Music Director Vishnu Vijay Wedding : പ്രേമലു, തല്ലുമാല സിനിമകളുടെ സംഗീത സംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി
Vishnu Vijay Wedding Photos : കഴിഞ്ഞ ദിവസമാണ് ഇരുവരുടെ വിവാഹം കഴിഞ്ഞത്. ലളിതമായ ചടങ്ങോടെയായിരുന്നു വിഷ്ണു വിജയിയുടെ വിവാഹം
സംഗീത സംവിധായകൻ വിഷ്ണു വിജയ് (Vishnu Vijay) വിവാഹിതനായി. ഗായികയും റേഡിയോ ജോക്കിയുമായ പൂർണിമ കണ്ണനാണ് വിഷ്ണു വിജയിയുടെ വധു. ഇന്നലെ ഡിസംബർ 31-ാം തീയതിയാണ് വിജയിയും പൂർണമായും തമ്മിൽ വിവാഹിതരായത്. ലളിതമായ ചടങ്ങളോടെയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങൾ വിജയിയും പൂർണിമയും തൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിഷ്ണുവും പൂർണിമയും തമ്മിൽ വിവാഹിതരാകുന്നത്.
വിഷ്ണുവിൻ്റെയും പൂർണിമ്മയുടെയും വിവാഹ ചിത്രം
ALSO READ : Sneha Babu : ‘കരിക്ക്’ ഫെയിം സ്നേഹ ബാബു അമ്മയായി; ആദ്യ വീഡിയോ പങ്കുവെച്ച് താരം
ടൊവിനോ തോമസിൻ്റെ ഗപ്പി എന്ന സിനിമയിലൂടെയാണ് വിഷ്ണു സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. തുടർന്ന് അമ്പിളി, നായാട്ട്, ഭീമൻ്റെ വഴി തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് വിഷ്ണു സംഗീതം നൽകിട്ടുണ്ട്. മലായളികളുടെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിട്ടുള്ള തല്ലുമാല, ഫാലിമി, പ്രേമലു സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ഒരുക്കിയതും വിഷ്ണു തന്നെയാണ്. ഉടൻ തിയറ്ററുകളിൽ എത്താൻ പോകുന്ന പ്രാവിൻകൂട് ഷാപ്പ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നതും വിഷ്ണു വിജയ് തന്നെയാണ്.
വിഷ്ണുവിൻ്റെ വധുവായ പൂർണിമയും ശബ്ദ ലോകത്തിൻ്റെ ഭാഗമാണ്. ആർജെയായ പൂർണിമയ ഗായികയും കൂടിയാണ്. ദൂരദർശനിലെ പ്രമുഖ വാർത്ത അവതാരികയായിരുന്ന ഹേമലത പൂർണിമയുടെ അമ്മയാണ്.