5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Naga Chaitanya-Shobhitha Dhulipala: നടൻ നാഗചൈതന്യയും ശോഭിത ധുലീപാലയും വിവാഹിതരായി

Naga chaithanya Sobitha Dhulipala Married: ചിരഞ്ജീവി, രാം ചരൺ, എസ് രാജമൗലി, ജൂനിയർ എൻടിആർ, മഹേഷ് ബാബു, ഉൾപ്പടെ നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുത്തത്.

Naga Chaitanya-Shobhitha Dhulipala: നടൻ നാഗചൈതന്യയും ശോഭിത ധുലീപാലയും വിവാഹിതരായി
നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹ ചിത്രങ്ങൾ (Image Credits: Nagarjuna Facebook)
nandha-das
Nandha Das | Updated On: 04 Dec 2024 22:21 PM

നടൻ നാഗചൈതന്യയും നടി ശോഭിത ധുലീപാലയും വിവാഹിതരായി. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ വെച്ച് ഇന്ന് രാത്രി 8.15-നായിരുന്നു ഇവരുടെ വിവാഹം. ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ചിരഞ്ജീവി, ടി സുബ്ബരാമി റെഡ്ഡി, റാണ ദഗ്ഗുബതി, സുഹാസിനി, ജൂനിയർ എൻടിആർ, മഹേഷ് ബാബു, റാം ചരൺ, ഉപാസന കൊനിഡെല,  അല്ലു അരവിന്ദ്, കീരവാണി, സംവിധായകൻ ശശികിരൺ തിക്ക, അശോക് ഗല്ല, സംവിധായകൻ ചന്ദു മൊണ്ടേടി തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്

ഏകദേശം 400 ക്ഷണിക്കപ്പെട്ട അതിഥികൾ വിവാഹത്തിൽ പങ്കെടുത്തതായാണ് വിവരം. സ്വർണ നിറത്തിലുള്ള പട്ടുസാരിയിൽ അതീവ സുന്ദരിയായി ശോഭിത ഒരുങ്ങിയപ്പോൾ, പരമ്പരാഗത തെലുഗു വരന്റെ വേഷമാണ് നാഗ ചൈതന്യ അണിഞ്ഞത്.

അക്കിനേനി കുടുംബത്തിന് ഏറെ പ്രാധാന്യമുള്ള അന്നപൂര്‍ണ സ്റ്റുഡിയോയിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. തെലുങ്കിലെ നിരവധി സിനിമകള്‍ ഷൂട്ട് ചെയ്ത ഇടം കൂടിയാണ് ഇത്. 25 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ളതാണ്.

തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കിയ താരവിവാഹങ്ങളിൽ ഒന്നാണ് നാഗ ചൈതന്യ-ശോഭിത ധൂലിപാലയുടേത്. വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ALSO READ: വാങ്ങിയത് 7,500 രൂപയ്ക്ക്, ഇന്നത്തെ വില കോടികള്‍; നാഗാര്‍ജുനയുടെ സ്ഥലത്ത് നാഗ ചൈതന്യയ്ക്ക് മാംഗല്യം

ഇക്കഴിഞ്ഞ ഓഗസ്റ്റ് 8-നാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ‘കുടുംബത്തിലേക്ക് ശോഭിതയെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും, ഇരുവർക്കും ജീവിതകാലം നീളുന്ന സന്തോഷം ഉണ്ടാവട്ടെ’ എന്നും കുറിച്ചു കൊണ്ട് നടനും നാഗ ചൈതന്യയുടെ അച്ഛനുമായ നാഗാർജുനയാണ് ആദ്യം ചിത്രങ്ങൾ പുറത്തുവിട്ടത്.

അതേസമയം, നടൻ നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണ് ഇത്. നടി സാമന്ത റൂത്ത് പ്രഭുവാണ് ആദ്യ ഭാര്യ. 2018 ൽ വിവാഹിതരായ ഇവർ, 2021 ഒക്ടോബർ 2-നാണ് തങ്ങൾ വേർപിരിയുന്നതായി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ജീവിത പങ്കാളികൾ എന്ന നിലയിൽ വേർപിരിയുകയാണെന്നും സുഹൃത്തുകളായി തുടരുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.