Namitha Pramod: ‘വീട്ടില്‍ വന്ന് അച്ഛനോട് പറയട്ടെ എന്ന് ചോദിക്കും; വൈഫ് ഐ ലവ് യൂ എന്നും പറയാറുണ്ട്’; പ്രപ്പോസലുകളെക്കുറിച്ച് നമിത പ്രമോദ്‌

Namitha Pramod on marriage proposals: വളര്‍ച്ചയുടെ പല ഘട്ടങ്ങളും സിനിമയില്‍ തന്നെയായിരുന്നുവെന്ന് നമിത. വ്യക്തിജീവിതത്തിലും പ്രൊഫഷണനിലും കുറേ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ബിസിനസും തുടങ്ങി. ബിസിനസ് തുടങ്ങണമെന്ന ചിന്ത പോലുമില്ലായിരുന്നു. സിനിമ ഇല്ലെങ്കില്‍ എന്തുചെയ്യുമെന്നോര്‍ത്ത് വിഷമിച്ചിട്ടില്ലെന്നും താരം

Namitha Pramod: വീട്ടില്‍ വന്ന് അച്ഛനോട് പറയട്ടെ എന്ന് ചോദിക്കും; വൈഫ് ഐ ലവ് യൂ എന്നും പറയാറുണ്ട്; പ്രപ്പോസലുകളെക്കുറിച്ച് നമിത പ്രമോദ്‌

നമിത പ്രമോദ്‌

jayadevan-am
Published: 

21 Mar 2025 17:03 PM

2011ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് മലയാള സിനിമയിലേക്ക് എത്തുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നായികയായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികാവേഷമണിഞ്ഞു. അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. അഭിനേതാവ് എന്നതിലപ്പുറം ഇന്ന് ബിസിനസുകാരി കൂടിയാണ് നമിത. 2023ലാണ് പനമ്പിള്ളി നഗറില്‍ നമിത ഒരു കഫേ ആരംഭിച്ചത്. ഇപ്പോഴിതാ, തന്റെ കരിയറിനെക്കുറിച്ച് മനസ് തുറക്കുകയാണ് നമിത. ഇന്ന് താന്‍ എന്താണോ, അതിന് കാരണം സിനിമ ഇന്‍സ്ട്രിയാണെന്ന് നമിത വ്യക്തമാക്കി. സ്‌പോട്ട്‌ലൈറ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം പറഞ്ഞത്.

വളര്‍ച്ചയുടെ പല ഘട്ടങ്ങളും സിനിമയില്‍ തന്നെയായിരുന്നു. ഇന്ന് താന്‍ എന്താണോ, അതിന് കാരണം സിനിമ ഇന്‍സ്ട്രിയാണ്. അതില്‍ നന്ദിയുണ്ട്. വ്യക്തിജീവിതത്തിലും പ്രൊഫഷണനിലും കുറേ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇതിനിടയില്‍ ബിസിനസും തുടങ്ങി. ബിസിനസ് തുടങ്ങണമെന്ന ചിന്ത പോലുമില്ലായിരുന്നു. സിനിമ ഇല്ലെങ്കില്‍ എന്തുചെയ്യുമെന്നോര്‍ത്ത് വിഷമിച്ചിട്ടില്ല. ജീവിതത്തില്‍ എപ്പോഴും മറ്റ് ഓപ്ഷനുകള്‍ കാണും. സിനിമ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും നമിത വ്യക്തമാക്കി.

Read Also : Sindhu Krishna: ‘പെണ്ണായാല്‍ മതിയായിരുന്നുവെന്ന് ഞാനും കിച്ചുവും പറയും; നിമിഷ് രവി കുടുംബത്തിലെ അംഗം’; സിന്ധു കൃഷ്ണ

സിനിമയില്‍ ഫ്രണ്ട്‌സ് കുറവാണ്. ആദ്യമൊക്കെ ട്രോളുകളൊക്കെ ബാധിക്കുമായിരുന്നു. കുറ്റം പറയുന്നതായിട്ട് തോന്നുമായിരുന്നു. ഇപ്പോള്‍ അതൊന്നും നോക്കാറില്ല. ഇപ്പോള്‍ ട്രോളൊക്കെ പ്രമോഷനായാണ് ആളുകള്‍ എടുക്കുന്നത്. വിക്രമാദിത്യന്‍ സിനിമയിലെ ക്യാരക്ടറുമായി ബന്ധപ്പെട്ട് ട്രോളുകള്‍ വരാറുണ്ട്. റിലീസ് ചെയ്ത് ഹിറ്റായി അഞ്ചാറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ട്രോളുകള്‍ വന്നത്. അതുകൊണ്ട് അതൊന്നും ഒരു പ്രശ്‌നമല്ല. ആളുകള്‍ ആ സിനിമ ഓര്‍ക്കുന്നതുകൊണ്ടാണല്ലോ ഈ ട്രോളുകള്‍ വരുന്നത്. ഈ സിനിമ ആളുകളുടെ മനസിലുള്ളതുകൊണ്ടാണ് ഇപ്പോഴും ട്രോളുകള്‍ വരുന്നതെന്നും താരം വ്യക്തമാക്കി.

ആരാധകരുടെ പ്രപ്പോസലുകള്‍

ഫാന്‍സിന്റെ പ്രപ്പോസലൊക്കെ വരാറുണ്ട്. ‘ഞാന്‍ വീട്ടില്‍ വന്ന് ചോദിക്കട്ടെ, അച്ഛനോട് ചോദിക്കട്ടെ’ എന്നൊക്കെ പറഞ്ഞ് ജാതകം വരെ അയച്ചുതരും. അതൊക്കെ കാണുമ്പോള്‍ ഒരു സന്തോഷം തോന്നും. ചിലര്‍ തുടര്‍ച്ചയായി മെസേജുകള്‍ അയക്കും. ‘വൈഫ് ഐ ലവ് യൂ’ എന്നൊക്കെ പറഞ്ഞ് മെസേജുകള്‍ അയക്കുന്നവരുണ്ടെന്നും നമിത പറഞ്ഞു.

Related Stories
Actress Abhinaya: ഒടുവിൽ പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി അഭിനയ; വിവാഹം ഏപ്രിലില്‍
Manju Warrier: കയ്യടി കിട്ടിയില്ലെങ്കിലും കൂവരുതേ എന്ന് ആഗ്രഹിച്ചിരുന്നു; എമ്പുരാനിലെ റോളിനെക്കുറിച്ച് മഞ്ജു വാര്യര്‍
L2 Empuraan: എമ്പുരാന് റീ സെന്‍സറിങ്; വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്‌തേക്കും
L2: Empuraan: ‘നല്ല കാര്യങ്ങൾ സംസാരിക്ക്; എമ്പുരാൻ വിവാദത്തിൽ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ
L2 Empuraan: ഹെലികോപ്ടറുകൾ ഉണ്ടാക്കിയത് പെരുമ്പാവൂരിലാണ്; ഇറാഖ് സെറ്റിട്ടത് ചെന്നൈയിൽ: തുറന്നുപറഞ്ഞ് ആർട്ട് ഡയറക്ടർ
Suraj Venjaramoodu: ‘വീട്ടിൽ പെണ്ണുങ്ങൾക്ക് ഇത്രയും ജോലിയുണ്ടായിരുന്നോ എന്ന് ആ സിനിമ കണ്ട പല ആണുങ്ങളും ചോദിച്ചു’; സൂരജ് വെഞ്ഞാറമൂട്
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്
വിറ്റാമിൻ സിയുടെ കുറവുണ്ടോ?
വേനല്‍ച്ചൂടില്‍‌ വെള്ളരിക്ക കഴിക്കൂ
പൈങ്കിളി, വിടുതലൈ 2; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ