Gopi Sunder : ‘നിൻ്റെ അമ്മേടെ ചടങ്ങ് ഒക്കെ കഴിഞ്ഞോ’; ഡോക്ടറെ കുറച്ച് മാന്യതയാകാമെന്ന് ഗോപി സുന്ദർ
Gopi Sunder And Social Media : അടുത്തിടെയാണ് ഗോപി സുന്ദറിൻ്റെ മാതാവ് മരണപ്പെട്ടത്. സാധാരണ ഗോപി സുന്ദർ ഇടുന്ന സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾക്കെതിരെ നിരവധി പേർ കമൻ്റുകൾ രേഖപ്പെടുത്താറുള്ളതാണ്.

മലയാള സിനിമയിലെ സംഗീതത്തിന് പുതിയ ഒരു മാനം നൽകിയ സംഗീതജ്ഞനാണ് ഗോപി സുന്ദർ. ഇന്നും പലരുടെയും പ്ലേ ലിസ്റ്റിൽ ഗോപി സുന്ദറിൻ്റെ ഒരു ഗാനമെങ്കിലും കാണാതിരിക്കില്ല. എന്നാൽ അദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തിലെ ചില തീരുമാനങ്ങൾ പലപ്പോഴും വിവാദങ്ങളിലേക്ക് നയിക്കാറുണ്ടായിരുന്നു. ഇതിനെല്ലാം ഗോപി സുന്ദറിന് വിമർശനം ലഭിക്കുന്നത് അദ്ദേഹം പങ്കുവെക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയായിരുന്നു.
വിമർശനങ്ങൾ അതിരുകടക്കുമ്പോൾ ഗോപി സുന്ദർ അവയ്ക്കെല്ലാം കടുത്തഭാഷയിൽ കൃത്യമായ മറുപടി നൽകാറുണ്ട്. എന്നാൽ മറ്റ് ചില വ്യക്തിഹത്യകളുടെ സ്ക്രീൻഷോട്ടും നടൻ പങ്കുവെക്കാറുണ്ട്. ഇവയ്ക്ക് പുറമെ നടൻ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തൻ്റെ ഒരു പോസ്റ്റിന് അപമര്യാദയായി കമൻ്റ് ഇട്ടയാളുടെ പ്രൊഫൈലും കമൻ്റും പങ്കുവെച്ചിരിക്കുകയാണ് ഗോപി സുന്ദർ.
‘നിൻ്റെ അമ്മേടെ ചടങ്ങ് ഒക്കെ കഴിഞ്ഞോ’ എന്നാണ് ഒരാൾ ഗോപി സുന്ദറിൻ്റെ പോസ്റ്റിന് കമൻ്റ് രേഖപ്പെടുത്തിയത്. ഇതിൻ്റെ സ്ക്രീൻഷോട്ടും അടക്കം നടൻ മറ്റൊരു പോസ്റ്റും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഡോ. പ്രേം നായിനാർ എന്ന അക്കൗണ്ടിൻ്റെ ഉടമയാണ് ഈ കമൻ്റിട്ടിരിക്കുന്നത്. ഇത്തരത്തിൽ കമൻ്റ് രേഖപ്പെടുത്തിയ ഈ വ്യക്തി ഒരു ഡോക്ടർ തന്നെയാണോ എന്നാണ് ഗോപി സുന്ദർ സംശയം ഉന്നയിക്കുന്നത്. അടുത്തിടെയാണ് ഗോപി സുന്ദറിൻ്റെ അമ്മ മരണപ്പെട്ടത്. അതേസമയം ഈ ഫേസ്ബുക്ക് അക്കൗണ്ട് വ്യജമാണെന്നാണ് മറ്റ് ചിലർ ഗോപി സുന്ദറിൻ്റെ പോസ്റ്റിന് കമൻ്റായി അറിയിക്കുന്നത്.