Narayaneente Moonnaanmakkal: ‘കല്യാണപ്രായമായി’; നാരായണീന്റെ മൂന്നാണ്‍മക്കള്‍ ട്രെയ്‌ലര്‍ പുറത്ത്
Narayaneente Moonnaanmakkal Trailer Out: ശരണ്‍ വേണുഗോപാല്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് തുടങ്ങിയവരാണ് നാരായണീന്റെ മൂന്നാണ്‍മക്കളില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഫെബ്രുവരി 7നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

നാരായണീന്റെ മൂന്നാണ്‍മക്കള്‍ സിനിമ പോസ്റ്റര്‍
ആരാധകരെ ആവേശത്തിലാഴ്ത്തി നാരായണീന്റെ മൂന്നാണ്‍മക്കള്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. മികച്ച കുടുംബ ചിത്രമായിരിക്കും നാരായണീന്റെ മൂന്നാണ്‍മക്കള്‍ എന്ന സൂചന നല്‍കികൊണ്ടാണ് ട്രെയ്‌ലര്‍ പുറത്തുവന്നിരിക്കുന്നത്. ഓരോ പ്രേക്ഷകന്റെയും ഹൃദയം തൊടുന്ന കഥാപാത്രങ്ങളാണ് നാരായണീന്റെ മൂന്നാണ്‍മക്കളില്‍ ഉണ്ടാകുന്നത് ട്രെയ്‌ലറില്‍ വ്യക്തം. മമ്മൂട്ടിയാണ് ട്രെയ്‌ലര്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെ പുറത്തുവിട്ടത്.
ശരണ്‍ വേണുഗോപാല്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് തുടങ്ങിയവരാണ് നാരായണീന്റെ മൂന്നാണ്‍മക്കളില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഫെബ്രുവരി 7നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.
കിഷ്‌കിന്ധകാണ്ഡം എന്ന ചിത്രത്തിന് ശേഷം ഗുഡ് വില്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയാണ് നാരായണീന്റെ മൂന്നാണ്‍മക്കള്‍. ജനുവരി രണ്ടാം വാരത്തില്‍ സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് ഫെബ്രുവരി ഏഴിലേക്ക് മാറ്റുകയായിരുന്നു.



ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവര്‍ക്ക് പുറമെ സജിത മഠത്തില്‍, തോമസ് മാത്യൂ, ഗാര്‍ഗി അനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സരസ ബാലുശേരി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൊയിലാണ്ടി ഗ്രാമത്തിലുള്ള പുരാതനമായ കുടുംബത്തിലെ നാരായണിമ്മയുടെ മൂന്നാണ്‍മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പോകുന്നത്.
നാരായണീന്റെ മൂന്നാണ്‍മക്കളുടെ ട്രെയ്‌ലര്‍
Also Read: എന്താകും ആ മൂന്ന് ആൺമക്കളുടെ കഥ? നാരായണീൻ്റെ മൂന്നാൺമക്കൾ ടീസർ നാളെ
ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തിലാണ് ചിത്രം നിര്‍മിച്ചത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ജെമിനി ഫുക്കാന്‍, രാമു പടിക്കല്‍ എന്നിവരാണ്. അപ്പു പ്രഭാകറമാണ് ഛായാഗ്രഹണം. സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജ്, എഡിറ്റി ജ്യോതി സ്വരീപ് പാണ്ഡെ എന്നിവരാണ്. ഗാനരചന റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോന്‍, സൗണ്ട് റെക്കോര്‍ഡിംഗ് ആന്‍ഡ് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സിംഗ് ജിതിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍ സെബിന്‍ തോമസ്, കോസ്റ്റ്യൂം ഡിസൈന്‍ ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ പൊടുത്താസ് തുടങ്ങിയവരാണ്.