Rahul Raj : പുര കത്തുമ്പോ തന്നെ വാഴ വെട്ടണമെന്ന് രാഹുൽ രാജ്; ആരെ ഉദ്ദേശിച്ചാണെന്ന് സോഷ്യൽ മീഡിയ

Rahul Raj Gopi Sundar Issue : ആരെ ഉദ്ദേശിച്ചാണ് രാഹുൽ രാജ് ഈ പോസ്റ്റിട്ടിരിക്കുന്നതെന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഗോപി സുന്ദറിനെയാണ് രാഹുൽ രാജ് ലക്ഷ്യവെച്ചതെന്നാണ് കമൻ്റുകൾ പറയുന്നത്.

Rahul Raj : പുര കത്തുമ്പോ തന്നെ വാഴ വെട്ടണമെന്ന് രാഹുൽ രാജ്; ആരെ ഉദ്ദേശിച്ചാണെന്ന് സോഷ്യൽ മീഡിയ

Rahul Raj Facebook Post

Published: 

02 Apr 2025 22:58 PM

എമ്പുരാൻ സിനിമയുടെ സംഗീതവുമായി ബന്ധപ്പെട്ടുള്ള ചർച്ച സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. സിനിമയ്ക്ക് ദീപക് ദേവ് നൽകിയിരിക്കുന്ന സംഗീതം പോരാ എന്ന വലിയ വിഭാഗം പേർ അഭിപ്രായപ്പെടുന്നുണ്ട്. ഈ ചർച്ച പുരോഗമിക്കുന്നതിനിടെ മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ രാഹുൽ രാജ്. ചിലർ പുര കത്തുമ്പോ തന്നെ വാഴ വെട്ടാൻ ശ്രമിക്കുന്നുയെന്നാണ് രാഹുൽ രാജ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

“പുര കത്തുമ്പോ തന്നെ വാഴക്ക് വെട്ടണം !” എന്ന കുറിപ്പോടെ ഉത്തമൻ സിനിമയിലെ ജയറാമിൻ്റെ ചിത്രമാണ് രാഹുൽ രാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇത് ആരെ ഉദ്ദേശിച്ചാണെന്നാണ് സോഷ്യൽ മീഡിയ ലോകം ചോദിക്കുന്നത്. ഉത്തരം രാഹുൽ രാജ് നൽകിയില്ലെങ്കിൽ നെറ്റിസൺ അത് ആരാണെന്ന് കണ്ടെത്തിട്ടുണ്ട്.

രാഹുൽ രാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്

സംഗീത സംവിധായകൻ ഗോപി സുന്ദറിനെ ഉദ്ദേശിച്ചാണ് രാഹുൽ രാജ് അങ്ങനെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതെന്നാണ് കമൻ്റിട്ടവരിൽ ചിലർ മറുപടി നൽകുന്നത്. എമ്പുരാൻ്റെ സംഗീതവുമായി ബന്ധപ്പെട്ടുള്ള ചർച്ച സോഷ്യൽ മീഡിയയിൽ പുരോഗമിക്കവെ ഗോപി സുന്ദർ താൻ പണ്ട് സംഗീതം നൽകിട്ടുള്ള സിനിമകളിൽ മ്യൂസിക്കുകൾ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് രാഹുൽ രാജിൻ്റെ വിരൽ ചൂണ്ടുന്നതെന്നാണ് സോഷ്യൽ മീഡിയ ലോകം അഭിപ്രായപ്പെടുന്നത്.

Related Stories
‘പെണ്‍കുട്ടികളെല്ലാം റോഡിലൂടെ ഫോണ്‍വിളിച്ചു നടക്കുന്നു, എന്താണിവര്‍ക്കിത്ര പറയാനുള്ളത്, ആരോടാണീ സംസാരിക്കുന്നത്; വിവാദ പരാമര്‍ശവുമായി നടന്‍ സലിംകുമാര്‍
Babu Antony: ‘എമ്പുരാനിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; പൃഥിരാജും ഫഹദുമൊക്കെ എന്റെ മടിയിലിരുന്ന് കളിച്ചു വളര്‍ന്ന പിള്ളേരാണ്’; ബാബു ആന്റണി
Parvathy Thiruvothu: ‘ഒരു കാലത്ത് ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചവർ അല്ലേ; ബ്രേക്കപ്പിന് ശേഷം ഞാന്‍ ഹാപ്പിയാണ്’; പാര്‍വ്വതി തിരുവോത്ത്
Vishu OTT Releases 2025: ‘പ്രാവിൻകൂട് ഷാപ്പ്’ മുതൽ ‘ബ്രോമാൻസ്’ വരെ; വിഷു ആഘോഷമാക്കാൻ ഒടിടിയിൽ എത്തുന്ന സിനിമകൾ
Bazooka: ‘പ്രിയ ഇച്ചാക്കയ്ക്ക് ആശംസ; മമ്മൂട്ടിയുടെ ‘ബസൂക്ക’ ടീസര്‍ പങ്കുവച്ച് മോഹന്‍ലാല്‍
Allu Arjun-Atlee Poster Similarities with Dune: അല്ലു അർജുൻ-അറ്റ്ലി ചിത്രത്തിന്റെ പോസ്റ്റർ ‘ഡ്യൂണി’ന്റെ കോപ്പിയോ? സമാനതകൾ ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയ
ചുണ്ടുകൾ പൊട്ടുന്നതിന് ഇങ്ങനെ ചെയ്യൂ! കാരണം
വേനൽക്കാലത്ത് ചർമ്മസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചൂടുകാലമല്ലേ; ആരോഗ്യസംരക്ഷണത്തിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കട്ടിലില്‍ ഇരുന്ന് കാലാട്ടരുതെന്ന് പറയാന്‍ കാരണം