Shaan Rahman: ‘സത്യം ജയിക്കും, ഊഹാപോഹങ്ങൾ ഒഴിവാക്കണം’: വിവാദങ്ങളിൽ പ്രതികരിച്ച് ഷാന്‍ റഹ്‍മാന്‍

Shaan Rahman: ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ അറോറ എന്‍റര്‍ടെയ്മെന്‍റ് ഉടമ നൽകിയ പരാതിയിൽ കൊച്ചി പൊലീസാണ് ഷാൻ റഹ്മാനെതിരെ കേസെടുത്തത്. മുൻകൂർ ജാമ്യത്തിനായി ഷാൻ ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ സംഘത്തിൻ്റെ മുൻപിൽ ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിർദേശം.

Shaan Rahman: സത്യം ജയിക്കും, ഊഹാപോഹങ്ങൾ ഒഴിവാക്കണം: വിവാദങ്ങളിൽ പ്രതികരിച്ച് ഷാന്‍ റഹ്‍മാന്‍

ഷാൻ റഹ്മാൻ

nithya
Published: 

26 Mar 2025 20:52 PM

കൊച്ചിയിൽ സംഘടിപ്പിച്ച സം​ഗീത നിശ വഴി 38 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പ്രതികരണവുമായി സം​ഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിരുന്നു. ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ അറോറ എന്‍റര്‍ടെയ്മെന്‍റ് ഉടമ നൽകിയ പരാതിയിലാണ് കൊച്ചി പൊലീസ് കേസെടുത്തത്. മുൻകൂർ ജാമ്യത്തിനായി ഷാൻ ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ സംഘത്തിൻ്റെ മുൻപിൽ ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ ഷാൻ ഇതുവരെയും ഹാജരായിട്ടില്ലെന്നാണ് വിവരം.

ഇപ്പോഴിതാ ആരോപണങ്ങളിൽ പ്രതികരണവുമായി ഷാൻ റഹ്മാൻ രം​ഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിലൂടെയാണ് പ്രതികരണം. ഷാന്‍ റഹ്മാന്‍റെയും ഭാര്യയുടെയും ഇവരുടെ സ്ഥാപനത്തിന്‍റെ പേരിലുമാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ALSO READ: ‘ആളറിഞ്ഞ് കളിക്കെടാ’; പൃഥ്വിയെ പരിഹസിച്ചവര്‍ക്കെല്ലാം സുപ്രിയയുടെ മറുപടി

കുറിപ്പിന്റെ പൂർണ രൂപം

ജനുവരി 25ന് നടന്ന ഉയിരേ – ഷാൻ റഹ്മാൻ ലൈവ് ഇൻ കോൺസെർട് – പരിപാടിയുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന തെറ്റായ വസ്‌തുതകളെ അഭിസംബോധന ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തുടക്കത്തിൽ തന്നെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരുപാട് വെല്ലുവിളികൾ നേരിട്ടിരുന്നു. അതിലൊന്ന് മിസ്റ്റർ നിജു രാജ് അബ്രഹാം (അറോറ എന്‍റര്‍ടെയ്മെന്‍റ്) എന്നയാളുമായി ഉണ്ടായ തർക്കമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു കംപ്ലെയ്ന്‍റ് ഫയൽ ചെയ്‌ത് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ കീഴിൽ ഇപ്പോൾ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

തുടക്കം മുതലേ ഞങ്ങൾ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലർത്തിയിട്ടുണ്ട്. പ്രൊഫഷണലിസം, സമഗ്രത, നിയമനടപടി എന്നിവയിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

എങ്കിലും മിസ്റ്റർ നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാൻ വേണ്ടിയുള്ളതാണ് എന്നും വ്യക്തമാണ്.

ഈ കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റ്‌‌മെന്‍റിന് പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസം ഉണ്ട്- ആയതിനാൽ എല്ലാ ആരോപണയങ്ങളെയും ശക്തമായി നിഷേധിക്കുന്നു.
നിയമ വിദഗ്‌ധർ ഈ വിഷയം സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടത്തെ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസം ഉള്ളതിനാൽ സത്യം ജയിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

“ഞങ്ങളുടെ പ്രേക്ഷകരും ടീമംഗങ്ങളും, പങ്കാളികളും ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. വസ്‌തുതകൾ വ്യക്തമായും മാന്യമായും അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് ഞങ്ങൾ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു. നിയമപരവും ഔദ്യോഗികവുമായ ചാനലുകളിലൂടെ ഞങ്ങൾ പങ്കിടുന്ന കൂടുതൽ /അപ്ഡേറ്റുകൾക്കായി ദയവായി കാത്തിരിക്കുക.

 

Related Stories
L2 Empuraan Movie: എമ്പുരാന്‍റെ റീ എഡിറ്റ് പതിപ്പ് തിയറ്ററുകളിൽ; പ്രദര്‍ശനം ആരംഭിച്ചു, ദൈർഘ്യം 2.08 മിനിറ്റ് കുറഞ്ഞു
Bazooka: ‘ബസൂക്ക’യുടെ ആദ്യ പ്രദർശനം എപ്പോൾ? അപ്‌ഡേറ്റുമായി മമ്മൂട്ടി
Allu Arjun: ‘ജ്യോതിഷ പ്രകാരം പേര് മാറ്റണം’! അടുത്ത പടത്തിനു മുമ്പ് പേര് മാറ്റാന്‍ ഒരുങ്ങി അല്ലു അര്‍ജുന്‍
Rahman – Empuraan: ‘ആ അനുഭവത്തിൽ നിന്ന് ഇതുവരെ മുക്തനായിട്ടില്ല; മുരളി ഗോപിക്ക് വലിയ കൈയ്യടി’; എമ്പുരാൻ കണ്ട് നടൻ റഹ്മാൻ
L2 Empuraan : അത് പ്രണവ് മോഹൻലാൽ ആയിരുന്നു; അവസാനം എമ്പുരാനിലെ ആ രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ
L2 Empuraan controversy :എമ്പുരാൻ പ്രദർശനം ത‍ടയണമെന്ന ഹർജി തള്ളി ഹൈക്കോടതി; ഹർജിക്കാരനെ സസ്പെൻഡ് ചെയ്ത് ബിജെപി
തൈരിനൊപ്പം ഇവ കഴിക്കല്ലേ പണികിട്ടും
ഈ ഭക്ഷണങ്ങൾ പാവയ്ക്കയുടെ കൂടെ കഴിക്കരുത്..!
കിവിയുടെ തൊലിയിൽ ഇത്രയും കാര്യങ്ങളുണ്ടോ ?
വീണ്ടും മണവാട്ടിയായി അഹാന കൃഷ്ണ