എന്താകും ആ മൂന്ന് ആൺമക്കളുടെ കഥ? നാരായണീൻ്റെ മൂന്നാൺമക്കൾ ടീസർ നാളെ

Narayaneente Moonnaanmakkal Movie: ഒരു ഫാമിലി ഡ്രാമയാകും ചിത്രമെന്ന സൂചനയാണ് ലഭിക്കുന്നത്. ഫെബ്രുവരി ആദ്യ വാരം തന്നെ നാരായണീൻ്റെ മൂന്നാൺമക്കൾ തിയറ്ററുകളിൽ എത്തും.

എന്താകും ആ മൂന്ന് ആൺമക്കളുടെ കഥ? നാരായണീൻ്റെ മൂന്നാൺമക്കൾ ടീസർ നാളെ

Narayaneente Moonnaanmakkal

jenish-thomas
Published: 

27 Jan 2025 18:21 PM

കിഷ്കിന്ധ കാണ്ഡം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഗുഡ് വിൽ എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് നാരായണീൻ്റെ മൂന്നാൺമക്കൾ. ജോജു ജോർജും സുരാജ് വെഞ്ഞാറമൂടുമാണ് നാരായണീൻ്റെ മൂന്നാൺമക്കൾ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിൻ്റെ ടീസർ നാളെ ജനുവരി 28-ാം തീയതി വൈകിട്ട് ആറ് മണിക്ക് പൂറത്ത് വിടുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ നാളെ പുറത്ത് വിടുക.

നേരത്തെ ജനുവരി രണ്ടാം വാരത്തിൽ തിയറ്ററുകളിൽ എത്തുമെന്ന് കരുതിയ ചിത്രത്തിൻ്റെ റിലീസ് ഫെബ്രുവരി ഏഴാം തീയതിയിലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു. നവാഗതനായ ശരൺ വേണുഗോപാലാണ് ചിത്രം ഒരുക്കുന്നത്. ശരൺ തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. ഗുഡ് വിൽ എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ജോജുവിനും സുരാജിനും പുറമെ അലസിയർ, സജിത മഠത്തിൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തെ പശ്ചാത്തലമാക്കിയതാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കേവലം ഫാമിലി ഡ്രാമ എന്നതിലുപരി മറ്റ് ഒരു ത്രില്ലർ സവിശേഷതയും സിനിമയ്ക്കുണ്ടെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

ALSO READ : Thudarum Release Date: തുടരും റിലീസ് തീയതി തീരുമാനമായെന്ന് അഭ്യൂഹം; ‘പഴയ ലാലേട്ടനെ’ കാണാൻ കാത്തിരിക്കണം

അപ്പു പ്രഭാകറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുവന്നത്. രാഹുൽ രാജാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ജ്യോതി സ്വരൂപ് പാണ്ഡയാണ് ചിത്രത്തിൻ്റെ എഡിറ്റർ. ഗുഡ് വിൽ എൻ്റർടെയ്മെൻ്റ്സ് തന്നെയാണ് ചിത്രം ഫെബ്രുവരി ഏഴാം തീയതി തിയറ്ററുകളിൽ എത്തിക്കുക.

Related Stories
L2: Empuraan: ആശങ്കകള്‍ വേണ്ട എമ്പുരാന്‍ മാര്‍ച്ച് 27ന് തന്നെ തിയേറ്ററിലെത്തും; പാന്‍ ഇന്ത്യന്‍ റിലീസിനായൊരുങ്ങി L2
Hemanth Menon: എന്നെ ഫാസില്‍ സാര്‍ വെറുതെ സിനിമയിലേക്ക് കൊണ്ടുവന്നതല്ല, അത് പ്രൂവ് ചെയ്യണമെന്ന് തോന്നി: ഹേമന്ത് മേനോന്‍
Actor Bala: ‘സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നു’; എലിസബത്തിനും അമൃതയ്ക്കുമെതിരെ പരാതി നൽകി ബാല
Lovely New Movie: മാത്യു തോമസിന് നായിക ‘ഈച്ച’; ‘ലൗലി’യിലെ ആദ്യ ഗാനം പുറത്ത്
Officer On Duty OTT Release: ഓഫീസര്‍ ഉടന്‍ തന്നെ വീട്ടിലെത്തും; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഒടിടി റിലീസ് തീയതി പുറത്ത്
Malayalam Movie Updates: അമേരിക്കയിലെ ജോലി വിട്ട് അമ്മയെ നോക്കാനെത്തി ശത്രുവായ മകൻ പിന്നെ ശത്രു; മദർ മേരി ഉടൻ
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം