5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

എന്താണ് കുടുംബത്തിലെ ആ രഹസ്യം? നാരായണീൻ്റെ മൂന്നാൺമക്കൾ ഉടൻ

Narayaneente Moonnaanmakkal Movie: ഒരു കംപ്ലീറ്റ് ഫാമിലി ഡ്രാമയായിരിക്കും ചിത്രം എന്നാണ് സൂചന, ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥായാണ് പറയുന്നത്

എന്താണ് കുടുംബത്തിലെ ആ രഹസ്യം? നാരായണീൻ്റെ മൂന്നാൺമക്കൾ ഉടൻ
Narayaneente Moonnaanmakkal MovieImage Credit source: Respective PR Team
arun-nair
Arun Nair | Updated On: 24 Jan 2025 17:51 PM

ജോജു ജോർജ്-സുരാജ് വെഞ്ഞാറമ്മൂട് കോംമ്പോയിൽ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് നാരായണീൻ്റെ മൂന്നാൺമക്കൾ.  ഫെബ്രുവരി 7-ന് ചിത്രം തീയ്യേറ്ററിലെത്തും.  ജനുവരിയിൽ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് തീയ്യതി മാറ്റുകയായിരുന്നു.  ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ജോജുവിനെയും സുരാജിനെയും കൂടാതെ അലൻസിയർ, സജിത മഠത്തിൽ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരു കംപ്ലീറ്റ് ഫാമിലി ഡ്രാമയായിരിക്കും ചിത്രം എന്നാണ് സൂചന. ഒപ്പം ത്രില്ലിംഗ് എലമെൻ്റുകളും കൂടി ചേരുമ്പോൾ മറ്റൊരു തലത്തിലേക്ക് എത്തും. കോഴിക്കോട്ടെ ഒരു പുരാതന കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാൺമക്കളെ പറ്റിയാണ് ചിത്രത്തിൻ്റെ ഇതിവൃത്തം

ഈ കുടുംബത്തിന് ആരും അറിയാത്ത ഒരുപാട് ഡാർക്ക് സീക്രട്സ് ഉണ്ട് എന്ന് ഡയലോഗിൽ പോലും ചിത്രത്തിൻ്റെ ത്രില്ലിംഗ് എലമെൻ്റ് പ്രകടമാണ്. ഗുഡ്വിൽ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അപ്പു പ്രഭാകറാണ്.  ഡിക്സൻ പൊടുത്താസാണ് പ്രൊഡക്ഷൻ കൺട്രോളർ. പണിക്ക് ശേഷമുള്ള ജോജുവിൻ്റെ ചിത്രമായതിനാൽ തന്നെ നിരവധി പേരാണ് നാരായയണീൻ്റെ മൂന്നാൺമക്കൾ കാത്തിരിക്കുന്നത്.