5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

National Film Awards 2024: മലയാളത്തിന് അഭിമാനമായി ‘ആട്ടം’; മികച്ച മലയാളം ചിത്രം സൗദി വെള്ളക്ക, മികച്ച നടൻ റിഷഭ് ഷെട്ടി, മികച്ച നടി നിത്യാമേനോൻ

National Film Awards 2024 Winners: 70 ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാളം ചിത്രങ്ങളായ 'ആട്ടം' മൂന്നും 'സൗദി വെള്ളക്ക' രണ്ടും അവാർഡുകൾ വീതം സ്വന്തമാക്കി.

National Film Awards 2024: മലയാളത്തിന് അഭിമാനമായി ‘ആട്ടം’; മികച്ച മലയാളം ചിത്രം സൗദി വെള്ളക്ക, മികച്ച നടൻ റിഷഭ് ഷെട്ടി, മികച്ച നടി നിത്യാമേനോൻ
nandha-das
Nandha Das | Updated On: 16 Aug 2024 15:24 PM

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ച് നിമിഷങ്ങൾ മാത്രം പിന്നിടുമ്പോൾ, ദേശീയ ചലച്ചിത്ര അവാർഡും പ്രഖ്യാപിച്ചു. 2022ലെ പുരസ്‌കാരങ്ങളാണ് ദേശീയ അവാർഡിൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രഖ്യാപിക്കേണ്ടിയിരുന്ന അവാർഡുകൾ കൊറോണ കാരണം നീണ്ടു പോയിരുന്നു.

മികച്ച മലയാളം ചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി ‘സൗദി വെള്ളക്ക’. മികച്ച ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് ‘ആട്ടം’ സ്വന്തമാക്കി. കന്നട ചിത്രം ‘കാന്താര’യിലെ അവിസ്മരണീയമായ പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് റിഷഭ് ഷെട്ടി നേടി. ‘തിരുച്ചിത്രമ്പലം’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിത്യ മേനോൻ, ‘കച്ച് എക്സ്പ്രസിലെ’ പ്രകടനത്തിന് മാനസി പരേഖ് എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. റിഷഭ് ഷെട്ടി തന്നെ സംവിധാനവും നിർവഹിച്ച ‘കാന്താര’യാണ് ജനപ്രിയ ചിത്രം.

മലയാള ചിത്രങ്ങളായ ‘ആട്ടം’ മൂന്നും ‘സൗദി വെള്ളക്ക’ രണ്ടും അവാർഡുകൾ വീതം കരസ്ഥമാക്കി. ‘ആട്ടം’ എന്ന ചിത്രത്തിനായി മികച്ച എഡിറ്ററിനുള്ള അവാർഡ് മഹേഷ് ഭുവനേന്തിന് ലഭിച്ചു. കൂടാതെ, മികച്ച തിരക്കഥക്കുള്ള അവാർഡും ‘ആട്ടം’ സ്വന്തമാക്കി, ആനന്ദ് ഏകർഷിയാണ് തിരക്കഥ എഴുതിയത്. ‘സൗദി വെള്ളക്ക’യിലെ ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് ബോംബൈ ജയശ്രീക്ക് ലഭിച്ചു.

READ MORE: അവാർഡുകൾ തൂത്തുവാരി ആടുജീവിതം; മികച്ച നടി ഉര്‍വശി, ബീന, മികച്ച നടന്‍ പൃഥ്വിരാജ്

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കൾ 2024

മികച്ച നടൻ- റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്സ്)
മികച്ച സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി)

മികച്ച ബാലതാരം – ശ്രീപഥ് (മാളികപ്പുറം)

മികച്ച സഹനടി – നീന ഗുപ്ത (ഊഞ്ചായി)
മികച്ച സഹനടൻ – പവൻ രാജ് മൽഹോത്ര (ഫൗജ)
മികച്ച ജനപ്രിയ ചിത്രം – കാന്താര

മികച്ച ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
മികച്ച ഗായകൻ – അർജിത്ത് സിംഗ് (ബ്രഹ്മാസ്ത്ര)

മികച്ച നവാഗത സംവിധായകൻ – പ്രമോദ് കുമാർ (ഫോജ)
മികച്ച ഫീച്ചർ ഫിലിം – ആട്ടം
മികച്ച തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
മികച്ച തെലുങ്ക് ചിത്രം – കാർത്തികേയ 2
മികച്ച തമിഴ് ചിത്രം – പൊന്നിയിൻ സെൽവൻ
മികച്ച മലയാള ചിത്രം – സൗദി വെള്ളക്ക
മികച്ച കന്നട ചിത്രം – കെ ജി എഫ് 2
മികച്ച ഹിന്ദി ചിത്രം – ഗുൽമോഹർ

മികച്ച സംഘട്ടന സംവിധാനം – അൻബറിവ് (കെ ജി എഫ് 2)
മികച്ച നൃത്ത സംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രമ്പലം)
മികച്ച ഗാനരചന – നൗഷാദ് സാഗർ ഖാൻ (ഫൗജ)
മികച്ച സംഗീത സംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)

പശ്ചാത്തല സംഗീതം – എ ആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റിയൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ – ആനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ 1)

പ്രത്യേക ജൂറി പുരസ്കാരം:
നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ),
സം​ഗീത സംവിധായകൻ – സഞ്ജയ് സലിൽ ചൗധരി