5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nalla Nilavulla Rathri OTT : റിലീസായിട്ട് ഒന്നര വർഷം, നല്ല നിലാവുള്ള രാത്രി അങ്ങനെ ഒടിടിയിലേക്കെത്തുന്നു; എപ്പോൾ, എവിടെ, എന്ന് കാണാം?

Nalla Nilavulla Rathri OTT Release Date : കഴിഞ്ഞ വർഷം ജൂൺ അവസാനത്തോടെ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. സൺ നെക്സ്റ്റാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Nalla Nilavulla Rathri OTT : റിലീസായിട്ട് ഒന്നര വർഷം, നല്ല നിലാവുള്ള രാത്രി അങ്ങനെ ഒടിടിയിലേക്കെത്തുന്നു; എപ്പോൾ, എവിടെ, എന്ന് കാണാം?
നല്ല നിലാവുള്ള രാത്രി പോസ്റ്റർ (Image Courtesy : Sandra Thomas Facebook)
jenish-thomas
Jenish Thomas | Published: 06 Nov 2024 19:49 PM

2023 ജൂൺ 30-ാം തീയതി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ ജോൺ തോമസും ചേർന്ന് നിർമിച്ച ചിത്രം ഇപ്പോൾ റിലീസായി ഒന്നര വർഷത്തിന് ശേഷം ഒടിടിയിലേക്കെത്തുകയാണ് (Nalla Nilavulla Rathri OTT). നേരത്തെ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രമെത്തിയിരുന്നെങ്കിലും ഇന്ത്യയലെ പ്രേക്ഷകർക്ക് അത് കാണാൻ സാധിക്കുമായിരുന്നില്ല. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം നല്ല നിലാവുള്ള രാത്രി ഒടിടിയിലേക്കെത്തുകയാണ്.

നല്ല നിലാവുള്ള രാത്രി ഒടിടി

സൺ ഗ്രൂപ്പിൻ്റെ സൺ നെക്സ്റ്റാണ് നല്ല നിലാവുള്ള രാത്രി സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം നവംബർ എട്ടാം തീയതി മുതൽ സൺ നെക്സ്റ്റിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. സൺ ഗ്രൂപ്പ് തന്നെയാണ് നല്ല നിലാവുള്ള രാത്രി സിനിമയുടെ സാറ്റ്ലൈറ്റ് അവകാശവും സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ചിത്രം സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്നതായിരിക്കും.

Nalla Nilavulla Rathri OTT

നല്ല നിലാവുള്ള രാത്രി സിനിമ

നവാഗതനായ മുർഫി ദേവസ്യ ഒരുക്കിയ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ചെമ്പൻ വിനോദ്, ബിനു പപ്പു, ബാബുരാജ്, ജിനു ജോസഫ്, ഗണപതി, റോണി സേവ്യർ, സജിൻ ചെറുകായിൽ, നിതിൻ ജോർജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകൻ മുർഫിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. രാത്രിയുടെ പശ്ചാത്തലത്തിൽ സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ത്രില്ലർ ചിത്രമാണ് നല്ല നിലാവുള്ള രാത്രി.

അജയ് ഡേവിഡ് കാച്ചപള്ളിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. കൈലാസ് മേനോൻ ആണ് നല്ല നിലാവുള്ള രാത്രിയുടെ സംഗീത സംവിധായകൻ. ശ്യാം ശശിധരനാണ് എഡിറ്റർ.