Narayaneente Moonnaanmakkal: ജനുവരി പതിനാറല്ല; നാരായണീൻ്റെ മൂന്നാണ്മക്കൾ തീയറ്ററിലെത്താൻ വൈകും

Narayaneente Moonnanmakkal Release Date Changed: നാരായണീൻ്റെ മൂന്നാണ്മക്കൾ സിനിമ തീയറ്ററിലെത്താൻ വൈകും. ജനുവരി 16നാണ് സിനിമ റിലീസാവേണ്ടിയിരുന്നത്. ഈ തീയതിയാണ് മാറ്റിവച്ചത്.

Narayaneente Moonnaanmakkal: ജനുവരി പതിനാറല്ല; നാരായണീൻ്റെ മൂന്നാണ്മക്കൾ തീയറ്ററിലെത്താൻ വൈകും

നാരായണീൻ്റെ മൂന്നാണ്മക്കൾ

Published: 

15 Jan 2025 20:34 PM

പുതുമുഖങ്ങൾ ഒന്നിയ്ക്കുന്ന നാരായണീൻ്റെ മൂന്നാണ്മക്കൾ തീയറ്ററിലെത്താൻ വൈകും. ജനുവരി 16ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം ഫെബ്രുവരിയിലേ തീയറ്ററുകളിലെത്തൂ. ഔദ്യോഗിക അറിയിപ്പ് പ്രകാരം നാരായണീൻ്റെ മൂന്നാണ്മക്കൾ ഫെബ്രുവരി ഏഴിനാണ് റിലീസാവുക. തോമസ് മാത്യു, ഗാർഗി ആനന്ദൻ എന്നിവർ പ്രഥാനകഥാപാത്രങ്ങളായെത്തുന്ന സിനിമ ശരൺ വേണുഗോപാലാണ് സംവിധാനം ചെയ്യുന്നത്.

സൂപ്പർ ഹിറ്റായ ‘കിഷ്കിന്ധാ കാണ്ഡം’ എന്ന സിനിമയ്ക്ക് ശേഷം ഗുഡ്‌വിൽ എൻ്റർടെയിന്മെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമിക്കുന്ന ചിത്രമാണ് നാരായണീൻ്റെ മൂന്നാണ്മക്കൾ. 2016ൽ പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ തോമസ് മാത്യു അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് ഇത്. ഗ്രാമവൃക്ഷത്തിലെ കുയിൽ, റൺ കല്യാണി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ഗാർഗി ആനന്ദൻ. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗാര്‍ഗി ആനന്ദൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സംവിധായകനായ ശരൺ വേണുഗോപാലാണ് ചിത്രത്തിൻ്റെ രചനയും നിർവഹിക്കുന്നത്.

ചില പ്രത്യേക സാഹചര്യങ്ങൾ കാരണം കുടുംബത്തിൽ നിന്ന് മാറി നിന്നിരുന്ന ഇളയ മകൻ തിരികെവരുന്നതാണ് കഥയുടെ മർമ്മം. ഇയാൾ തിരികെയെത്തുന്നതോടെ കുടുംബത്തിൽ അരങ്ങേറുന്ന രസകരമായ സംഭവങ്ങൾ സിനിമയെ മുന്നോട്ടുനയിക്കുന്നു. കോഴിക്കോട് കൊയിലാണ്ടിയിലുള്ള പുരാതനമായ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളും അവരെ ചുറ്റിപ്പറ്റിയുമാണ് കഥ നടക്കുന്നത്.

Also Read : Narayaneente Moonnaanmakkal: നിഗൂഢത ഒളിപ്പിച്ച ടീസറിന് പിന്നാലെ പുതിയ ഗാനം; നാരായണീൻറെ മൂന്നാണ്മക്കൾ 16-ന്

ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, സജിത മടത്തിൽ, അലൻസിയർ ലോപ്പസ്, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. അപ്പു പ്രഭാകർ ഛായാഗ്രാകനാവുന്ന ചിത്രത്തിൻ്റെ സംഗീതം രാഹുൽ രാജ് ആണ്. റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ എന്നിവർ ചേർന്നാണ്. എഡിറ്റിംഗ്‌ ജ്യോതിസ്വരൂപ് പാന്താ.

ജെമിനി ഫുക്കാൻ, രാമു പടിക്കൽ എന്നിവരാണ് സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർമാർ. ഡിസൈൻ ധന്യ ബാലകൃഷ്ണൻ, ജിത്തു പയ്യന്നൂർ ആണ് മേക്കപ്പ്. പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് റെക്കോ‍‍ർഡിംഗ് ആൻഡ് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സിങ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ: സെബിൻ തോമസ്, കോസ്റ്റ്യൂം ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: നിദാദ് കെഎൻ, ശ്രീജിത്ത് എസ്, ഡിസൈൻസ്: യെല്ലോടൂത്ത്, പിആർഒ: ആതിര ദിൽജിത്ത്

പ്രാവിൻകൂട് ഷാപ്പ്
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പ്രാവിൻകൂട് ഷാപ്പ് ഈ മാസം 16ന് തീയറ്ററുകളിലെത്തും. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. ഛായാഗ്രാഹണം ഷൈജു ഖാലിദാണ്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ്‌ സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയാണ് പ്രാവിൻകൂട് ഷാപ്പ്. എ&എ എന്‍റർടെയ്ൻമെന്‍റ്സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

 

Related Stories
Maine Pyar Kiya Movie: ഹൃദു ഹാറൂൺ നായകനാകുന്ന ‘മേനേ പ്യാർ കിയ’: ചിത്രീകരണം പൂർത്തിയായി
Vijay Sethupathi Birthday Special: വീടുകളിൽ പത്രമിട്ട് തുടങ്ങിയ ജീവിതം, ആർട്സിലും സ്പോർട്സിലും കഴിവില്ലാതിരുന്ന പയ്യൻ: മക്കൾ സെൽവൻ കടന്നു വന്നത്
Pravinkoodu Shappu Movie: പ്രാവിൻകൂട് ഷാപ്പിലെ കൊലപാതകത്തിന് പിന്നിലാര്? ചുരുളഴിയാൻ ഇനി മണിക്കൂറുകൾ
Mithra Kurian : നയന്‍താരയുടെ ബന്ധു, കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ പ്രതി; സിനിമയിൽ ദിലീപിനെ തട്ടിയെടുത്ത മിത്ര കുര്യൻ
Actor Prathapachandran: അച്ഛൻ്റെ ദുശ്ശീലം സിനിമക്കാർക്കും അറിയാമായിരുന്നു, പറയാൻ ഞങ്ങൾക്ക് പേടിയായിരുന്നു
Archana Kavi: മോഹൻലാൽ നായകൻ, ആഷിഖ് അബു സംവിധാനം; 96മായി സാമ്യത തോന്നിയതിനാൽ തൻ്റെ തിരക്കഥ ഉപേക്ഷിച്ചെന്ന് അർച്ചന കവി
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍