‘ജയൻ മാപ്പ് പറയില്ല, മുരളി ഗോപിയുടെ ഈദ് ആശംസയ്ക്ക് കമൻ്റുകളുടെ പ്രവാഹം

Murali Gopi Wishes Eid Amidst Controversy: മുരളി ​ഗോപി പോസ്റ്റ് പങ്കുവെക്കുകയോ പ്രതികരണം നടത്തുകയോ ചെയ്തിരുന്നില്ല. ഇതിനിടെയിൽ ചിത്രത്തിന്റെ ചില ഭാ​ഗങ്ങൾ വെട്ടിമാറ്റി. ഇതിൽ മുരളി ​ഗോപിക്ക് എതിർപ്പുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ജയൻ മാപ്പ് പറയില്ല, മുരളി ഗോപിയുടെ ഈദ് ആശംസയ്ക്ക് കമൻ്റുകളുടെ പ്രവാഹം

മുരളി ​ഗോപി

Updated On: 

31 Mar 2025 14:57 PM

മാർച്ച് 27ന് തീയറ്ററിൽ ഇറങ്ങിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട് വലിയ തരത്തിലുള്ള വിവാദങ്ങളാണ് അരങ്ങേറുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു വിവാദങ്ങൾ അരങ്ങേറിയത്. ഇതിനു പിന്നാലെ ഖേദ പ്രകടനവുമായി മോഹൻലാൽ ഫേയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.ഇതിനു പിന്നാലെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. എന്നാൽ ഇതിനിടെയിൽ തിരക്കഥാകൃത്ത് മുരളി ​ഗോപിയുടെ മൗനം വലിയ രീതിയിൽ ചർച്ചയാകുകയാണ്.

മുരളി ​ഗോപി പോസ്റ്റ് പങ്കുവെക്കുകയോ പ്രതികരണം നടത്തുകയോ ചെയ്തിരുന്നില്ല. ഇതിനിടെയിൽ ചിത്രത്തിന്റെ ചില ഭാ​ഗങ്ങൾ വെട്ടിമാറ്റി. ഇതിൽ മുരളി ​ഗോപിക്ക് എതിർപ്പുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ താരത്തിന്റെ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്. ഈദ് ആശംസകൾ നേർന്നുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു ആളുകളുടെ കമന്റ്. ‘ചങ്കൂറ്റം പണയം വെക്കാത്തവൻ’, ‘മാപ്പ് ജയൻ പറയില്ല’,വെറും സിനിമയിൽ മാത്രം അല്ലാത്ത ഒറിജിനൽ ഹീറോ, ‘ഈദ് മുബാറക് പണയം വെക്കാത്ത നിലപാടിന്’, ‘വെറുപ്പിന്റെ ആശയത്തെ സിനിമയിലും സിനിമയിലൂടെ പുറത്തും ലോകത്തിന് കാട്ടിയ ധീരതയ്ക്ക് നന്ദി’, ‘നട്ടെല്ല് വളച്ചു ജീവിക്കുന്നതിലും നല്ലത് പോരാടി മരിക്കുന്നതാണ്’ തുടങ്ങി പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

Also Read:‘സുപ്രിയ മേനോന്‍ അർബൻ നക്സല്‍, മരുമകളെ നിലയ്ക്ക് നിര്‍ത്തണം’: ബിജെപി നേതാവ് ബി ഗോപാകൃഷ്ണന്‍

അതേസമയം എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് മുതൽ തീയറ്ററുകളിൽ എത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ബജ്റംഗിയുടെ പേര് ബൽരാജ് എന്ന് തിരുത്തിയേക്കും.

Related Stories
L2: Empuraan: ‘രാജു നിര്‍ബന്ധിച്ചിട്ടും ലാലേട്ടൻ സമ്മതിച്ചില്ല’; ‘എമ്പുരാൻ’ റിലീസ് ദിവസം കാണാന്‍ പോയതിനെക്കുറിച്ച് സിദ്ധു പനക്കല്‍
Vishu Releases: അരങ്ങിൽ മമ്മൂട്ടിയും നസ്‌ലനും ബേസിലും; വിഷുവിൽ തീയറ്ററുകൾ നിറയും
ഏറെ വൈകാരിക ബന്ധമുള്ള വീട്, എന്നിട്ടും വിറ്റു! 508 കോടി രൂപയ്ക്ക് വസതി വിറ്റ് ഇഷ അംബാനി; വാങ്ങിയത് പ്രശസ്‌ത നടി!
Samvrutha Sunil: അവർ കല്യാണം കഴിക്കുന്നത് വരെ എനിക്ക് സമാധാനമില്ലായിരുന്നു, ആ ദിവസം എല്ലാവർക്കും ഉത്തരം കിട്ടി; സംവൃത സുനിൽ
Mamta Mohandas:’ ജീവിതത്തിൽ ഇത്തരമൊരു അവസ്ഥ ഉണ്ടാകുമെന്ന് കരുതിയിട്ടുണ്ടാവില്ല; മൈ ബോസില് അഭിനയിക്കുമ്പോൾ മംമ്ത ഉള്ളിൽ കരയുകയായിരുന്നു’
Mammootty: ‘സീരിയസ് പ്രശ്നങ്ങളൊന്നുമില്ല; മമ്മൂക്കയുടെ ട്രീറ്റ്മെൻ്റ് കഴിഞ്ഞു’; അടുത്ത മാസം തന്നെ അഭിനയം തുടരുമെന്ന് നിർമ്മാതാവ് ബാദുഷ
ഈ ഭക്ഷണങ്ങള്‍ രാത്രി വേണ്ട
ഈ ചെടികൾ വീട്ടിലുണ്ടോ? പാമ്പ് ഒരിക്കലും വരില്ല
നിലവിളക്ക് കരിന്തിരി കത്തിയാൽ ദോഷമോ?
സ്ത്രീകൾ എന്തിനാണ് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത്?