരയുടെ അഭിഭാഷകൻ. ഈ കേസിൽ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും അഭിഭാഷകൻ ധനുഷിന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകിയത്.

ഡോക്യൂമെന്ററിയിൽ ഉപയോഗിച്ചിട്ടുള്ള ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും സിനിമയുടെ മേക്കിങ് വീഡിയോയിൽ നിന്നുള്ളതല്ലെന്നും അഭിഭാഷകൻ രാഹുൽ ധവാൻ വ്യക്തമാക്കി. “ഒരു ലംഘനവും ഇല്ലെന്നാണ് ഞങ്ങളുടെ പ്രതികരണം. കാരണം ഡോക്യു-സീരീസിൽ ഞങ്ങൾ ഉപയോഗിച്ചത് സിനിമയിൽ നിന്നുള്ള ഭാഗമല്ല, അത് വ്യക്തിഗത ഭാഗമാണ്. അതിനാൽ, ഇതൊരു ലംഘനമല്ല”- നയൻതാരയുടെ അഭിഭാഷകൻ പ്രതികരിച്ചു. കേസിൽ അടുത്ത വാദം ഡിസംബർ 2-ന് മദ്രാസ് ഹൈക്കോടതിയിൽ നടക്കും.

പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെയും നയൻതാരയെയും വിഘ്‌നേശ് ശിവനെയും പ്രതിനിധീകരിച്ച് വിഷയത്തിൽ മറുപടി നൽകിയത് ലൈക്സ് ചേംബേഴ്‌സിന്റെ മാനേജിങ് പാർട്ണർ രാഹുൽ ധവാൻ ആണ്.

അതേസമയം, വിഷയത്തിൽ കഴിഞ്ഞ ദിവസമാണ് ധനുഷ് മദ്രാസ് ഹെെക്കോടതിയെ സമീപിച്ചത്. ‘നാനും റൗഡി താൻ’ സിനിമയുടെ ലൊക്കേഷൻ ദൃശ്യങ്ങൾ നടിയുടെ വിവാഹ ഡോക്യുമെന്ററിയായ “നയൻതാര ബിയോണ്ട് ദി ഫെയ്റിടെലി’ൽ ഉൾപ്പെടുത്തി എന്ന് കാണിച്ചാണ് നടൻ കോടതിയെ സമീപിച്ചത്. നേരത്തെ മൂന്ന് സെക്കന്റ് ദെെർഘ്യമുള്ള ദൃശ്യം ഡോക്യൂമെന്ററിയിൽ ഉപയോഗിച്ചതിന് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ നയൻതാര സമൂഹമാധ്യമത്തിലൂടെ ധനുഷിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ധനുഷ് നിയമനടപടിക്ക് ഒരുങ്ങിയത്.

ALSO READ: നയൻതാര- ധനുഷ് പോര് മദ്രാസ് ഹെെക്കോടതിയിലേക്ക്; ഡോക്യുമെന്ററി വിവാദത്തിൽ ഹർജിയുമായി നടൻ

നയൻതാര, വിഘ്‌നേഷ് ശിവൻ, നടിയുടെ ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെയാണ് നടന്റെ ഹർജി. ധനുഷിന്റെ വണ്ടർ ബാ‌ർ ഫിലിം പ്രൊഡക്ഷൻ കമ്പനിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ പ്രതിനിധികളായ ലോസ് ഗറ്റോസ് പ്രൊഡക്ഷൻ സർവ്വീസിനെ കേസിൽ ചേർക്കണമെന്ന നടന്റെ ആവശ്യവും ജസ്റ്റിസ് അബ്ദുൽ ഖുദ്ദൂസ് അംഗീകരിച്ചിട്ടുണ്ട്.

നയൻതാര – ധനുഷ് പോരിന് പിന്നിൽ

നയൻതാരയുടെ വിവാഹവും ജീവിതവും ഉൾക്കൊള്ളിച്ചുള്ള ഡോക്യുമെന്ററിയിൽ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങൾ ഉപയോ​ഗിച്ചിരുന്നു. ഷൂട്ടിം​ഗിനിടയിൽ വിഘ്‌നേശ് ശിവൻ മൊബെെൽ ഫോണിൽ പകർത്തി മൂന്ന് സെക്കന്റ് ദെെർഘ്യമുള്ള ദൃശ്യമാണ് ഡോക്യൂമെന്ററിയിൽ ഉപയോഗിച്ചത്. എന്നാൽ, അണിയറ ദൃശ്യങ്ങൾ ഉപയോ​ഗിച്ചതിനെതിരെ ധനുഷ് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു. ധനുഷിനെതിരെ രൂക്ഷമായ ഭാഷയിൽ നയൻ‌താര ഇൻസ്റ്റാറാമിൽ ഒരു കുറിപ്പ് പങ്കുവെച്ചതോടെയാണ് ഇക്കാര്യങ്ങൾ പുറത്തുവരുന്നത്. ധനുഷിന്റെ വ്യക്തിത്വത്തെയും പെരുമാറ്റത്തെയും ചോദ്യം ചെയ്തുള്ള കത്താണ് നയൻതാര പുറത്തുവിട്ടത്. സിനിമയിൽ ദൃശ്യങ്ങൾ ഉപയോ​ഗിക്കാൻ രണ്ട് വർഷമായിട്ടും ധനുഷ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകാതെ വന്നതോടെയാണ് മൊബെെൽ ഫോൺ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയത് എന്നും നടി വ്യക്തമാക്കിയിരുന്നു.

Related Stories
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ