Nayanthara: നയൻതാര- ധനുഷ് പോര്, പിന്നിൽ നാനും റൗഡി താൻ സിനിമ?

Nayanthara Dhanush Row: 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' എന്ന ഡോക്യുമെന്ററി നടിയുടെ പിറന്നാൾ ദിനമായ 18-ന് നെറ്റ്ഫ്ലിക്സാണ് പുറത്തിറക്കുന്നത്.

Nayanthara: നയൻതാര- ധനുഷ് പോര്, പിന്നിൽ നാനും റൗഡി താൻ സിനിമ?

Nayanthara - Dhanush( Image Credits: Social Media)

Updated On: 

17 Nov 2024 16:09 PM

ചെന്നെെ: ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് കോളിവുഡിലെ പുതിയ വിവാ​ദം. ലേഡി സൂപ്പർസ്റ്റാർ നയൻതാര, നടൻ ധനുഷിനെതിരെ പുറത്തുവിട്ട കത്താണ് ഇപ്പോൾ സിനിമ ലോകത്തെ ചർച്ചാ വിഷയം. നടിക്ക് പിന്തുണയുമായി നിരവധിപേർ രം​ഗത്തെത്തുകയും ചെയ്തു.

ധനുഷ് നിർമ്മിച്ച് വിഘ്നേഷ് ശിവൻ‍ സംവിധാനം ചെയ്ത വിജയ് സേതുപതി- നയൻതാര ചിത്രം നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിം​ഗ് ദൃശ്യങ്ങൾ നയൻതാര- വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. 3 സെക്കന്റ് ദെെർഘ്യമുള്ള ഈ ചിത്രത്തിന് ധനുഷ് 10 കോടി ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഷൂട്ടിം​ഗ് സമയത്ത് വിഘ്നേശ് ശിവൻ മൊബെെൽ ഫോണിൽ എടുത്ത ദൃശ്യമാണ് ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് പകർപ്പവകാശ ലംഘനമല്ലെന്നും പകപോകലാണെന്നും നയൻതാര തുറന്നടിച്ചു.

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് അയച്ച വക്കീൽ നോട്ടീസിലെ അനൗചിത്യം ചോദ്യംചെയ്ത് നയൻതാര മൂന്നുപേജുള്ള കുറിപ്പ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു. കത്തിൽ ധനുഷിൻറെ വ്യക്തിത്വത്തെയും പെരുമാറ്റത്തെയും അതിരൂക്ഷമായി വിമർശിക്കുന്നുണ്ട്. വിഷയത്തിൽ ധനുഷ് പ്രതികരിച്ചിട്ടില്ല. എന്നാൽ നയൻതാരയ്ക്ക് പിന്തുണയുമായി സിനിമ മേഖലയിലെ നിരവധി പേരും രം​ഗത്തെത്തി. എന്താണ് നയൻതാര- ധനുഷ് യഥാർത്ഥ പ്രശ്നം…

2014-ൽ ധനുഷ് നിർമ്മിച്ച് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് നാനും റൗഡി താൻ. വിജയ് സേതുപതിയും നയൻതാരയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഈ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാര വിഘ്നേശ് ശിവൻ പ്രണയത്തിന്റെ തുടക്കം. ഈ അനുഭവം ഡോക്യുമെൻററിയിൽ ഉൾപ്പെടുത്താനാണ് സിനിമയുടെ ദൃശ്യങ്ങൾ ധനുഷിനോട് ആവശ്യപ്പെട്ടത്.

സംവിധായകനും നായികയും തമ്മിലുണ്ടായ പ്രണയം നിർമാതാവെന്ന നിലയിൽ ധനുഷിനെ അലോസരപ്പെടുത്തിയിരുന്നുവെന്നാണ് കഥ. ഇത് കാരണം ചിത്രീകരണം വെെകുകയും പ്രൊഡക്ഷൻ വെെകിയത് കാരണം 12 കോടി രൂപ അധികച്ചെലവ് വരികയും ചെയ്തുവെന്ന് ധനുഷ് പറയുന്നു. ഇതിനെ ചൊല്ലി തർക്കങ്ങളുണ്ടാകുകയും ധനുഷ് സിനിമ ഉപേക്ഷിക്കാൻ ആലോചിക്കുകയും ചെയ്തു. അവസാനഘട്ടത്തിൽ ധനുഷ്പണം നൽകാത്തതിനാൽ വിഘ്നേഷിന് വേണ്ടി നയൻതാരയാണ് പണം മുടക്കിയാതെന്ന് സിനിമാ നിരീക്ഷകൻ രമേഷ് ബാല പറയുന്നു.

തടസങ്ങൾ മറികടന്ന് ‘നാനും റൗഡി താൻ’ റിലീസ് ചെയ്തു. ആ വർഷത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു ആ ചിത്രം. എന്നാൽ റിലീസിന് ശേഷവും നിർമ്മാതാവും നയൻതാര- വിഘ്നേശ് ജോഡിയുമായുള്ള പ്രശ്നം അവസാനിച്ചില്ല. ചിത്രീകരണവേളയിലെ പ്രശ്നങ്ങൾ പലപ്പോഴായി പുറത്തുവന്നു. ‘നാനും റൗഡി താനി’ലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാർഡിനും നയൻതാര അർ​ഹയായി. ‌അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട്‌ ലേഡിസൂപ്പർ സ്റ്റാർ ധനുഷിനെ കുത്തിപ്പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എൻറെ സിനിമയുടെ നിർമ്മാതാവിന് തന്റെ സിനിമയുടെ അഭിനയം ഇഷ്ടപ്പെട്ടിട്ടില്ല. സോറി ധനുഷ് എന്നായിരുന്നു നയൻതാരയുടെ പ്രതികരണം എന്നും രമേഷ് ബാല വ്യക്തമാക്കി. 2022-ൽ നടന്ന നയൻതാര–വിഘ്നേഷ് വിവാഹത്തിന് ധനുഷിന് ക്ഷണമുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം.

‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന ഡോക്യുമെന്ററി നടിയുടെ പിറന്നാൾ ദിനമായ 18-ന് നെറ്റ്ഫ്ലിക്സാണ് പുറത്തിറക്കുന്നത്. സിനിമയിലെ ദൃശ്യങ്ങൾ ഉപയോ​ഗിക്കാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ‌ആവശ്യപ്പെട്ട് 2 വർഷം ധനുഷിൻറെ പിന്നാലെ നടന്നുവെന്ന് നയൻതാര പറയുന്നു. പല വ്യക്തികളെ കൊണ്ടും പറയിപ്പിച്ചു. ആവശ്യം ധനുഷ് അം​ഗീകരിക്കില്ലെന്ന് മനസിലായതോടെയാണ് കയ്യിലുണ്ടായിരുന്ന 3 സെക്കൻറ് ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉൾപ്പെടുത്തിയത്.

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ