5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ramesh Narayan : അസിഫ് അലിയുടെ കൈയ്യിൽ നിന്നും അവാർഡ് വേണ്ട, പകരം ജയരാജനെ വിളിച്ചു; സംഗീത സംവിധായകൻ രമേഷ് നാരായണിനെതിരെ വിമർശനം

Ramesh Narayan Asif Ali Award Issue : എം.ടി വാസുദേവൻ നായരുടെ കഥകൾ കോർത്തിണിക്കി കൊണ്ട് രൂപപ്പെടുത്തിയ 'മനോരഥങ്ങൾ' എന്ന ആന്തോളജിയുടെ ട്രെയിലർ പ്രകാശന വേളയിലാണ് സംഭവം നടക്കുന്നത്.

Ramesh Narayan : അസിഫ് അലിയുടെ കൈയ്യിൽ നിന്നും അവാർഡ് വേണ്ട, പകരം ജയരാജനെ വിളിച്ചു; സംഗീത സംവിധായകൻ രമേഷ് നാരായണിനെതിരെ വിമർശനം
Ramesh Narayan, Asif Ali (Screen Grab)
jenish-thomas
Jenish Thomas | Updated On: 16 Jul 2024 10:57 AM

നടൻ അസിഫ് അലിയുടെ (Asif Ali) കൈയ്യിൽ നിന്നും അവാർഡ് വാങ്ങാൻ വിസമ്മതിച്ച് സംഗീത സംവിധായകൻ രമേഷ് നാരായൺ (Ramesh Narayan). എം.ടി വാസുദേവൻ നായരുടെ കഥകൾ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങൾ (Manorathangal) എന്ന ആന്തോളജിയുടെ ട്രെയിലർ പ്രകാശനം ചെയ്ത വേളയിലാണ് സംഭവം നടന്നത്. രമേഷ് നാരായണനെ ആദരിക്കാൻ അസിഫ് അലിയെ ക്ഷണിച്ചപ്പോൾ അത് വേണ്ടയെന്ന് സംഘാടകരോട് ആവശ്യപ്പെടുകയായിരുന്നു സംഗീത സംവിധായകൻ. പകരം സംവിധായകൻ ജയരാജൻ കൈയ്യിൽ നിന്നും രമേഷ് നാരയണൻ അവാർഡ് ഏറ്റു വാങ്ങുകയായിരുന്നു.

എം.ടിയുടെ ഒമ്പത് കഥകൾ കോർത്തിണിക്കി ഒരുക്കിയ ആന്തോളജിയിൽ ഒരു ഭാഗം സംവിധാനം ചെയ്യുന്നത് ജയരാജാണ്. സ്വർഗം തുറക്കുന്ന സമയം എന്ന ജയരാജ് ഒരുക്കുന്ന ഭാഗത്തിന് സംഗീത നൽകിയിരിക്കുന്നത് രമേഷ് നാരായണനാണ്. അതേസമയം രമേഷ് നാരയണനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പൊതുവേദിയിൽ ഒരുക്കിലും പാടില്ലാത്ത പ്രവർത്തിയാണ് സംഗീത സംവിധായകൻ ചെയ്തെന്നാണ് പലരും വിമർശനമായി ഉന്നയിക്കുന്നത്.

ALSO READ : Unni Mukundan: വീടിൻ്റെ ആധാരം പണയം വെച്ചാണ് ആ സിനിമ എടുത്തത്, പൊട്ടിയിരുന്നെങ്കിൽ പിന്നെ…ഉണ്ണി മുകുന്ദൻ

എം.ടിയുടെ പ്രമുഖമായി ഒമ്പത് കഥകൾ കോർത്തിണിക്കിയാണ് മനോരഥങ്ങൾ എന്ന ആന്തോളജി ഒരുക്കിയിരിക്കുന്നത്. സംവിധായകൻ പ്രിയദർശനാണ് ആന്തോളജി ചിട്ടപ്പെടുത്തിയിരിക്കുന്നത്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് പ്രിയദർശൻ തന്നെ ഒരുക്കിയ ഓളവും തീരവും ശിലാലിഖിതം, മമ്മൂട്ടിയെ വെച്ച് രഞ്ജിത്ത് ഒരുക്കുന്ന കടുഗണ്ണാവ ഒരു യാത്ര, ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന കാഴ്ച, എം.ടിയുടെ മകൾ അശ്വതി വി നായർ സംവിധാനം ചെയ്യുന്ന വിൽപന, ഷെർലോക്ക് സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണൻ, സന്തോഷ് ശിവൻ ഒരുക്കിയ അഭയം തേടി വീണ്ടും, രതീഷ് അമ്പാട്ട് ഒരുക്കുന്ന കടൽക്കാറ്റ്, ജയരാജ് സംവിധാനം ചെയ്യുന്ന സ്വർഗം തുറക്കുന്ന സമയം തുടങ്ങിയവാണ് ആന്തോളജിയുടെ ഭാഗമായ കഥകൾ. കമൽ ഹാസനും ആന്തോളിയുടെ ഭാഗമായിട്ടുണ്ട്.

ഓഗസ്റ്റ് 15നാണ് ആന്തോളജി റിലീസാകുക. ഒടിടി പ്ലാറ്റ്ഫോമായ സീ5ലൂടെയാണ് ആന്തോളജി റിലീസാകുക. കമൽ ഹാസനും മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ ഫഹദ് ഫാസിൽ, ബിജു മേനോൻ, അസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരൻ, ഇഷിത് യാമിനി, അപർണ ബാലമുരളി, നാദിയ മൊയ്തു, പാർവതി തിരുവോത്ത്, ഹരീഷ് ഉത്തമൻ, ശാന്തി കൃഷ്ണ, ജോയി മാത്യു, മധു, കൈലാഷ്, ഇന്ദ്രൻസ്, നെടുമുടി വേണു, രഞ്ജി പണിക്കർ, സിദ്ധിഖ്, സുരഭി ലക്ഷ്മി, നസീർ സംക്രാന്തി എന്നിവരാണ് ആന്തോളജിയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുക.

സാരിഗമയുടെ ബാനറിൽ വിക്രം മെഹ്റാ, സിദ്ധാർഥ് ആനന്ദ് കുമാഡ, റോഹൻദീപ് സിങ്, രാജേഷ് കേജ്രിവാൾ, ജയ് പാണ്ഡ്യാ എന്നിവർ ചേർന്നാണ് ആന്തോളജി നിർമിക്കുന്നത്. സഹിൽ എസ് ശർമയും അശ്വതി വി നായരുമാണ് സഹനിർമാതാക്കൾ.