5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thandel: നാഗ ചൈതന്യ- സായ് പല്ലവി ചിത്രം ‘തണ്ടേൽ’ പോസ്റ്റർ പുറത്ത്; ഒപ്പം ആദ്യ ഗാനവുമെത്തി

Thandel New Poster and First Song Out: തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അല്ലു അരവിന്ദ് ആണ്.

Thandel: നാഗ ചൈതന്യ- സായ് പല്ലവി ചിത്രം ‘തണ്ടേൽ’ പോസ്റ്റർ പുറത്ത്; ഒപ്പം ആദ്യ ഗാനവുമെത്തി
തണ്ടേൽ പോസ്റ്റർ (Image Credits: Naga Chaithanya Facebook)
nandha-das
Nandha Das | Updated On: 23 Nov 2024 18:04 PM

നാഗ ചൈതന്യയെ നായകനാക്കി ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്യുന്ന ‘തണ്ടേൽ’ എന്ന പാൻ ഇന്ത്യ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. നാഗ ചൈതന്യയുടെ ജന്മദിനം പ്രമാണിച്ചായിരുന്നു സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടത്. കയ്യിൽ നങ്കൂരവുമേന്തി മഴയിൽ കുതിർന്ന് ബോട്ടിൽ നിൽക്കുന്ന നാഗ ചൈതന്യയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക.

അതോടൊപ്പം, ചിത്രത്തിലെ ആദ്യ ഗാനവും പുറത്തിറക്കിയിട്ടുണ്ട്. ‘ബുജി തല്ലി’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വന്നത്. ജാവേദ് അലി ആലപിച്ച ഗാനത്തിന് വരികൾ എഴുതിയത് ശ്രീ മണി ആണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം ഒരുക്കിയത്.

2025 ഫെബ്രുവരി 7-ന് ചിത്രം തീയറ്ററുകളിൽ എത്തും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അല്ലു അരവിന്ദ് ആണ്. ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത് സായ് പല്ലവിയാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ലവ് സ്റ്റോറി’ക്ക് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.

ALSO READ: വിഷ്ണു ഉണ്ണികൃഷ്ണൻ്റെ ഇടിപടം; ഇടിയൻ ചന്തു ഒടിടിയിൽ എത്തി

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തിൽ ഉണ്ടായ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പ്രണയം, ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവ കോർത്തിണക്കിയ ഒരു ഫുൾ പാക്കേജ് ആയിരിക്കും ‘തണ്ടേൽ’.

രചന- ചന്ദു മൊണ്ടേട്ടി, ഛായാഗ്രഹണം- ഷാംദത്, സംഗീതം- ദേവി ശ്രീ പ്രസാദ്, എഡിറ്റർ- നവീൻ നൂലി, കലാസംവിധാനം- ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം- ശേഖർ മാസ്റ്റർ, ബാനർ- ഗീത ആർട്സ്, നിർമ്മാതാവ്- ബണ്ണി വാസ്, അവതരണം- അല്ലു അരവിന്ദ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.