Nayanthara-Dhanush: തർക്കങ്ങൾക്കിടെ ഒരേ ചടങ്ങിൽ പങ്കെടുത്ത് നയൻതാരയും ധനുഷും; മുഖം തിരിച്ച് താരങ്ങൾ

Nayanthara and Dhanush Attends the Same Function: ധനുഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'ഇഡ്ലി കട'യുടെ നിർമ്മാതാവായ ആകാശ് ഭാസ്കറിന്റെ വിവാഹ ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്.

Nayanthara-Dhanush: തർക്കങ്ങൾക്കിടെ ഒരേ ചടങ്ങിൽ പങ്കെടുത്ത് നയൻതാരയും ധനുഷും; മുഖം തിരിച്ച് താരങ്ങൾ

ധനുഷ്, നയൻ‌താര (Image Credits: Dhanush facebook, PTI)

Updated On: 

21 Nov 2024 23:10 PM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയാകുന്നത് നടി നയൻതാരയും നടൻ ധനുഷും തമ്മിലുള്ള പ്രശ്നങ്ങളാണ്. ഒരു വീഡിയോയുടെ പകർപ്പവകാശത്തെ ചൊല്ലിയുള്ളതാണ് ഇവർ തമ്മിലുള്ള തർക്കം. വിഷയത്തിൽ നയൻതാരയാണ് തന്റെ സമൂഹ മാധ്യമം വഴി ധനുഷിനെതിരെ ഒരു തുറന്ന കത്ത് പുറത്തുവിട്ടത്. എന്നാൽ, ധനുഷ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. തർക്കം നിലനിൽക്കുന്നതിനിടെ ഇരുവരും ഒരേ ചടങ്ങിൽ പ്രത്യക്ഷപെട്ടതിന്റെ വീഡിയോകളാണ് ഇപ്പോൾ വൈറലാകുന്നത്. ഇരുവരും പരസ്പരം മുഖം കൊടുത്തില്ല എന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

ധനുഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഇഡ്ലി കട’യുടെ നിർമ്മാതാവായ ആകാശ് ഭാസ്കറിന്റെ വിവാഹ ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. പകർപ്പവകാശത്തെ ചൊല്ലിയുള്ള തർക്കം വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന സമയത്താണ് ഇരുവരും ഒരേ ചടങ്ങിനെത്തുന്നത്. ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനൊപ്പമാണ് നയൻ‌താര എത്തിയത്. ഇവർ എത്തുന്ന സമയത്ത് അവിടെ ധനുഷും ഉണ്ടായിരുന്നു.

ചടങ്ങിൽ നയൻതാരയുടെ സീറ്റിന് അടുത്ത് തന്നെയാണ് ധനുഷും ഇരുന്നത്. എന്നാൽ ഇരുവരും പരസ്പരം മുഖം കൊടുത്തില്ല. നയൻ‌താര നടൻ ശിവകർത്തികേയനോടും ഭാര്യ ആരതിയോടുമെല്ലാം സംസാരിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, ധനുഷ് വിവാഹച്ചടങ്ങിൽ മുഴുകി ഇരിക്കുന്നതായാണ് കാണുന്നത്. ഇതിന്റെ വീഡിയോകളും ഇതേ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ സജീവമാണ്.

 

 

ALSO READ: സിനിമയിൽ കാണുന്ന മുഖമല്ല അയാൾക്ക്, എന്തിനാണ് ഞങ്ങളോടിത്ര പക; ധനുഷിനെതിരെ തുറന്നടിച്ച് നയൻതാര

അതേസമയം, ധനുഷിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള കത്ത് നയൻ‌താര തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പങ്കുവെച്ചത്. നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും പ്രണയത്തിലാകുന്നത്‌ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്. ആ ചിത്രം നിർമ്മിച്ചത് ധനുഷ് ആയിരുന്നു. നെറ്റ്ഫ്ലിക്സിൽ അടുത്തിടെ റിലീസായ നയൻ‌താര-വിഘ്‌നേശ് ശിവൻ വിവാഹ ഡോക്യൂമെന്ററിയായ “നയൻ‌താര: ബീയോണ്ട് ദി ഫെയറി ടേലി’ൽ ‘നാനും റൗഡി താൻ’എന്ന സിനിമയുടെ ചില ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇതിനായി 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസാണ് ധനുഷ് നയൻതാരയ്ക്ക് അയച്ചത്. ഇതിനുള്ള മറുപടിയായാണ് താരം ഇൻസ്റ്റാഗ്രാമിൽ തുറന്ന കത്ത് പങ്കുവെച്ചത്.

ഡോക്യൂമെന്ററിയിൽ വെറും മൂന്ന് സെക്കൻഡ് വീഡിയോ ഉപയോഗിച്ചതിനാണ് 10 കോടി രൂപയുടെ നോട്ടീസ് ധനുഷ് അയച്ചതെന്നും, അദ്ദേഹത്തിന് എന്നോടും വിഘ്‌നേശ് ശിവനോടും പകയാണെന്നും നയൻ‌താര വെളിപ്പെടുത്തി. വിഘ്നേഷ് ശിവൻ അദ്ദേഹത്തിന്റെ ക്യാമറയിൽ ഷൂട്ട് ചെയ്ത വീഡിയോ മാത്രമാണ് ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും താരം വ്യക്തമാക്കി. മറ്റുള്ളവർക്ക് അറിയാത്ത പകയുടെ മുഖം ധനുഷിന് ഉണ്ട്. പകർപ്പവകാശം എന്ന് പറഞ്ഞ് രാജ്യത്തെ കോടതികളിൽ നിങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞേക്കും. എന്നാൽ ദെെവത്തിന്റെ കോടതിയിൽ ഇതിനെല്ലാം ഉത്തരം പറയേണ്ടി വരുമെന്നും നയൻതാര കുറിപ്പിൽ പറഞ്ഞിരുന്നു.

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ