Narivetta Minnalvala Song: ഈ ‘മിന്നല്‍വള’ കലക്കിയെന്ന് പ്രേക്ഷകരും; നരിവേട്ടയിലെ ആദ്യ ഗാനം പുറത്ത്
Narivetta Minnalvala Song Out: 'മിന്നല്‍വള' എന്ന ഗാനത്തിന് കൈതപ്രമാണ് വരികളെഴുതിയിരിക്കുന്നത്. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ് ഗ്രാമീണ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ഈ റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത്. ജെയ്ക്‌സ് ബിജോയിയുടേതാണ് സംഗീതം. ടൊവിനോയും, പ്രിയംവദ കൃഷ്ണനുമാണ് ഗാനരംഗങ്ങളില്‍ പ്രധാനമായും അഭിനയിച്ചിരിക്കുന്നത്

ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ ‘നരിവേട്ട’യിലെ ആദ്യം ഗാനം പുറത്തിറങ്ങി. അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘കണ്ണോട് കണ്ടപ്പോള്‍ കണ്ടെത്തി ഞാന്‍’ എന്ന വരികളില്‍ ആരംഭിക്കുന്ന ഗാനം പുറത്തിറങ്ങിയ ഉടന്‍ പ്രേക്ഷകരും ഏറ്റെടുത്തു. നരിവേട്ടയിലെ ‘മിന്നല്‍വള’ എന്ന ഗാനത്തിന് കൈതപ്രമാണ് വരികളെഴുതിയിരിക്കുന്നത്. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ് ഗ്രാമീണ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ഈ റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത്. ജെയ്ക്‌സ് ബിജോയിയുടേതാണ് സംഗീതം. ടൊവിനോയും, പ്രിയംവദ കൃഷ്ണനുമാണ് ഗാനരംഗങ്ങളില്‍ പ്രധാനമായും അഭിനയിച്ചിരിക്കുന്നത്.
നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് ‘നരിവേട്ട’ നിര്‍മിച്ചിരിക്കുന്നത്. അബിൻ ജോസഫിന്റേതാണ് തിരക്കഥ. പൊളിറ്റിക്കൽ ഡ്രാമയായ ചിത്രത്തില്‍ തമിഴ് നടന്‍ ചേരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.




Read Also : Himukri Movie: ഹിമുക്രി ഏപ്രിൽ 25-ന്, പുതുമുഖങ്ങളുമായൊരു വ്യത്യസ്ത പ്രമേയ ചിത്രം
എൻ എം ബാദുഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മറ്റ് അണിയറ പ്രവര്‍ത്തകര്‍: വിജയ് (ഛായാഗ്രഹണം), ഷമീർ മുഹമ്മദ് (എഡിറ്റർ), ബാവ (ആർട്ട്), അരുൺ മനോഹർ (വസ്ത്രാലങ്കാരം), അമൽ സി ചന്ദ്രൻ (മേക്കപ്പ്), ഷെമിമോൾ ബഷീർ (പ്രൊജക്റ്റ് ഡിസൈനർ), എം ബാവ (പ്രൊഡക്ഷൻ ഡിസൈൻ), സക്കീർ ഹുസൈൻ (പ്രൊഡക്ഷൻ കൺട്രോളർ), രംഗനാഥ് രവി (സൗണ്ട് ഡിസൈൻ), വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ (പി ആർ ഒ & മാർക്കറ്റിംഗ്). രതീഷ് കുമാർ രാജൻ (ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ), വിഷ്ണു പി സി (സൗണ്ട് മിക്സ്), ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ (സ്റ്റീൽസ്). ഡിസൈൻസ്- യെല്ലോ ടൂത്ത്.