Kalki Movie Box Office Collection: കോടികൾ വാരി ‘കൽക്കി 2898 എഡി’; നേട്ടം പതിനഞ്ച് ദിവസംകൊണ്ട്, ബോക്സ് ഓഫീസിൽ 1400 കടന്നു

Kalki Box Office Collection: ജൂൺ 27-നാണ് കൽക്കി തീയേറ്ററുകളിൽ എത്തുന്നത്. 3101-ലെ മഹാഭാരത കഥയിലെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്ര ദൃഷ്യാവിഷ്കരിക്കുന്ന ചിത്രം മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് പ്രദർശനം തുടരുന്നു.

Kalki Movie Box Office Collection: കോടികൾ വാരി കൽക്കി 2898 എഡി; നേട്ടം പതിനഞ്ച് ദിവസംകൊണ്ട്, ബോക്സ് ഓഫീസിൽ 1400 കടന്നു

Kalki 2898 AD

Updated On: 

13 Jul 2024 16:27 PM

വെറും പതിനഞ്ച് ദിവസം കൊണ്ട് ബോക്‌സ് ഓഫീസിൽ 1400 കോടി കടന്ന് നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ (kalki Movie Box Office Collection). 320 സ്ക്രീനുകളിലായി കേരളത്തിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂൺ 27-നാണ് കൽക്കി തീയേറ്ററുകളിൽ എത്തുന്നത്. 2ഡി 3ഡി സ്‌ക്രീനുകളിലായാണ് ചിത്രം പ്രദർശനം തുടരുന്നത്. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത് വേഫറർ ഫിലിംസാണ്. ബോളിവുഡ് ചിത്രം അനിമലിനെ വീഴ്ത്തിയാണ് കൽക്കി മുന്നേറുന്നത്.

അനിമൽ ആഗോളതലത്തിൽ ആകെ 915 കോടി രൂപ നേടിയത്. ഇത് മറികടന്നിരിക്കുകയാണ് പ്രഭാസ് ചിത്രം കൽക്കി. മുമ്പ് ബാഹുബലി രണ്ട് ആഗോളതലത്തിൽ 1,745 കോടി രൂപയിലധികം നേടിയിരുന്നു. രാജമൌലിയുടെ ആർആർആർ ആകട്ടെ 1,269 കോടി രൂപയും കെജിഎഫ് രണ്ട് 1,215 കോടി രൂപയും ആകെ നേടിയിട്ടുണ്ട്.

ALSO READ: ഇന്ത്യൻ-2 എങ്ങനെയുണ്ട്? പ്രേക്ഷക പ്രതികരണം ഇങ്ങനെ?

മികച്ച ദൃശ്യമികവും ആക്ഷൻ രംഗങ്ങളും കൊണ്ട് ഉടനീളം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നാണ് അഭിപ്രായം. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ശോഭന, ദീപിക പദുക്കോൺ, ദുൽഖർ സൽമാൻ, അന്ന ബെൻ തുടങ്ങി വൻ താരനിരയാണ് ഒന്നിച്ചിരിക്കുന്നത്. കാശി, കോംപ്ലക്‌സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രമാണ് കൽക്കി.

3101-ലെ മഹാഭാരത കഥയിലെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്ര ദൃഷ്യാവിഷ്കരിക്കുന്ന ചിത്രം മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് പ്രദർശനം തുടരുന്നു. സംവിധായകൻ കാർത്തിക് സുബ്ബരാജ് ചിത്രത്തെക്കുറിച്ചുള്ള തന്റെ അവലോകനം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഒരു മികച്ച അനുഭവമായിരുന്നു കൽക്കി എന്നും, ഒരു മികച്ച സിനിമാറ്റിക് പ്രപഞ്ചം കെട്ടിപ്പടുത്താൻ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വർക്ക്സ്‌പെയ്‌സ് പരിചയപ്പെടുത്തി ഗായിക അമൃതാ സുരേഷ്
ഗർഭിണികൾ കുങ്കുമപ്പൂവ് കഴിച്ചാൽ കുട്ടി വെളുക്കുമോ?
വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ