5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nayanthara: ആദ്യം തോന്നിയത്, വിക്കിയെ കാണാൻ നല്ല ക്യൂട്ട് ആണല്ലോ എന്നായിരുന്നു; വിഘ്നേഷിനോടു പ്രണയം തോന്നിയ നിമിഷത്തെ പറ്റി നയൻതാര

Nayanthara: ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന പേരില്‍ ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ 18ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ഡോക്യുമെന്ററിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Nayanthara: ആദ്യം തോന്നിയത്, വിക്കിയെ കാണാൻ നല്ല ക്യൂട്ട് ആണല്ലോ എന്നായിരുന്നു; വിഘ്നേഷിനോടു പ്രണയം തോന്നിയ നിമിഷത്തെ പറ്റി  നയൻതാര
വിഘ്‌നേഷും നയൻതാരയും
sarika-kp
Sarika KP | Published: 15 Nov 2024 16:39 PM

ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. മലയാള സിനിമയിൽ തുടക്കം കുറിച്ച് തെനിന്ത്യയിൽ താരറാണിയായി മാറിയ നയൻതാര 2022 ജൂണിലാണ് സംവിധായകൻ വിഘ്നേഷ് ശിവനെ വിവാഹം കഴിക്കുന്നത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതിരായത്. പിന്നീട് ഇരുവർക്കും ഇരട്ടക്കുട്ടികൾ ഉണ്ടായി. സറോഗസി എന്നറിയപ്പെടുന്ന വാടക ഗർഭവാഹകത്തിലൂടെയാണ് ഇരുവർക്കും കുട്ടികൾ ജനിച്ചത്. ഇത് വലിയ രീതിയിലുള്ള വി​വാദത്തിലേക്ക് വഴിവച്ചിരുന്നു. ഉയിർ രുദ്രൊനീൽ എൻ ശിവൻ എന്നും ഉലക് ദൈവിക എൻ ശിവൻ എന്നുമാണ് താര ദമ്പതികളുടെ കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. മക്കൾക്കൊപ്പമുള്ള ജീവിതവിശേഷങ്ങള്‍ താരദമ്പതികൾ പങ്കുവയ്ക്കാറുണ്ട്. ഇത് അറിയാൻ ആരാധതകർക്കും ഏറെ താത്പര്യമാണ്. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷത്തിന് ശേഷം തങ്ങളുടെ പ്രണയകഥയും വിവാഹസമയത്തെ ദൃശ്യങ്ങളും പുറംലോകത്തേക്ക് എത്തിക്കുകയാണ് താരജോഡികള്‍.

ഇപ്പോഴിതാ വിഘ്നേഷിനോടു പ്രണയം തോന്നിയ നിമിഷത്തെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് നയൻതാര. നെറ്റ്ഫ്ലിക്സ് പുറത്തുവിട്ട റീൽ വീഡിയോയിലാണ് ഇരുവരും പരസ്പരം പ്രണയം തോന്നിയ നിമിഷങ്ങളെ പറ്റി വാചാലമായത്. വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയിലെ സെറ്റിൽ വച്ചു നടന്ന ആദ്യ സംഭാഷണങ്ങൾ ഇരുവരും പങ്കുവച്ചു. ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്ത് അവിചാരിതമായി താൻ വിഘ്നേഷിനെ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും മനസ്സിൽ ആദ്യം തോന്നിയത്, വിക്കിയെ കാണാൻ നല്ല ക്യൂട്ട് ആണല്ലോ എന്നായിരുന്നുവെന്നും താരം വീഡിയോയിൽ പറയുന്നു.

 

 

View this post on Instagram

 

A post shared by Netflix India (@netflix_in)

നയൻതാരയുടെ വാക്കുകൾ: ‘ഒരു ദിവസം പോണ്ടിച്ചേരിയിലെ റോഡിൽ ഒരു സീൻ എടുക്കുകയായിരുന്നു. ഷൂട്ടിനു വേണ്ടി ആ റോഡ് അടച്ചിരുന്നതുകൊണ്ട് ഞാൻ അവിടെ തന്നെ ഇരുന്ന് എന്റെ ഷോട്ടിനായി കാത്തിരിക്കുകയായിരുന്നു. വിക്കിയാകട്ടെ വിജയ് സേതുപതി സാറിന്റെ ഒരു ഷോട്ട് എടുക്കാനുള്ള നിർദേശങ്ങൾ നൽകുകയായിരുന്നു. എന്താണെന്നറിയില്ല, ആ സമയത്ത് ഞാൻ പെട്ടെന്ന് അദ്ദേഹത്തെ നോക്കി. അതും വേറൊരു തരത്തിൽ! എന്റെ മനസ്സിൽ ആദ്യം തോന്നിയത്, വിക്കിയെ കാണാൻ നല്ല ക്യൂട്ട് ആണല്ലോ എന്നായിരുന്നു. അദ്ദേഹം ആളുകൾക്ക്‌ നിർദേശങ്ങൾ നൽകുന്നത്… സംവിധായകൻ എന്ന നിലയിൽ വർക്ക്‌ ചെയ്യുന്നത്… ഞാൻ അപ്പോഴാണ് അദ്ദേഹത്തെ ശരിക്കും ശ്രദ്ധിക്കുന്നത്’.

Also Read-Nayanthara Beyond the Fairy Tale trailer: ‘എന്റെ മോളെ മറ്റാരേക്കാളും നന്നായി എനിക്കറിയാം’; വിവാഹ വിഡ‍ിയോയുടെ ട്രെയിലർ പുറത്ത്

എന്നാൽ ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്ത് തനിക്ക് യാതൊരു തരത്തിലുള്ള പ്രണയം തോന്നിയില്ലെന്ന് വിഘ്നേഷ് പറയുന്നു. എന്നാൽ ഷൂട്ട് കഴിഞ്ഞ് പോയപ്പോൾ നയൻതാര തനിക്ക് സെറ്റിലിരിക്കുന്നത് മിസ്സ് ചെയ്യും എന്ന് പറഞ്ഞ് മെസേജ് അയച്ചു. തനിക്കും അത് മിസ് ചെയ്യുമെന്ന് വിഘ്നേഷ് മറുപടി നൽകി. ‘ഏതൊരു ആണ്‍കുട്ടിയും സുന്ദരിയായ പെണ്‍കുട്ടിയെ നോക്കും, ഞാന്‍ കള്ളം പറയില്ല. എന്നാല്‍ മാഡത്തിനെ ഞാന്‍ അങ്ങനെ കണ്ടിരുന്നില്ല’ വിഘ്‌നേഷ് ഡോക്യുമെന്ററിയില്‍ പറയുന്നു. താനാണ് ഒരടിമുന്നോട്ട് വെച്ചതെന്നും നയന്‍താര വ്യക്തമാക്കി.സാധാരണ ജീവിതത്തില്‍ നിന്ന് ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്കുള്ള തന്റെ പരിവര്‍ത്തനത്തെ കേന്ദ്രീകരിച്ചും നയന്‍താര ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന പേരില്‍ ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ 18ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ഡോക്യുമെന്ററിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.