5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

National-Kerala State Film Awards: ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്‌; രണ്ടിടത്തും ശ്രദ്ധ കേന്ദ്രമായി മമ്മൂട്ടി

ദേശീയ പുരസ്കാരത്തിൽ മത്സരം മമ്മൂട്ടിയും റിഷഭ് ഷെട്ടിയും തമ്മിൽ.

National-Kerala State Film Awards: ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്‌; രണ്ടിടത്തും ശ്രദ്ധ കേന്ദ്രമായി മമ്മൂട്ടി
nandha-das
Nandha Das | Updated On: 16 Aug 2024 09:24 AM

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. 2023 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കും.  ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും ഇന്ന്  ഉച്ചതിരിഞ്ഞു മൂന്ന് മണിയോടെ പ്രഖ്യാപിക്കും.

സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് 54ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയാനന്ദൻ, ഛായാഗ്രാഹകൻ അഴകപ്പൻ, എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാർ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ എസ് മാധവൻ എന്നിവരും ജൂറി അംഗങ്ങളാണ്. മലയാള ചലച്ചിത്ര രംഗത്ത് ഒരുപാടു നല്ല സിനിമകൾ ലഭിച്ച വർഷമാണ് 2023. അതുകൊണ്ടുതന്നെ ഇത്തവണ അവാർഡിനായി കടുത്ത മത്സരം ആണുള്ളത്.

‘കാതൽ’, ‘ആടുജീവിതം’, ‘ഉള്ളൊഴുക്ക്’, ‘നേര്’, ‘2018’ തുടങ്ങി നാല്പതോളം ചിത്രങ്ങളാണ് മികച്ച ചലച്ചിത്ര പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. കൂടാതെ, ഈ ചിത്രങ്ങളുടെ സംവിധായകന്മാരായ ജിയോ ബേബി (കാതൽ: ദി കോർ), ബ്ലെസ്സി (ആടുജീവിതം), ക്രിസ്റ്റോ ടോമി (ഉള്ളൊഴുക്ക്), ജൂഡ് ആന്റണി ജോസഫ് (2018: എവരിവൺ ഈസ് എ ഹീറോ) തുടങ്ങിയവരാണ് മികച്ച സംവിധായകന്മാർക്കുള്ള അവാർഡിനായി മത്സരിക്കുന്നത്.

ഈ വർഷം, മികച്ച നടനുള്ള അവാർഡിനായി കടുത്ത മത്സരമാണുള്ളത്. ‘കണ്ണൂർ സ്‌ക്വാഡ്, ‘കാതൽ’ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനായി മമ്മൂട്ടി, ‘ആടുജീവിതത്തിലെ’ പ്രകടനത്തിന് പൃഥ്വിരാജ് എന്നിവർ തമ്മിലാണ് ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്നത്.
‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഉർവശിയും പാർവതി തിരുവോത്തും, ‘ശേഷം മൈക്കിൽ ഫാത്തിമ’യിലെ അഭിനയ മികവിന് കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. എ ആർ റഹ്‍മാനും സുഷിന് ശ്യാമും തമ്മിലാണ് ഇത്തവണ മികച്ച സംഗീത സംവിധാകനായുള്ള പോരാട്ടം.

70ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും ഇന്ന് പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞു മൂന്ന് മണിയോടെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. 2022ലെ പുരസ്‌കാരങ്ങളാണ് ദേശീയ അവാർഡിൽ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം പ്രഖ്യാപിക്കേണ്ടിയിരുന്ന അവാർഡുകൾ കൊറോണ കാരണം നീണ്ടു പോയിരുന്നു.

മികച്ച നടനുള്ള പുരസ്‌കാരത്തിനായി മമ്മൂട്ടിയും കന്നഡ താരം റിഷഭ് ഷെട്ടിയും തമ്മിലാണ് കടുത്ത മത്സരം. ‘നൻപകൽ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മമ്മൂട്ടിയും, ‘കാന്താര’യിലെ മികച്ച പ്രകടനത്തിനാണ് റിഷഭ് ഷെട്ടിയും മത്സരിക്കുന്നത്. മമ്മൂട്ടിയിലൂടെ ഇക്കൊല്ലം ദേശീയ അവാർഡ് മലയാളത്തിന് സ്വന്തമാകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്. സായ് പല്ലവി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം ഗാർഗി, റൺബീർ കപൂർ – ആലിയ ഭട്ട് എന്നിവർ അഭിനയിച്ച ചിത്രം ബ്രഹ്മാസ്ത്ര, വിക്രം നായകനായ മഹാൻ, മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ, കെ.ജി.എഫ് – 2 തുടങ്ങിയ ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിലേക്ക് മൽസരിക്കുന്നു.