Ishan Dev About Balabhaskar: പണ്ട് ഓരോന്ന് പറഞ്ഞ് ചിരിച്ച് കണ്ണ് നനയും; ഇന്ന് ഓർക്കുമ്പോഴേ കണ്ണ് നിറയും, ബാലഭാസ്കറിനെ കുറിച്ച് ഇഷാൻ ദേവ്
Ishan Dev Talks about Balabhaskar: ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ വിവാദങ്ങളും ആരോപണങ്ങളും ഉടലെടുത്തിട്ടും രക്ഷപ്പെട്ട ഭാര്യ ലക്ഷ്മി എന്ത് പറയുമെന്നാണ് എല്ലാവരും ഉറ്റ് നോക്കിയത്.
വയലിൻ മാന്ത്രികതയെന്നാൽ മലയാളികൾക്ക് ബാലഭാസ്കറാണ്. ബാലു മരിച്ചിട്ട് ആറ് വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ മരണത്തെ ചൊല്ലിയുള്ള ദുരൂഹതകൾ അവസാനിച്ചിട്ടില്ല. 2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ അപകടത്തിൽ ബാലഭാസ്കറും മകൾ തേജസ്വിനിയും ഈ ലോകത്തോട് വിട പറഞ്ഞു.
ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ വിവാദങ്ങളും ആരോപണങ്ങളും ഉടലെടുത്തിട്ടും രക്ഷപ്പെട്ട ഭാര്യ ലക്ഷ്മി എന്ത് പറയുമെന്നാണ് എല്ലാവരും ഉറ്റ് നോക്കിയത്. ആറ് വർഷവും ലക്ഷമി സമൂഹത്തിന് മുന്നിൽ നിശബ്ദയായി തുടർന്നു. ബാലുവിന്റെ മരണത്തിൽ ലക്ഷ്മിക്കും പങ്കുണ്ടെന്ന ആരോപണങ്ങൾ പോലും അവർ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു. അപകടത്തെ കുറിച്ച് ലക്ഷ്മിക്ക് പറയാനുള്ളത് നാം കേട്ടത് ഇന്നലെയാണ്. മലയാളത്തിലെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അപകടത്തെ കുറിച്ച് ലക്ഷ്മി തുറന്ന് പറഞ്ഞത്. പിന്നാലെ സോഷ്യൽ മീഡിയയിൽ ലക്ഷ്മിക്ക് നേരെ സെെബറാക്രമണവും നടക്കുന്നുണ്ട്.
ഇപ്പോഴിതാ ബാലഭാസ്കറിനെ കുറിച്ച് സംഗീത സംവിധായകൻ ഇഷാൻ ദേവ് പറഞ്ഞ വാക്കുകളാണ് സെെബറിടത്ത് വെെറൽ. “ബാലു അണ്ണനെ കുറിച്ചുള്ള നിരവധി ഓർമ്മകളാണ് എനിക്കുള്ളത്. പണ്ട് അദ്ദേഹം കൂടെയുള്ളപ്പോൾ ചിരിച്ചു ചിരിച്ചു കണ്ണിൽ കൂടെ വെള്ളം വരും. ഇപ്പോ അദ്ദേഹത്തെ ഓർക്കുമ്പോൾ അറിയാതെ കണ്ണ് നനയും”.- ഇഷാൻ ദേവ് കുറിച്ചു. നടി ശരണ്യ മോഹന്റെ ഭർത്താവും ഇൻഫ്ലുവൻസറുമായ സ്വാമി ബ്രോ അഥവാ അരവിന്ദ് കൃഷ്ണൻ ബാലഭാസ്കറിനെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിന് താഴെയാണ് ഇഷാൻ ദേവിന്റെ എഴുത്തും.
സ്വാമി ബ്രോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
ഗവ. ആർട്സ് കോളേജിൽ നടത്തിയ ഒരു പരിപാടിക്കിടയിൽ 1999 പ്രീഡിഗ്രി കാലഘട്ടത്തിൽ ആണ് ബാലു ചേട്ടനെ ഞാൻ നേരിട്ട് കാണുന്നത്. പിന്നീട് മാസങ്ങൾ കഴിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽ എന്റെ അച്ഛന്റെ കൂടെ പോയപ്പോൾ ബഹുമാന പൂർവ്വം നിൽക്കുന്ന ബാലു ചേട്ടനേ പരിചയപെടുത്തി തന്നു. “ഇങ്ങനെ നിൽക്കുന്നത് നോക്കണ്ട, ഇവൻ ഇവിടുത്തെ സ്റ്റാർ ആണ് “.എന്നിട്ട് സ്നേഹത്തോടെ ചെവിക്കു ഒരു കിഴുക്കും കൊടുക്കുന്നു. ചിരിച്ചു കൊണ്ട് നിൽക്കുന്ന ബാലു ചേട്ടന്റെ ചിത്രം ഇന്നും മനസ്സിൽ ഉണ്ട്. വർഷങ്ങൾക്കു ശേഷം ബാലഭാസ്കർ എന്ന സുപ്രസിദ്ധ വയലിനിസ്റ്റ് ആയപ്പോഴും അദ്ദേഹം സ്നേഹത്തോടെ തന്നെ സംസാരിക്കുകയും ഇടപെഴകുകയും ചെയ്തു. ചേട്ടന്റെ പല കൂട്ടുകാരെയും പരിചയ പെടുകയും ചെയ്തു. ഇഷാൻ ദേവിനെ അങ്ങനെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ ഫ്രണ്ട് സർക്കിൾ വലുതായിരുന്നു. തമാശക്കു പണ്ട് ചോദിച്ചതാണ് “അണ്ണാ, നിങ്ങൾക്കു ഇലക്ഷന് നിന്നൂടെ എന്ന് “.
A post shared by Aravind Krishnan (@swami_bro)
“>
പേട്ട റയിൽവേ സ്റ്റേഷന് മുന്നിലെ ചായ കടയും അർടെക് തൈക്കാടിന്റെ മുന്നിൽ ഉള്ള ചായക്കടയും മീറ്റിംഗ് പോയിന്റ് ആയി. പ്രളയ സമയത്ത് ഇംപീരിയൽ കിച്ചന്റെ മുന്നിൽ Eat At Tvm group ന്റെ കളക്ഷൻ പോയിന്റിൽ വരുമായിരുന്നു. ഇടക്ക് വിളിച്ചു ചോദിക്കും “എന്തേലും വേണോടാ “. @arvind_soju ഓർമ്മ കാണും എന്ന് വിചാരിക്കുന്നു. പിന്നീട് സംസാരത്തിനു ഇടയിൽ സിനിമ, ഫുഡ് എന്ന ഇഷ്ടപെട്ട വിഷയങ്ങൾ വന്നു. ഫുഡ് സ്പോട്ടുകൾ സംസാരിക്കാൻ തുടങ്ങി. മരണപെടുന്നതിന് ഒന്ന -രണ്ട് ആഴ്ച മുന്നേ സംസാരിച്ചപ്പോൾ കോവളത്തു ഒരു പുതിയ സ്പോട്ടിൽ നല്ല ഫുഡ് ഉണ്ട് എന്ന് പറഞ്ഞു .”ആണോടാ,ഞാൻ യാത്ര കഴിഞ്ഞു വന്നിട്ട് ഫാമിലി ആയി കൂടാം. നീ മോളെ കണ്ടിട്ടില്ലലോ.” എന്നാണ്. He was really happy!
ഇത് ഇത്രയും പറഞ്ഞത് എന്തിനാണ് എന്ന് വച്ചാൽ നിരന്തരം ആയി അദ്ദേഹത്തെ ചുറ്റി പറ്റി വരുന്ന കമന്റ്‌സുകൾ ഉണ്ട്. Baseless ആയ പല കാര്യങ്ങൾ.അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന ആൾകാർക്ക് വേദന ഉളവാകുന്നവ ആണ്. അപേക്ഷ ആണ്. നിയമത്തിനേയും അന്വേഷണത്തിനെയും അതിന്റെ വഴിക്കു വിടുക.”The highest form of knowledge is empathy”.