5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nayanthara, Vignesh Shivan wedding: ഒടുവിൽ എത്തുന്നു… നയൻസ് – വിഘ്നേഷ് വിവാഹം നെറ്റ്ഫ്ലിക്സിൽ

Nayanthara and Vignesh Shivan's wedding film: നയൻതാര - ബിയോൺഡ് ദി ഫെയ്‌റി ടെയിൽ എന്നാണ് വിവാഹ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

Nayanthara, Vignesh Shivan wedding: ഒടുവിൽ എത്തുന്നു… നയൻസ് – വിഘ്നേഷ് വിവാഹം നെറ്റ്ഫ്ലിക്സിൽ
നയൻതാര, വിഘ്നേഷ് (Image - instagram/ social media)
aswathy-balachandran
Aswathy Balachandran | Updated On: 08 Oct 2024 14:47 PM

ചെന്നൈ: ഏറെ നാളായി ആരാധകർ കാത്തിരുന്ന നയൻതാര – വിഘ്നേഷ്  വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ എത്തുന്നു. മിക്കവാറും ദീപാവലി സമയത്ത് ഇത് പുറത്തെത്തുമെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്. മഹാബലി പുരത്തെ ആഡംബര റിസോർട്ടിൽ വെച്ച് 2022 ജൂണിലാണ് തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്.

നയൻതാര – ബിയോൺഡ് ദി ഫെയ്‌റി ടെയിൽ എന്നാണ് വിവാഹ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. 1 മണിക്കൂർ 21 മിനുട്ടാണ് ഇതിന്റെ റൺടൈം. മോഹവില നൽകി ഈ വീഡിയോയുടെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്‌ലിക്‌സ് നേടിയത് വൻവാർത്തയായിരുന്നു. എന്തായാലും എന്നാണ് ഇത് പുറത്തെത്തുക എന്നത് സംബന്ധിച്ച് ഉടൻ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ALSO READ – ഹാ ഹാ ഹാ സ്റ്റോറിയുമായി പ്രയാ​ഗ; ശരിക്കും കിളി പോയെന്ന് സെെബറിട

തമിഴ് സിനിമാ ലോകത്തെ ഏറ്റവും ആരാധകരുള്ള ദമ്പതികളാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. ഇവരുടെ സോഷ്യൽമീഡിയോ പോസ്റ്റുകളും ചിത്രങ്ങളും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്. 2025-ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്നത്.

വിഘ്‌നേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. തുടർന്ന് പ്രണയിത്തിലായ ഇവർ 2021-ൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് വിവാഹ നിശ്ചയം നടത്തുകയായിരുന്നു. 2022-ലെ ആഡംബരപൂർണമായ വിവാഹത്തിനു ശേഷം 2022 ഒക്ടോബറിൽ വാടക ഗർഭഘാരണത്തിലൂടെ ഇരുവർക്കും ഇരട്ടക്കുട്ടികൾ ജനിച്ചു.

വിവാഹ ഡോക്യുമെന്ററിയിൽ ഇരട്ട ആൺമക്കളുടെ വരവും ഇതിനെ തുടർന്നുണ്ടായ വിവാഹങ്ങളും ഉൾക്കൊള്ളിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
നടൻ കവിനൊപ്പമുള്ള ഒരു സിനിമയും നിവിൻ പോളിയ്‌ക്കൊപ്പം ഡിയർ സ്റ്റുഡൻ്റ്‌സ് എന്ന മലയാളം ചിത്രവുമാണ് നയൻതാരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. സംവിധായകൻ വിഘ്നേഷ് ശിവൻ തൻ്റെ വരാനിരിക്കുന്ന ചിത്രമായ ലവ് ഇൻഷുറൻസ് കമ്പനിയുടെ പണിപ്പുരയിലാണ്.