5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Narivetta Movie: നരിവേട്ടയിലൂടെ മലയാളത്തിലേക്ക് ചേരൻ; ക്യാരക്ടർ പോസ്റ്റർ

സാംസ്കാരിക പ്രാധാന്യമുള്ള നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്താണ് സിനിമയിലേക്കുള്ള ചേരൻ്റെ കടന്നു വരവ്.

Narivetta Movie: നരിവേട്ടയിലൂടെ മലയാളത്തിലേക്ക് ചേരൻ; ക്യാരക്ടർ പോസ്റ്റർ
Narivetta MovieImage Credit source: Respective PR Team
arun-nair
Arun Nair | Published: 23 Mar 2025 21:59 PM

ഇഷ്ക്കിന് ശേഷം അനുരാജ് മനോഹർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം നരിവേട്ടയിലെ ക്യാരക്ടർ പോസ്റ്ററുകളിലൊന്ന് പുറത്ത്. പ്രശസ്ത തമിഴ് നടനായ ചേരൻ്റെ ആർ കേശവദാസ് എന്ന കഥാപാത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയത്. ചേരനെ കൂടാതെ ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ കേശവദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ ചേരൻ എത്തുന്നത്.

സാംസ്കാരിക പ്രാധാന്യമുള്ള നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്താണ് സിനിമയിലേക്കുള്ള ചേരൻ്റെ കടന്നു വരവ്. ഭാരതി കണ്ണമ്മ (1997), പോർക്കളം (1997) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസയും നേടിയിട്ടുണ്ട്. “അയാൾ ദൈവമായിരിക്കാം അല്ലെങ്കിൽ ദുഷ്ടനായിരിക്കാം, പക്ഷേ അദ്ദേഹത്തെ ഒഴിവാക്കുന്ന ഒരു ചരിത്രവുമില്ല” എന്ന അടിക്കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ ചേരൻ്റെ ക്യാരക്ടർ പോസ്റ്റർ പങ്ക് വെച്ചത്.

പത്രപ്രവർത്തകനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ അബിൻ ജോസഫ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. ടൊവിനോയ്ക്ക് പുറമെ നരിവേട്ടയിൽ, ആര്യ സലിം, പ്രിയംവധ കൃഷ്ണൻ, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ എം ബാദുഷയാണ്, ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് ആണ്. ജേക്ക്സ് ബിജോയ്യുടെ സംഗീതമാണ് ചിത്രത്തിന് മികവേകുന്നത്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ഷമീർ മുഹമ്മദ്, ആർട്ട് ബാവ എന്നിവരാണ്. കോസ്റ്റ്യൂം അരുൺ മനോഹർ, മേക്ക് അപ്പ് അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ ഷെമി ബഷീർ, സൗണ്ട് ഡിസൈൻ രംഗനാഥ്‌ രവി എന്നിവരാണ്. പി ആർ ഒ & മാർക്കറ്റിംഗ് : വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവർ ചേർന്നാണ്.