നിറയെ മധുരമുള്ള 'സൗദി വെള്ളക്ക'; ദേശീയ അവാര്‍ഡ് ശോഭ പരത്തുന്ന വെള്ളക്ക | National Film Awards 2024 announced, best malayalam movie saudi vellaka Malayalam news - Malayalam Tv9

National Film Awards 2024: നിറയെ മധുരമുള്ള ‘സൗദി വെള്ളക്ക’; ദേശീയ അവാര്‍ഡ് ശോഭ പരത്തുന്ന വെള്ളക്ക

Published: 

16 Aug 2024 15:12 PM

Saudi Vellakka Movie: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിയെ തിരഞ്ഞെടുത്തു. നടിമാരായി രണ്ട് പേരെ തിരഞ്ഞെടുത്തു. നിത്യാ മേനോനും, മാനസി പാരേഖുമാണ് മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടത്.

1 / 570ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച മലയാള സിനിമയ്ക്ക് അര്‍ഹമായിരിക്കുകയാണ് സൗദി വെള്ളക്ക. അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രങ്ങളെയെല്ലാം കടത്തിവെട്ടി കൊണ്ടാണ് സൗദി വെള്ളക്ക അവാര്‍ഡ് കരസ്ഥമാക്കിയത്.Facebook Image

70ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച മലയാള സിനിമയ്ക്ക് അര്‍ഹമായിരിക്കുകയാണ് സൗദി വെള്ളക്ക. അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രങ്ങളെയെല്ലാം കടത്തിവെട്ടി കൊണ്ടാണ് സൗദി വെള്ളക്ക അവാര്‍ഡ് കരസ്ഥമാക്കിയത്.Facebook Image

2 / 5

സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത് ചിത്രം കൂടിയാണിത്. കൊച്ചിയിലെ സൗദി എന്ന നാട്ടുമ്പുറത്ത് നടക്കുന്ന കഥയാണ് ചിത്രം സംസാരിക്കുന്നത്. കൊച്ചി തമ്മനത്തിനടുത്തുള്ള സൗദിയെന്ന ഗ്രാമത്തില്‍ ജീവിക്കുന്ന അഭിലാഷ് ശശിധരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയ്ക്ക് ആധാരം. Facebook Image

3 / 5

അതിര്‍ത്തിയുടെ പേരില്‍ അടിയായ രണ്ട് വീടുകള്‍. അവിടെയാണ് കഥ നടക്കുന്നത്. അതില്‍ ഒരു വീട്ടിലെ വല്യുമ്മ ആയിഷ റാവുത്തര്‍ തൊട്ടടുത്ത വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അടിക്കുന്നു. Facebook Image

4 / 5

ആ വീട്ടില്‍ ഒരു കുട്ടി ട്യൂഷന് വന്നതാണ് അവന്‍. അവന്റെ വായിലെ പല്ല് പോകുന്നു. അയല്‍വാസി ഇത് പെരുപ്പിച്ച് കാണിച്ച് പോലീസില്‍ പരാതി കൊടുക്കുന്നു. പതിമൂന്ന് വര്‍ഷം കേസ് നടക്കും. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍ ആ ഉമ്മ എങ്ങനെ ജീവിക്കുന്നുവെന്നതാണ് സിനിമ പറയുന്നത്. Facebook Image

5 / 5

ദേവി വര്‍മ, ധന്യ അനന്യ, സുജിത് ശങ്കര്‍, ലുക്മാന്‍, ബിനു പപ്പന്‍, ദേവകി രാജേന്ദ്രന്‍, ശ്രിന്ദ, വിന്‍സി അലോഷ്യസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. Facebook Image

Related Stories
‌Rashmika Mandanna: ‘ദൈവത്തിന് മാത്രമേ അതറിയുള്ളൂ’; വര്‍ക്കൗട്ടിനിടെ കാലിന് പരിക്കേറ്റ് രശ്മിക മന്ദാന
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Minister V Sivankutty: ബേസിൽ യൂണിവേഴ്‌സിലേക്ക് മറ്റൊരു അതിഥികൂടി; സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി
Suchitra: ‘മോശമായി പെരുമാറിയാൽ ആ സ്ഥലത്ത് വെച്ചുതന്നെ പ്രതികരിക്കണം, അല്ലാതെ ഒരു വർഷം കഴിഞ്ഞല്ല’; നടി സുചിത്ര
Actor Ajith: അപകടത്തിന് പിന്നാലെ പിന്മാറ്റം; ദുബായി കാറോട്ട മത്സരത്തിൽ നിന്ന് അജിത്ത് പിന്മാറി
Assault Case: ‘മദ്യലഹരിയിൽ പിറകിലൂടെ കയറിപ്പിടിച്ചു’; സീരിയൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെതിരെ പരാതി
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍