5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

I Am Game: ദുൽഖറുമായുള്ള ‘അയാം ഗെയിം’ ആദ്യം ചെയ്യാനിരുന്ന സിനിമ; ആർഡിഎക്സ് പിന്നീട് പ്ലാൻ ചെയ്തതെന്ന് നഹാസ് ഹിദായത്ത്

Nahas Hidayath- I Am Game Movie: ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങാനിരിക്കുന്ന 'അയാം ഗെയിം' എന്ന സിനിമ താൻ ആദ്യം ചെയ്യാൻ തീരുമാനിച്ചതെന്ന് സംവിധായകൻ നഹാസ് ഹിദായത്ത്. ആദ്യം ചെയ്ത ആർഡിഎക്സ് പിന്നീട് പ്ലാൻ ചെയ്തതാണെന്നും നഹാസ് പറഞ്ഞു.

I Am Game: ദുൽഖറുമായുള്ള ‘അയാം ഗെയിം’ ആദ്യം ചെയ്യാനിരുന്ന സിനിമ; ആർഡിഎക്സ് പിന്നീട് പ്ലാൻ ചെയ്തതെന്ന് നഹാസ് ഹിദായത്ത്
നഹാസ് ഹിദായത്ത്, അയാം ഗെയിംImage Credit source: Social Media
abdul-basith
Abdul Basith | Published: 03 Mar 2025 15:09 PM

ദുൽഖറുമായുള്ള ‘അയാം ഗെയിം’ എന്ന സിനിമയാണ് താൻ ആദ്യം ചെയ്യാനിരുന്നതെന്ന് സംവിധായകൻ നഹാസ് ഹിദായത്ത്. നിർമ്മാതാവിൻ്റെ ആവശ്യപ്രകാരം ആർഡിഎക്സ് പിന്നീട് പ്ലാൻ ചെയ്തതാണെന്നും നഹാസ് ഹിദായത്ത് പറഞ്ഞു. ദി ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് നഹാസിൻ്റെ വെളിപ്പെടുത്തൽ. കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ മലയാളത്തിലേക്ക് മടങ്ങിവരുന്ന സിനിമയാണ് ‘അയാം ഗെയിം’. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസായിരുന്നു.

“ബേസിൽ ജോസഫിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടറായി ജോലിചെയ്യുകയായിരുന്നു. മിന്നൽ മുരളിയുടെ തുടക്കത്തിൽ ഞാൻ അദ്ദേഹത്തിനൊപ്പമുണ്ട്. എനിക്ക് ഈ പ്രൊഡക്ഷൻ കമ്പനിയെ അറിയാം, പക്ഷേ പരിചയമില്ല. ആ സമയത്ത് കഥകൾ പറയാനായി പലരെയും സമീപിക്കുന്നുണ്ട്. മിന്നൽ മുരളിയുടെ തിരക്കഥാകൃത്ത് ജസ്റ്റിനോട് ഒരു വരി പറഞ്ഞു. ആർഡിഎക്സ് അല്ല പറഞ്ഞത്, വേറൊരു സിനിമയുടെ ഐഡിയ ആണ് പറഞ്ഞത്. അത് കുറച്ച് ബജറ്റുള്ള സിനിമയായിരുന്നു. ജസ്റ്റിനാണ് സോഫിയ പോൾ മാഡത്തിനോട് പറയാൻ പറഞ്ഞത്. മാഡത്തിൻ്റെ മോൻ്റടുത്താണ് ആദ്യം കഥ പറഞ്ഞത്. കഥ അവർക്ക് ഇഷ്ടമായി. പിറ്റേന്ന് മാഡത്തിനോടും പറഞ്ഞു. ‘നമുക്ക് നോക്കാം’ എന്ന് പറഞ്ഞു. ആ പ്രൊജക്ട് പക്ഷേ കുറച്ച് ബജറ്റ് കൂടുതലുള്ള സിനിമയായിരുന്നു. കുറച്ച് വലിയ താരങ്ങളെയൊക്കെ വേണം. അവരെയൊന്നും പെട്ടെന്ന് കിട്ടില്ല. ആ പ്രൊജക്ടിന് സമയമെടുക്കും എന്ന അവസ്ഥ വന്നു.”- നഹാസ് പറയുന്നു.

Also Read: Dileesh Pothan: ചെറിയ സിനിമയായതുകൊണ്ട് ഒടിടിയിൽ കാണാമെന്ന് ആരും പറയില്ല; എന്റർടെയിൻമെന്റിലാണ് കാര്യം

“മാഡത്തിന് അപ്പോൾ ഒരു തീയറ്ററിക്കൽ സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. മിന്നൽ മുരളിയ്ക്ക് ശേഷം ഒരുപാട് കഥകൾ കേൾക്കുന്നുണ്ട്. പക്ഷേ, ഒരു തീയറ്റർ സിനിമയാണ് മാഡത്തിന് വേണ്ടിയിരുന്നത്. അങ്ങനെ തീയറ്ററിന് പറ്റിയ സബ്ജക്ട് എന്തെങ്കിലുമുണ്ടോ എന്ന് മാഡം ചോദിച്ചു. ഞാൻ നേരത്തെ പറഞ്ഞ കഥയിൽ സ്റ്റക്കായി നിൽക്കുകയായിരുന്നു. പെട്ടെന്ന് ഒരു അവസരം കിട്ടിയപ്പോൾ നമ്മുടെ കയ്യിൽ സ്റ്റോക്കുണ്ടായിരുന്ന ഒരു സാധനം പറഞ്ഞു. ഫുൾ കഥയില്ലായിരുന്നു. ഒരു റിയൽ ലൈഫ് ഇൻസിഡൻ്റ് ആയിരുന്നു. ഇങ്ങനെ ഒരു സംഭവമുണ്ട്. അതിൽ ഒരു മാസ് പടത്തിന് സാധ്യതയുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോൾ നാളെ കാണാം എന്ന് മാഡം പറഞ്ഞു. പിറ്റേന്ന് കുടുംബക്കാരെല്ലാവരും വന്നു. അവരോട് ആർഡിഎക്സിൻ്റെ കഥ പറയുകയായിരുന്നു.”- നഹാസ് കൂട്ടിച്ചേർത്തു.