Besty Movie Song: ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ്‍കിടാവ് പോല്‍ താഴ്‌വര…’ ! വീണ്ടും ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി മെലഡി മാജിക്ക്; ബെസ്റ്റിയിലെ പാട്ടെത്തി
Besty Movie Song Vellamanjinte Out : വളരെ കാലത്തിനു ശേഷം നല്ലൊരു മലയാള ഗാനം കേട്ടുവെന്നായിരുന്നു ഒരു ആസ്വാദകന്റെ കമന്റ്. നിത്യ ഹരിതമായ പഴയകാല ഓർമ്മകൾ തരുന്ന ഔസേപ്പച്ചന്‍ മാജിക്ക് എന്ന് മറ്റൊരാള്‍ പറഞ്ഞു. ഒരുപാട് കാലത്തിനുശേഷം നല്ലൊരു പ്രണയഗാനം കേട്ടെന്ന് മറ്റ് ചിലരും അഭിപ്രായം പങ്കുവച്ചു. ഗാനം പുറത്തെത്തി മണിക്കൂറുകള്‍ പിന്നിടും മുമ്പേ ആസ്വാദകഹൃദയങ്ങളില്‍ ഇടം കണ്ടെത്തി
മലയാള ചലച്ചിത്രഗാനരംഗത്ത് വീണ്ടും മെലഡി മാജിക്ക് പകര്‍ന്ന് ഔസേപ്പച്ചൻ – ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ ‘ബെസ്റ്റി’യിലെ പാട്ട് ശ്രദ്ധേയമാവുകയാണ്. സച്ചിൻ ബാലുവും നിത്യ മാമ്മനും ചേര്‍ന്ന് ആലപിച്ച ഗാനം ഹൃദയഹാരിയാണ്. മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ചാണ് ഔസേപ്പച്ചൻ – ഷിബു ചക്രവർത്തി കൂട്ടുകെട്ടില്‍ ഈ ഗാനമെത്തുന്നത്. ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ്‍കിടാവ് പോല്‍ താഴ്‌വര…’ എന്ന ഗാനം ആലാപനമാധുര്യം കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയാണ്. മനോഹരമായ പശ്ചാത്തലമാണ് ഗാനത്തിന്റെ മറ്റൊരു സവിശേഷത.
വളരെ കാലത്തിനു ശേഷം നല്ലൊരു മലയാള ഗാനം കേട്ടുവെന്നായിരുന്നു ഒരു ആസ്വാദകന്റെ പ്രതികരണം. നിത്യ ഹരിതമായ പഴയകാല ഓർമ്മകൾ തരുന്ന ഔസേപ്പച്ചന്‍ മാജിക്ക് എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ഒരുപാട് കാലത്തിനുശേഷം നല്ലൊരു പ്രണയഗാനം കേട്ടെന്ന് മറ്റ് ചിലരും അഭിപ്രായം പങ്കുവച്ചു. ഗാനം പുറത്തെത്തി മണിക്കൂറുകള്‍ പിന്നിടും മുമ്പേ ആസ്വാദകഹൃദയങ്ങളില്‍ ഇടം കണ്ടെത്തി.
നടന്മാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ പാട്ട് പുറത്തുവിട്ടത്. ഉടന്‍ തന്നെ ഗാനം സംഗീത പ്രേമികള്‍ ഏറ്റെടുത്തു. കണ്ണൂരിൽ നടന്ന ‘ബെസ്റ്റി സായാഹ്നം’ പരിപാടിയിലും ഈ ഗാനം നിറഞ്ഞുനിന്നിരുന്നു. നിർമ്മല ഉണ്ണികൃഷ്ണനായിരുന്നു ഈ പരിപാടിയില്‍ ഗാനം പുറത്തിറക്കിയത്.
ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെസ്റ്റി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ മാസം 24ന് ചിത്രം റിലീസ് ചെയ്യും. ഫാമിലി എന്റര്‍ടൈനറാണ് ചിത്രം. ഒപ്പം സസ്‌പെന്‍സുകള്‍ കൊണ്ടും, മനോഹരമായ പാട്ടുകള്‍ കൊണ്ടും ‘ബെസ്റ്റി’ സമ്പന്നമാണ്. സൗഹൃദത്തിനും കുടുംബത്തിനും പ്രാധാന്യം നൽകുന്ന കോമഡി ത്രില്ലറാണ് ഈ ചിത്രം.
ഇക്കാലത്ത് ബെസ്റ്റി എന്ന പേര് ആര്‍ക്കും പരിചയപ്പെടുത്തി കൊടുക്കേണ്ട കാര്യമില്ല. പുതുതലമുറയെ അത്രയേറെ സ്വാധീനിച്ച ഒരു വാക്കാണത്. ബെസ്റ്റിക്ക് പല നിര്‍വചനങ്ങള്‍ നല്‍കുന്നവരുമുണ്ട്. അതുകൊണ്ട് തന്നെ അത്തരമൊരു പേരില്‍ ചിത്രം എത്തുമ്പോള്‍ ആകാംക്ഷയും ഏറെയാണ്. ഷാനു സമദ് ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. പൊന്നാനി അസീസിന്റെതാണ് കഥ.
പ്രധാന വേഷങ്ങള്‍ യുവതാരങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിഖ്, സാക്ഷി അഗർവാൾ, ശ്രവണ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സുരേഷ് കൃഷ്ണ, അബുസലിം, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി , ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, പ്രതിഭ പ്രതാപ് ചന്ദ്രൻ, സന്ധ്യ മനോജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
കഥ: പൊന്നാനി അസീസ്. ക്യാമറ: ജിജു സണ്ണി. പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ. ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ. ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല. സംഗീതം: ഔസേപ്പച്ചൻ, അൻവർഅമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ. എഡിറ്റർ: ജോൺ കുട്ടി.
Read Also : ബേസിൽ യൂണിവേഴ്‌സിലേക്ക് മറ്റൊരു അതിഥികൂടി; സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി
പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര. പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്. കല: ദേവൻകൊടുങ്ങല്ലൂർ. ചമയം: റഹിംകൊടുങ്ങല്ലൂർ. സ്റ്റിൽസ്: അജി മസ്കറ്റ്. സംഘട്ടനം: ഫിനിക്സ്പ്രഭു. കോസ്റ്റ്യൂം: ബ്യൂസിബേബി ജോൺ. സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ. ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി.
അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ. സഹ സംവിധാനം: റെന്നി, സമീർഉസ്മാൻ, ഗ്രാംഷി,സാലി വി.എം, സാജൻ മധു. കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര. ലൊക്കേഷൻ: കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി.