Rahul Raj : പുര കത്തുമ്പോ തന്നെ വാഴ വെട്ടണമെന്ന് രാഹുൽ രാജ്; ആരെ ഉദ്ദേശിച്ചാണെന്ന് സോഷ്യൽ മീഡിയ
Rahul Raj Gopi Sundar Issue : ആരെ ഉദ്ദേശിച്ചാണ് രാഹുൽ രാജ് ഈ പോസ്റ്റിട്ടിരിക്കുന്നതെന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഗോപി സുന്ദറിനെയാണ് രാഹുൽ രാജ് ലക്ഷ്യവെച്ചതെന്നാണ് കമൻ്റുകൾ പറയുന്നത്.

എമ്പുരാൻ സിനിമയുടെ സംഗീതവുമായി ബന്ധപ്പെട്ടുള്ള ചർച്ച സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. സിനിമയ്ക്ക് ദീപക് ദേവ് നൽകിയിരിക്കുന്ന സംഗീതം പോരാ എന്ന വലിയ വിഭാഗം പേർ അഭിപ്രായപ്പെടുന്നുണ്ട്. ഈ ചർച്ച പുരോഗമിക്കുന്നതിനിടെ മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ രാഹുൽ രാജ്. ചിലർ പുര കത്തുമ്പോ തന്നെ വാഴ വെട്ടാൻ ശ്രമിക്കുന്നുയെന്നാണ് രാഹുൽ രാജ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
“പുര കത്തുമ്പോ തന്നെ വാഴക്ക് വെട്ടണം !” എന്ന കുറിപ്പോടെ ഉത്തമൻ സിനിമയിലെ ജയറാമിൻ്റെ ചിത്രമാണ് രാഹുൽ രാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇത് ആരെ ഉദ്ദേശിച്ചാണെന്നാണ് സോഷ്യൽ മീഡിയ ലോകം ചോദിക്കുന്നത്. ഉത്തരം രാഹുൽ രാജ് നൽകിയില്ലെങ്കിൽ നെറ്റിസൺ അത് ആരാണെന്ന് കണ്ടെത്തിട്ടുണ്ട്.
രാഹുൽ രാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്
സംഗീത സംവിധായകൻ ഗോപി സുന്ദറിനെ ഉദ്ദേശിച്ചാണ് രാഹുൽ രാജ് അങ്ങനെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതെന്നാണ് കമൻ്റിട്ടവരിൽ ചിലർ മറുപടി നൽകുന്നത്. എമ്പുരാൻ്റെ സംഗീതവുമായി ബന്ധപ്പെട്ടുള്ള ചർച്ച സോഷ്യൽ മീഡിയയിൽ പുരോഗമിക്കവെ ഗോപി സുന്ദർ താൻ പണ്ട് സംഗീതം നൽകിട്ടുള്ള സിനിമകളിൽ മ്യൂസിക്കുകൾ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് രാഹുൽ രാജിൻ്റെ വിരൽ ചൂണ്ടുന്നതെന്നാണ് സോഷ്യൽ മീഡിയ ലോകം അഭിപ്രായപ്പെടുന്നത്.